scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 27, 2012

Financial planning from Islamic viewpoint



What evidence from the primary sources (the Qur'an and hadiths) can be adduced for encouraging financial planning for future. Of course, financial planning covers the need for providing for the family/survivors in case of death or disability of the primary breadwinner in a family?







=================================================================================


Share/Bookmark

Apr 11, 2012

കാത്തിരിപ്പുകാര്യമന്ത്രി'യുടെ സമുദായം




സി ദാവൂദ്

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ നാടായ പരപ്പനങ്ങാടിയില്‍ ഈ ഏപ്രില്‍ രണ്ടിന് റെയില്‍വേ സ്റേഷനില്‍ അതിരാവിലെ കണ്ട കാഴ്ച ഇങ്ങനെ: തെക്കുനിന്നു രാവിലെ അവിടെയെത്തുന്ന ഓരോ ട്രെയിനും നിര്‍ത്തുമ്പോള്‍, ഉണങ്ങിയ ഉന്നക്കായ പൊട്ടിത്തെറിച്ചാലെന്നപോലെ, ഓരോ ബോഗിയില്‍നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം പ്ളാറ്റ്ഫോമിലേക്ക് തെറിച്ചുനിറയുന്നു. തലേദിവസം എറണാകുളത്തു നടന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞുവരുന്നവരാണ് അവര്‍. കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലെല്ലാം ഈ കാഴ്ചതന്നെയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്ന ജില്ലയാണു മലപ്പുറം. കോഴിക്കോട് ഏതാണ്ട് മൂന്നാംസ്ഥാനത്തു വരും.

Share/Bookmark

Apr 4, 2012

മുഹമ്മദ് നബി: ബഹുസ്വര സമൂഹത്തിന്റെ മാര്‍ഗദീപം


"വിശ്വവിമോചകനായ മുഹമ്മദ് നബിയുടെ ഇതരമതങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടും സമീപനരീതിയും അമുസ്ലിം സഹോദരങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യക്തമാക്കിക്കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്. "

അബ്ദുന്നാസര്‍ മഅ്ദനി

വ്യത്യസ്ത മത സാംസ്കാരിക തനിമകള്‍ സഹവര്‍ചനിച്ചും സഹകരിച്ചും ഒരു രാഷ്ട്രമായി നിലകൊള്ളുന്ന സാമൂഹിക അവസ്ഥയെയാണ് ബഹുസ്വരത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ബഹുസ്വരസമൂഹത്തില്‍  വ്യത്യസ്ത മത_ഭാഷ_സാംസ്കാരിക വിഭാഗങ്ങളുടെ പരസ്പരാശ്രിതത്തോടെയും സഹകരണ ത്തോടെയുമുള്ള സാമൂഹിക ജീവിതചനിനുതകുന്ന ഒരു നയസമീപനരീതി രൂപപ്പെടുത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 

Share/Bookmark

Apr 3, 2012

ബഹുസ്വരത: തത്ത്വവും പ്രയോഗവും


വി എ മുഹമ്മദ് അശ്റഫ്
 ലോകജനതയുടെ മൂന്നിലൊന്ന് മുസ്ളിംകളും അമുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധിവസിക്കുന്ന അവസ്ഥയില്‍ 'ബഹുസ്വരത'യെക്കുറിച്ച ശരിയായ അവബോധം തന്നെ വളര്‍ത്തിയെടുക്കപ്പെടേണ്ടതുണ്ട്. വിവിധ മതാനുയായികള്‍ ഒത്തൊരുമയോടെ കഴിയാനുതകും വിധം, മത-സാംസ്കാരിക ബഹുത്വത്തെക്കുറിച്ച ദിവ്യതത്വങ്ങള്‍ മുസ്ളിം കലാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് അത്യന്തം ഗൌരവതരമായ കാര്യമാണ്
ബഹുസ്വരത പുതിയ ഒരു ആശയമോ ധര്‍മമോ ആയി ഇസ്ളാം സ്വയം പരിചയപ്പെടുത്തുന്നില്ല. മനുഷ്യാരംഭം മുതല്‍ ദൈവത്തില്‍ നിന്ന് കാലാകാലങ്ങളായി ലഭ്യമായ മാര്‍ഗദര്‍ശനമായി ഇസ്ളാം സ്വയം നിര്‍വചിക്കുന്നു: "നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം  വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ധര്‍മത്തെ തന്നെ താങ്കള്‍ക്ക് നല്കിയിരിക്കുന്നു.'' (വി.ഖു. 42:13)

Share/Bookmark

Apr 2, 2012

ആത്മ സംസ്കരണം - കെ സി അബ്ദുള്ള മൌലവി


മര്‍ഹൂം കെ,സി അബ്ദുള്ള മൌലവിയുടെ "ആത്മ സംസ്കരണം" എന്ന ഖുത്തുബയുടെ ടെക്സ്റ്റ്‌..   ചുവടെ ചേര്‍ക്കുന്നു 



സഹോദരന്മാരെ, സഹോദരികളെ, 

നമ്മില്‍ പലരും നിസ്സാരമായി കാണുന്ന എന്നാല്‍ നമ്മിലോരോരുത്തരിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു വലിയ കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.

നാമൊരിക്കലും ചിന്തിച്ചിട്ടേയില്ലാത്ത ചിന്തിച്ചവര്‍ തന്നെ ഒരു ചെറിയകാര്യമായിക്കൊണ്ട് മാത്രം പരിഗണിച്ച എന്നാല്‍ വളരെ കാര്യഗൌര്‍വമായി അല്ലാഹു നമ്മുടെ മുന്നില്‍ സമര്‍പ്പിച്ച ഒരു കാര്യമാണത്.

Share/Bookmark