scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Oct 27, 2019

സ്ക്രാപ്പുകൾക്കും കഥ പറയാനുണ്ട്

സ്ക്രാപ്പുകൾക്കും കഥ പറയാനുണ്ട് 


ദോഹയിൽ ഒക്ടോബർ 25 മുതൽ നവംബർ രണ്ടു വരെ നടക്കുന്ന  സ്ക്രാപ്പ് ആർട്ട് എക്സിബിഷൻ അനുഭവ കുറിപ്പ് 
Image may contain: 1 person

No photo description available.ആക്രി പെറുക്കികൾ, നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി കേൾക്കുന്ന നാമമാണ് ഇത്. ഓരോ ചെറുപട്ടണങ്ങളുടെയും ഇടുങ്ങിയ മൂലകളിൽ ഇങ്ങനെ ഒരുപാട് പൊട്ടിപ്പൊളിഞ്ഞ സാധനങ്ങളുടെ കൂമ്പാരങ്ങൾ കാണാത്തവർ ആരും ഉണ്ടാവില്ല. ഇതൊക്കെയും കമ്പനികളിലേക്ക് അയച്ചു കാശ് ഉണ്ടാക്കുക എന്നത് മാത്രമാണ് അത് പെറുക്കുന്നവരുടെയും, അത് കളക്ട് ചെയ്ത അയക്കുന്നവരുടെയും ഉദ്ദേശം, കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ബിസിനസ്സ് ആണ് ആക്രി അല്ല സ്ക്രാപ്പ് ബിസിനസ്സ്.
എന്നാൽ സ്ക്രാപ്പ് ആര്ട്ട് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?
creativity at its peak 
Image may contain: Hafeezullah Kvഅതാണ് സ്ക്രാപ്പ് ആർട്ടിനെ ഒറ്റവാക്കിൽ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കുക. ഇന്നലെ വൈകുന്നേരം ദോഹ സൂഖ് വാഖിഫിൽ ഡേറ്റ് എക്സിബിഷൻ അവസാന ദിവസം ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു പുറപ്പെട്ടതാണ്, പുറപ്പെടാം നേരമാണ് ഷിബിലി തങ്ങൾ പറഞ്ഞത്, അവിടെ സ്ക്രാപ്പ് എക്സിബിഷൻ ഇന്നലെ തുടങ്ങിയിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ എന്ന്.
ഇശാ നമസ്കാരം കഴിഞ്ഞു ഞാനും ഷിയാസും കൂടി സ്ക്രാപ്പ് എക്സിബിഷൻ നടക്കുന്ന എൻട്രൻസിൽ എത്തി, അപ്പോൾ നമ്മുടെ സെക്യൂരിറ്റിക്കാരൻ പയ്യൻ പറഞ്ഞു ഇന്ന് ഫാമിലി ദിവസം എന്ന്. അവിടെ ഉണ്ടായിരുന്ന തമിഴ് ടീമിനെ ചട്ടം കെട്ടി ഞങ്ങൾ അകത്ത് കടന്നു.

Share/Bookmark

Oct 13, 2019

തന്തയില്ലാത്തവൻ - ഒരു ടീച്ചറുടെ അനുഭവ കുറിപ്പ്

"തന്തയില്ലാത്തവൻ"


🧵🧵🧵🧵
അനുഭവക്കുറിപ്പ്
രചന: വാണി എം

എച്ച് എസ് എസ് തിരുവളയന്നൂർ


Image result for കുരുത്തം കെട്ടവൻ2013-14 അധ്യയന വർഷം. ഞാൻ ക്ലസ്റ്റർ കോഡിനേറ്റർ ആയി ജോലി ചെയ്തിരുന്ന കാലം. ജോലിയുടെ ഭാഗമായി ഒരു UP സ്കൂളിലേക്ക് ഒരു ദിവസം ഞാൻ കയറിച്ചെന്നു. ഓഫീസ് റൂമിൽ പ്രധാന അദ്ധ്യാപിക ഒരു കുട്ടിയെ ശിക്ഷിന്നു. ഞാൻ ടീച്ചറെ ഒന്നു നോക്കി. ദേഷ്യം കൊണ്ടു ഉറഞ്ഞു തുള്ളുകയാണ്. എന്താ കാര്യമെന്ന് അനേഷിച്ചപ്പോൾ ടീച്ചർ പറയാ "ഇവൻ ക്ലാസ്സിലെ കേഡിയാ. മറ്റു കുട്ടികളെ ഉപദ്രവിക്കും. എത്ര പറഞ്ഞാലും അനുസരിക്കില്ല. അതിനുള്ള ശിക്ഷയാ.എന്റെ കണ്ണുകൾ  അവന ആകെയൊന്നുഴിഞ്ഞു  വെട്ടാൻ നിൽക്കുന്ന പോത്തിന്റെ ഭാവം. 
പ്രധാന അദ്ധ്യാപികയുടെ "പോടാ ക്ലാസ്സിലേക്ക് "എന്ന ആക്രോശം എന്നെ അവനിൽ നിന്നു പിന്തിരിപ്പിച്ചു. അവൻ പോയപ്പോൾ ഞാൻ ടീച്ചറോടു ചോദിച്ചു "ആ കുട്ടിയുടെ ക്ലാസ്സിലേക്ക് ഒന്നു പൊയ്ക്കോട്ടേ. "

ടീച്ചറിന്റെ അനുവാദത്തോടെ ഞാൻ അഞ്ചാം ക്ലാസ്സിലേക്ക് കടന്നു ചെന്നു. അവിടെ മലയാളം പീരിയഡ് ആയിരുന്നു. നെൽ വയലിനെ കുറിച്ചുള്ള പാഠം. നിങ്ങൾ പാടം കണ്ടിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഉണ്ട് എന്ന ഉറച്ച ഉത്തരവുമായി ആ കുട്ടി -നവീൻ. എവിടെ വെച്ചാ? എങ്ങിനെയുള്ളതാ? വിളഞ്ഞു നിൽക്കുന്നതാണോ?  അതോ ഞാറിട്ടതോ? എല്ലാതും എന്ന മറുപടിയുമായി വീണ്ടും നവീൻ. പാടത്തെ കുറിച്ച് കൂടുതൽ അറിയാനായി നവീൻ നെ ടീച്ചർ കൊണ്ടുപോയ്‌ക്കോട്ടെ. എന്ന് ഞാൻ കുട്ടികളോട് ചോദിച്ചു. അവരുടെ അനുവാദത്തോടെ ഞാനും നവീനും ക്ലാസിനു പുറത്തു കടന്നു. വരാന്തയിലൂടെ മുറ്റത്തേക്കിറങ്ങി. നവീൻ നെ  ചേർത്തുപിടിച്ചു ചോദിച്ചു. 
 മോന്റെ അച്ഛന്റെ പേര് എന്താ?.
 എന്റെ കൈ തട്ടി മാറ്റി അവൻ ഒരു മറുചോദ്യം?
ഏത് അച്ഛന്റെ പേര് ടീച്ചർക്ക് അറിയേണ്ടത്? ഞാൻ പരിഭ്രമത്തോടെ എന്ത് ചോദ്യാ മോനെ ഇത്.  ടീച്ചർക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ? അവൻ തുടർന്നു. എനിക്ക് രണ്ട് അച്ഛന്മാരുണ്ട്. ഒന്ന് ജയിലിലും, മറ്റൊന്ന്  അമ്മയോടൊപ്പവും. ഇതിലേത് അച്ഛന്റെ പേരാ  അറിയേണ്ടത്?
 ടീച്ചർക്കറിയോ ഞാൻ തന്തയില്ലാത്തവനാ.... 

Share/Bookmark

Oct 9, 2019

നിരീശ്വര വധം - (Problems with relative morality)

നിരീശ്വര വധം

       ( Problems with relative morality )

   സുഹൃത് Shahul എഴുതിയ ലേഖനം

ജബ്ബാർ മാഷിപ്പൊഴും നാസ്തികത കൊണ്ട് ധാർമികത ഉരുട്ടി ഉണ്ടാക്കുന്ന തന്ത്രപ്പാടിലാണ് നിരീശ്വര ദർശനങ്ങൾ ധാർമികത എന്തെന്നതിനെ സംബന്ധിച്ചൊരു കാഴ്ചപ്പാട് പോലും മുന്നോട്ട് വെക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസങ്ങളിലായി മാഷ് പോലും അംഗീകരിച്ചു കഴിഞിരിക്കുന്നു. അടിസ്ഥാനം തന്നെ ധാർമിക ശൂന്യതയിൽ ആണെങ്കിൽ പിന്നെയെത്ര വെള്ള പൂശിയിട്ടും എന്ത് കാര്യമാണുള്ളത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ശൂന്യതയ്ക്ക് പെയിന്റ് അടിച്ചിട്ട് കാര്യമില്ലല്ലോ!

    ചുരുക്കത്തിൽ ജബ്ബാർ മാഷ് തന്നെ അംഗീകരിച്ച് കഴിഞ്ഞ ധാർമിക രാഹിത്യത്തിന്റെയും ആശയ ശൂന്യതയുടെയും പടുകുഴിയിൽ കിടന്ന് നിലവിളിക്കുക മാത്രമാണീ മാന്യ ദേഹമിപ്പൊഴും.
   മാഷിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല!പ്രായമിത്രയും ആയതല്ലെ... 
കാലമിത്രയും മനസ്സിൽ കൊണ്ടുനടന്ന നിരീശ്വര അന്ധവിശ്വാസത്തിനും ഇസ്ലാം വിരോധത്തിനും ഇളക്കം തട്ടുമ്പോൾ അത് പ്രായമിത്രയുമായ മാഷ്ക്ക് ഉൾക്കൊള്ളാൻ കഴിയില്ല!
ഒരു മാനുഷിക പരിമിതി മാത്രമാണത്..

Share/Bookmark

സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ

സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ
       സച്ചിദാനന്ദന്‍

Image result for സച്ചിദാനന്ദന്‍തല്ലിക്കൊല തടയാന്‍ സത്വരനടപടികള്‍ എടുക്കണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക്  തുറന്ന കത്തെഴുതിയ 49 ഇന്ത്യന്‍ കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരായി അഡ്വക്കേറ്റ് സുധീര്‍ ഓഝ  മുസാഫര്‍പൂര്‍ ഹൈക്കോടതിയില്‍ രണ്ടു മാസം മുന്‍പ് ഫയല്‍ ചെയ്ത ഹര്‍ജ്ജി സ്വീകരിച്ചു കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി എഫ് ഐ ആര്‍-ന് ഉത്തരവിട്ട വാര്‍ത്ത ഇന്ത്യന്‍ ജനാധിപത്യവും നമ്മുടെ ഭരണഘടന പൌരര്‍ക്ക് ഉറപ്പു നല്‍കുന്ന   സ്വാതന്ത്ര്യങ്ങളും ഒപ്പം  നമ്മുടെ ജഡീഷ്യറിയും എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ  ഭീഷണമായ സൂചനയാണ്. 

Share/Bookmark

Oct 7, 2019

എ൯. മുഹമ്മദ് ഉസ്താദ് നിസ്വാർത്ഥനായ ഗുരുവര്യ൯

എ൯. മുഹമ്മദ് ഉസ്താദ് അല്ലാഹുവിലേക്ക് യാത്രയായി.
നാഥ൯ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീ൯
05-10-2019
Image may contain: 1 person, beardവര്ഷങ്ങളായി ആലിയാ കോളേജിൽ തലമുറകൾക്ക് വിജ്ഞാനം പകരുന്ന ഗുരുനാഥൻ. വിദ്യാർത്ഥികളുടെ എൻ.എം. ഉസ്താദ്. ഒപ്പം പരവനടുക്കത്തുകാർക്ക് നാട്ടുകാരൻ. നാട്ടുകാരും വിദ്യാർത്ഥികളും എൻ എം എന്ന് വിളിച്ചിരുന്ന എൻ മുഹമ്മദ് മദീനി ശനിയാഴ്ച (5-10-2019) ഉച്ച തിരിഞ്ഞു അല്ലാഹുവിന്റെ വിളിക്കുത്തരമേകി.

അവസാന നാളുകളിൽ കിഡ്‌നി സംബന്ധമായ രോഗങ്ങളും ഉസ്താദിനെ അലട്ടിയിരുന്നു.

ഉസ്താദിനെക്കുറിച്ചു നാട്ടുകാരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും എഴുതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പുകൾ എല്ലാം ചേർത്ത് വെച്ചിരിക്കുകയാണ് ഇവിടെ. കണ്ണീരിൽ കുതിർന്നല്ലാതെ നിങ്ങൾക്കിത് വായിച്ചു മുഴുമിപ്പിക്കാൻ സാധിക്കില്ല!

ഇതിൽ ഇനി വല്ല കൂട്ടിച്ചേർക്കലുകൾ നടത്താനും ആഡ് ചെയ്യാനും നിങ്ങൾ ഇവിടെ കമന്റ് ചെയ്യുകയോ എനിക്ക് മെയിൽ വഴി അയച്ചു തരികയോ ചെയ്യുക . hafeezkv@hotmail.com 

ഒരു തലമുറയുടെ ചരിത്രവും ത്യാഗവും രേഖപ്പെടുത്തിവെക്കേണ്ടതും അത് പുതു തലമുറക്കും ഇനി വരുന്നവർക്കു തങ്ങളുടെ മുൻ ഗാമികളെ കുറിച്ച് അറിഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും 
കനപ്പെട്ട സ്മരണികകൾ ലഭിക്കുന്ന മുറക്ക് നമുക്കിത് ഒരു pdf വേര്ഷനായി പുറത്തിറക്കാൻ  സാധിക്കും.


Share/Bookmark