scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 8, 2011

ഞാന്‍ സൌമ്യ .. രണ്ടുനാള്‍ മുംബ് ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍..





ഞാന്‍ സൌമ്യ .. 


രണ്ടുനാള്‍ മുംബ് ഒരു മനുഷ്യ പിശാചിനാല്‍ കൊല്ല പെട്ടവള്‍.. 


അവന്‍റെ കാമ ഭ്രാന്തിന്‍ ഇരയായവള്‍... 


ആരോ തട്ടി ഉണര്ത്തിയതായി തോന്നി .. 


ഉണര്‍ന്നപ്പോള്‍ മുമ്പില്‍ മാലക്കമാര്‍... 


അവര്‍ ചോദ്യം ആരംഭിച്ചു ...


എന്തെ നേരത്തെ സമയമായില്ലലോ ... 


അറിയില്ല എന്റെ ഉത്തരം...


ഞാന്‍ ചോദിച്ചു ഇവിടെയും പീഡനം ഉണ്ടോ... 


നിരംബലരായ സ്ത്രീകള്‍ക്ക് നേരെ ... 


അവര്‍ പരസ്പരം നോക്കി .. 


പീഡനത്തെ കുറിച്ച് അവര്‍ കേട്ടിട്ടില്ല .. 


അവിടെ മനുഷ്യ പിശാചുകള്‍ ഇല്ലല്ലോ ... 


അവര്‍ എന്നോട് താഴെ ഭൂമിയിലേക്ക് നോക്കാന്‍ പറഞ്ഞു ... 


അവിടെ എനിക്ക് വേണ്ടി പരസ്പരം പഴി ചാരുന്നവരെ ഞാന്‍ കാണുന്നു 
..


ഇവരുടെ കൊടിയുടെ നിറം നോക്കി ഓരോരുത്തരെ പരിചയപെടുത്തി... 



താമര വിരിഞ്ഞു നില്‍കുന്നതു ഗുജറാത്തില്‍ ആയിരകന്നക്കിന് മുസ്ലിം 
സ്ത്രീകളെ പീഡിപിച്ച നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടി... 



തന്തൂരി അടുപ്പില്‍ ഒരു സ്ത്രീയെ ദഹിപിച്ച നേതാവിന്റെ പാര്‍ട്ടിയാണ്  
ത്രിവര്‍ണ കൊടി പിടിച്ചിരിക്കുന്നത് .. ...  



സ്വന്തം പാര്‍ട്ടി വനിതാ  നേതാക്കള്‍ക്ക് പോലും രക്ഷ കൊടുക്കാത്ത ജില്ലാ 
സെക്രട്ടറി ഉണ്ടായിരുന്ന പാര്ട്ടിക്കാരാന്നു ചെങ്കോടിയെന്തിയിരിക്കുനത്.




അവര്‍ ചോദിച്ചു .. 


അപ്പോള്‍ പച്ചയോ? 



അവരുടെ മത ഗ്രന്ഥത്തില്‍  വന്‍ പാപങ്ങളില്‍ എഴുതപെട്ട 
വ്യഭിചാരാരോപണം നേരിടുന്ന ഒരു നേതാവിനാല്‍ നയിക്കപെടുന്ന 
പാര്‍ട്ടിക്കാര്‍... 



മറ്റേത് ആകാശ യാത്രയില്‍  പോലും സ്ത്രീകള്‍ക്ക് മാന്യത കൊടുക്കാത്ത 
നേതാവിന്‍റെ പാര്‍ട്ടിക്കാര്‍ ...  



പിന്നെ ചാനലുകാര്‍ എന്റെ പേരില്‍ നടത്തുന്ന നാടകം.. 



ഇവര്‍ ചര്‍ച്ചയില്‍ വിളിച്ചിരിതുന്നതും ഇവരുടെ ആള്‍ക്കാരെ തന്നെ .. 

"ഗോവിന്ദസ്വാമിക്ക് പാര്‍ട്ടി ഉണ്ടായിരുന്നങ്കില്‍ ഈ ചര്‍ച്ചയില്‍ 
ശീതികരിച്ച റൂമില്‍ അവന്‍റെ നേതാവ് മുനിചാമിയും"  
ഉണ്ടാകുമായിരുന്നു എന്ന കാര്യവും .. 

അവരുടെ ഭാഗം ന്യായികരിക്കാന്‍ .. 


സംസ്ഥാനമാണോ കേന്ദ്രമാണോ കുറ്റക്കാര്‍ എന്ന കാര്യത്തിലുള്ള തര്‍ക്കം 


അവര്‍ പരിഹരിക്കും .. 

അവസാനം ഞാനായിരിക്കും തെറ്റുക്കാരി 


എന്നവര്‍ വിധിക്കും ... 



ഒറ്റക്ക് യാത്ര ചെയ്തതിനെ അവര്‍ പഴിക്കും ... 

എന്തിനാ ഇവള്‍ ഇത്ര ദൂരത്തു ജോലി ചെയ്യുന്നത് എന്നാകും അവസാന 
ചോദ്യം... 

എന്റെ വാക്കുകള്‍ കേട്ട് അവര്‍ മാലാഖമാര്‍  പരസ്പരം നോക്കി... ..  







ഇത്രയധികം ദാരുണവും ദയനീയവുമായ ഒരു സംഭവംഈയിടെയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ പോരല്ലോലജ്ജാവഹം എന്നുകൂടി പറയേണ്ടേ. ഒറ്റയ്ക്ക് ട്രെയിനില്‍ യാത്രചെയ്തു എന്നതാണോ ആ കുട്ടി ചെയ്ത തെറ്റ്. ഇറങ്ങാനുള്ള സമയമായിരിക്കുന്നു. നാളെ പെണ്ണുകാണാന്‍ വരികയാണ്. കാത്തിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മനസ്സിന്റെ അവസ്ഥപെട്ടെന്ന് ആക്രമിക്കപ്പെട്ടപ്പോഴുള്ള ആ പരിഭ്രാന്തി... ഇതെല്ലാം നമുക്ക് ഊഹിച്ചുകൂടേ.



അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും,അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേഅതോ കേട്ടവരും മിണ്ടാതെ,ശ്രദ്ധിക്കാതിരുന്നോചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം.




അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച്ച് എവിടെയോ കൊണ്ടിട്ടാണല്ലോ അവളെ ഉപദ്രവിച്ചത്... എന്താണ് ഞാനിതിനെയൊക്കെ പറയേണ്ടത്. എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത്.മനസ്സ് തകരുന്ന വേദന തോന്നുകയാണ്. ഒരുപാട് ഭയം തോന്നുന്നു നമ്മുടെപെണ്‍കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍. 


ആയിരക്കണക്കിന് പെണ്‍കുട്ടികള്‍,സ്ത്രീകള്‍ യാത്രചെയ്യുന്നുണ്ട് ട്രെയിനില്‍. അവര്‍ക്കെന്തു സുരക്ഷിതത്വമാണുള്ളത്. ഈ റോഡില്‍ എന്ത് സുരക്ഷിതത്വമാണവര്‍ക്കുള്ളത്.

ഈ വിധത്തില്‍ ക്രൂരന്മാരും ക്രിമിനലുകളും മദ്യപാനികളും ഇങ്ങനെ ഇഷ്ടംപോലെ നടക്കുന്ന ഈ നാട്ടില്‍ എന്തു സുരക്ഷിതത്വമാണ് നമ്മുടെ പെണ്‍മക്കള്‍ക്കുള്ളത്.  ( ഓണത്തിനും, ക്രിസ്തുമസിനും, പെരുന്നാളിനും പുതുവര്‍ഷത്ത്തിനും കുടിക്കുന്ന മദ്യത്തിന്റെ റെക്കോര്‍ഡുകള്‍ ബേധിക്കുന്ന പ്രകടനങ്ങള്‍ക്ക്‌ കൂട്ട് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കാളിത്തമില്ലേ? അവര്‍ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുമോ? മദ്യമാണ് പ്രശ്നക്കാരന്‍ എന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞിട്ടും അതിനു സംമാടിക്കത്ത്ത രാഷ്ട്രീയ, ഭരണ വര്‍ഗ്ഗവും ഇതില്‍ പന്കാളികളല്ലേ?
മാദ്യം വിഷമാണെന്നും സമുദായം അത് ഉപയോഗിക്കരുതെന്നും അനുശാസിക്കുന്ന / അത് വിശ്വസിക്കുന്ന  വേദ പുസ്തകത്തിന്റെ ആള്‍കാരും ഈ പാതകത്ത്തില്‍ പങ്കു വഹിചില്ലേ? എന്നിട്ട് ഇപ്പോള്‍ എല്ലാ കുറ്റവും ആ കൊലപാതകിയില്‍ മാത്രം ചര്ത്തിയിട്ടു നല്ല പിള്ള ചമഞ്ഞു നടക്കുകയല്ലേ മറ്റുള്ളവര്‍, സമൂഹത്തിലെ പകല്‍ മാന്യന്മാര്‍. ഇതില്‍ കൊലപാതകിയെ ന്യായികരിക്കുകയാണ് എന്ന് തോന്നരുത്‌. അയാള്‍ക്ക്‌ ഉചിതമായ, മറ്റുള്ളവര്‍ക്ക് മാത്രുകയാകാവുന്ന ശിക്ഷ തന്നെ നല്‍കണം, അത് കിട്ടുന്നുണ്ടോ എന്ന് നമ്മുടെ ഭരണ കൂടം ഉറപ്പു വരുത്തണം. ഇനി ഒരു പക്ഷെ സാക്ഷികളുടെ അഭാവം പറഞ്ഞു അദ്ദേഹത്തെ രക്ഷിക്കാന്‍ ചില വിരുതന്മാരെയും കാണാം, പാതകി അത്രയ്ക്ക് സ്വാധീനമുല്ലവനാണെങ്കില്‍. ഇനി ഇത്തരം കൊള്ളരുതായ്മകള്‍ നടമാടാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകളാവണം നമ്മുടെ പ്രബുദ്ധ കേരളത്തില്‍ നിന്നുമുണ്ടാകെണ്ടാത്. അത് ഉടനെ പ്രതീക്ഷിക്കുന്നത് മന്ദത്തരമാകാമെങ്കിലും അത് ഉണ്ടായേ തീരൂ. ഇതില്‍ വലിയ പങ്കു മാധ്യമങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്   )


സ്ത്രീകളുടെ ട്രെയിനിലുള്ള സുരക്ഷിതത്വത്തെപ്പറ്റി വളരെ വളരെ ചര്‍ച്ച നടത്തുകയും സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ് മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്നും അതിന് പ്രത്യേക നിറം കൊടുക്കണമെന്നും അതില്‍ ഗാര്‍ഡിനെ പ്രത്യേകം നിയമിക്കണമെന്നും പറഞ്ഞ് ശുപാര്‍ശകള്‍ കൊടുക്കുകയും കേന്ദ്രഗവണ്‍മെന്റിലേക്കൊക്കെ എഴുതുകയും ചെയ്തിരുന്നു. കുറച്ചുകാലത്തേക്കൊക്കെ നടപ്പാക്കുകയും ചെയ്തതായിട്ട് എനിക്കോര്‍മയുണ്ട്. പിന്നീടതൊക്കെ മാറി. ഒരു ട്രെയിനിലുമില്ല ഇപ്പോള്‍ മധ്യഭാഗത്ത് ലേഡീസ് കമ്പാര്‍ട്ടുമെന്റ്? -അറിഞ്ഞുകൂടാ.



റെയില്‍വേ മധ്യഭാഗത്തേക്ക് സ്ഥാപിച്ച വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ പിന്നെ എങ്ങനെ മാറിഎന്തുകൊണ്ട് ഇത്ര അശ്രദ്ധയോടെ അവഗണിച്ചു?റെയില്‍വേമന്ത്രി നിയമമൊക്കെ പാസാക്കിയതാണ്. പിന്നെ അതെവിടെപ്പോയി. ഒരു കാര്യം നടപ്പിലാക്കിക്കഴിഞ്ഞാല്‍ അത് പാലിക്കുന്നുണ്ടോ എന്ന് എപ്പോഴും നോക്കിനടക്കാന്‍ പറ്റില്ലല്ലോ. അത് ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥരല്ലേ. നടക്കുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍കൊണ്ടുവരേണ്ടത് അവരല്ലേ. റെയില്‍വേയാണ് നടപടിയെടുക്കേണ്ടത്. യാചകനിരോധനമെന്നു പറഞ്ഞാല്‍ അത് നടക്കണം.




മറ്റു സംസ്ഥാനത്തും നടപ്പാക്കിയാലേ ഇങ്ങോട്ടവര്‍ വരാതിരിക്കൂ. തമിഴ്‌നാട്ടിലടക്കം ഇത് കര്‍ക്കശമായി നടപ്പാക്കണം. പാര്‍ലമെന്റിലടക്കംഉന്നയിക്കണം. ശക്തമായ നടപടി വേണം. റെയില്‍വേ എന്തുചെയ്യുന്നെന്ന് നോക്കാം. റെയിവേക്ക് ശരിയായ ഒരനാസ്ഥയുണ്ട് ഇക്കാര്യത്തില്‍. റെയില്‍വേ സംരക്ഷണസേനയുണ്ടായിട്ട് എവിടെ അവരൊക്കെ?അവരെയൊക്കെ എവിടെ വിന്യസിച്ചിരിക്കുന്നു. നമുക്കറിഞ്ഞു കൂടാ. രാത്രി ട്രെയിനുകളില്‍ സ്ത്രീകള്‍ തനിച്ച് യാത്രചെയ്യുമ്പോള്‍ സംരക്ഷണമില്ല എന്നൊക്കെ പറയുന്നത് ഒരിക്കലും പൊറുക്കാനാവാത്ത വീഴ്ചകളാണ്.




റെയില്‍വേ ഉദ്യോഗസ്ഥരാരും ആ പെണ്‍കുട്ടിയെ ആസ്​പത്രിയില്‍പ്പോലും തിരിഞ്ഞുനോക്കിയില്ലെന്നറിയുന്നു. കുറ്റബോധം കൊണ്ടായിരിക്കും. അവിടെ പോകാന്‍ അവര്‍ക്ക് ധൈര്യമില്ലായിരിക്കുംഅതുകൊണ്ടാണ്. എല്ലാ ട്രെയിനിലും മധ്യഭാഗത്തായിരിക്കണം സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ്. അതിന്പോലീസ് സംരക്ഷണവും പ്രത്യേകം ഏര്‍പ്പാടാക്കണം. മാത്രമല്ലട്രെയിനില്‍അലഞ്ഞുതിരിയുന്നവരെ കയറാന്‍ അനുവദിക്കരുത്. ഇതിനൊക്കെ നിയമങ്ങളുണ്ടല്ലോ. പലതും വില്പനയ്ക്കും ഭിക്ഷാടനത്തിനുമൊക്കെ കയറിവരുന്നവര്‍ ക്രിമിനലുകളാണോ എന്നൊന്നും അറിയാനൊക്കില്ലല്ലോ.
പ്രത്യേകിച്ച് സ്ത്രീകള്‍ തനിച്ച് യാത്രചെയ്യുന്ന കമ്പാര്‍ട്ടുമെന്റുകളില്‍ വളരെ ശക്തമായ പോലീസ് സംരക്ഷണം ഉണ്ടാവണം. ഇതൊക്കെനാലുദിവസത്തേക്ക് നിലനിന്നാല്‍ പോരാ. ഇപ്പോള്‍ ഒരു കുട്ടി അതിഭീകരമായി കൊലചെയ്യപ്പെട്ടു. ഇനിയിപ്പോള്‍ പെട്ടെന്ന് എന്തെങ്കിലുമൊന്ന് ചെയ്യും. കുറച്ചുദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടിയാകും. അപ്പോള്‍ ഈ നിയമങ്ങള്‍ ഉണ്ടായാല്‍പ്പോരാഅത് നടപ്പിലാക്കണം. നടപ്പിലായാല്‍ മാത്രംപോരാഅത് നീണ്ടുനില്ക്കണം. ആറുമാസത്തേക്ക് ഇങ്ങനെ നടപടിയെന്തെങ്കിലും എടുത്തിട്ട് പിന്നെ,പതുക്കെപ്പതുക്കെ തണുക്കുംഅതാണ് മലയാളിയുടെ പതിവ്.




ഈയൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെവിവാഹം സ്വപ്നം കണ്ട് അമ്മയുടെ അടുക്കലേക്കോടിപ്പോയ പെണ്‍കുട്ടിയുടെ വിധി ഒരു കുഞ്ഞിനും ഇനി വരാതിരിക്കട്ടെ. ഒരാള്‍ക്കും അത് വരാതിരിക്കട്ടെ. ഈശ്വരന്‍ അവള്‍ക്ക് ശാന്തി നല്‍കട്ടെ. കണ്ണീരില്‍ മുങ്ങിയ ആ അമ്മയെയും വീട്ടുകാരെയുമൊക്കെ ഞാന്‍ മനസ്സില്‍ കാണുകയാണ്. അവരുടെ മുന്നില്‍ ഒരു സമാധാനവും പറയാന്‍ സമൂഹത്തിനില്ല. കൊന്നുകളഞ്ഞു എന്നു മാത്രമാണ് നമുക്ക്ഏറ്റുപറയാനുള്ളത്. നമ്മുടെ അശ്രദ്ധകൊണ്ട്അനാസ്ഥകൊണ്ട്,കൊള്ളരുതായ്മകൊണ്ട് ആ പെണ്‍കുട്ടിയെ നമ്മള്‍ കൊന്നുകളഞ്ഞിരിക്കുന്നു. ഈശ്വരന്‍ പൊറുക്കട്ടെ.




വേദനകളൊക്കെയും അനുഭവിച്ചു തീര്‍ത്ത് 




വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ 




വേദനയോടെ പോയിക്കഴിഞ്ഞു 




ഇനിയാരുമാവളെ റയില്‍ പാളത്തില്‍ നിന്ന് 




മരണത്തിലേക്ക് തള്ളിയിടുകയില്ല,




വേദനിപ്പിക്കുകയില്ല,മാനം കെടുത്തുകയില്ല




ഇനിയവള്‍ക്ക്‌ ശാന്തി




നിത്യതയിലെക്കവള്‍ അലിഞ്ഞു ചേര്‍ന്നു..




ക്രൂരതയുടെയീ ലോകത്തെ നോക്കി ഒന്ന് 




കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.....




നമ്മള്‍ ആ പെണ്‍കുട്ടിയെ 




കൊന്നുകളഞ്ഞിരിക്കുന്നു

Share/Bookmark

No comments: