scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 12, 2011

നമ്മുടെ കുട്ടികള്‍ 'പൂസായി' ഇറങ്ങുന്നത് എങ്ങോട്ടാണ്ഞങ്ങള്‍ ഡിഗ്രീ പഠിച്ചിറങ്ങുന്ന സമയം, എല്ലാ പൂര്‍വികരെയും പോലെ ഞങ്ങളും ഓട്ടോഗ്രാഫുകള്‍ എഴുതാന്‍ തുടങ്ങി, വിരഹത്തിന്റെ നൊമ്പരവും, കഴ്ഞ്ഞ മൂന്നു വര്ഷം കാട്ടിക്കൂട്ടിയ ഒരുപാട് നല്ല ഓര്‍മ്മകളും അങ്ങനെ പലതും ഞങ്ങളുടെ താളുകളില്‍ കൈമാറി, വളപ്പോട്ടുകളായും മയില്‍പീലികളായുമൊക്കെ അത് നിറഞ്ഞു നിന്ന്. അതില്‍ എന്റെ വളരെ അടുത്ത ഒന്ന് രണ്ടുപേര്‍ തീരുമാനിച്ചു ഞങള്‍ പരസ്പരം ഓട്ടോഗ്രാഫ്‌ എഴുതില്ല, കാരണം ഞങ്ങള്‍ പിരിയില്ല/പിരിയുന്നില്ല എന്ന്. അങ്ങനെ ഞങ്ങളുടെ കോളേജിലെ സഹവാസം കഴിഞ്ഞു, എന്നാല്‍ ഇപ്പോഴും ഞങ്ങളുടെ സൗഹൃദം അതേ രീതിയില്‍ തന്നെ തുടര്‍ന്ന് വരുന്നു. ദൈവത്തിനു നന്ദി 

ഇതിവിടെ പറയാന്‍ കാരണം, ഇപ്പോള്‍ സെന്‍റ് ഓഫിന്റെ പേരില്‍ നടമാടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍, പത്തു വര്ഷം മുമ്പുള്ള ഞങ്ങളുടെ സൗഹൃദം ഓര്‍തിരിക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം.  ഇപ്പോള്‍ നടക്കുന്ന സെന്റ്‌ ഓഫ്‌ നാടകങ്ങളില്‍ അധികവും യാന്ത്രികമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലരും പല ലാഭത്തിനു വേണ്ടി നടത്തുന്ന ചില ഏര്‍പ്പാട്. സംശയമുള്ളവര്‍ക്ക് ആധുനിക മലയാളികളടക്കമുള്ള നമ്മുടെ പുതു തലമുറയുടെ ഒരു സെന്‍റ് ഓഫ്‌ പാര്‍ടിയുടെ വിശേഷങ്ങളിലേക്ക് കടക്കാം.

ഇത് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും അകലെയാണ് എന്ന് സമാധാനിക്കാം, എന്നിരുന്നാലും നമ്മുടെ നാടും കലാലയവും ഇതില്‍ നിന്നും വിഭിന്നമാണോ? ഇത്തരം പാര്‍ടി കഴിഞ്ഞു സ്വാഭാവികമായും ഇവര്‍ തുടര്‍ പഠനം നടത്താന്‍ നമ്മുടെ നാട്ടിലെ  പ്രൊഫഷണല്‍ കോളേജുകളില്‍ തന്നെയാണ് വന്നു ചേരുക, അപ്പോള്‍ ഇതിന്റെ ബാകി കലാപരിപാടികള്‍ അരങ്ങേറാനുള്ള വേദിയായി അത്തരം കോളേജുകള്‍ മറാതിരിക്കില്ല . 
ഇനി റിപ്പോര്‍ട്ട്‌ വായിച്ചിട്ട് തുടരാം, അതാണ്‌ നല്ലത് എന്ന് തോന്നുന്നു, ഇല്ലെങ്കില്‍ ഞാന്‍ പറയുന്ന കാര്യം ഒരു പക്ഷെ നിങ്ങള്ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്ന് വരില്ല (നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുന്നുണ്ടോ/നടക്കുമോ എന്ന് നിങ്ങള്‍ ചോതിച്ചേക്കാം)

"ഓട്ടോഗ്രാഫില്‍ വേര്‍പിരിയലിന്റെ വേദനകള്‍ ചാലിച്ചെഴുതി, ഓര്‍മക്കായി കുപ്പായത്തില്‍ പേനയിലെ മഷി കുടഞ്ഞിട്ട് പിരിഞ്ഞ സ്‌കൂള്‍ ജീവിതത്തിന്റെ അവസാനദിവസം ഊഷ്മളതയോടെ മനസില്‍സൂക്ഷിക്കുന്ന ഇന്നലത്തെ വിദ്യാര്‍ഥികളാണ് ഇന്നത്തെ രക്ഷിതാക്കളില്‍ പലരും. എന്നാല്‍, നമ്മുടെ കുട്ടികള്‍ സ്‌കൂളിലെ അവസാനദിവസം 'ആഘോഷിച്ചു' പിരിയുന്നത് എങ്ങനെയാണെന്ന് മൂല്യബോധം പൂര്‍ണമായി മരിച്ചിട്ടില്ലാത്ത മാതാപിതാക്കളെങ്കിലും അന്വേഷിച്ചു മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ രാത്രി മസ്‌കത്ത് നഗരത്തിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ പ്ലസ്ടു പഠനത്തിന്റെ അവസാനദിവസം 'ഫെയര്‍വെല്‍ ഡേ'യും 'ഫെയര്‍വെല്‍ ഡേ-ആഫ്റ്റര്‍ പാര്‍ട്ടിയും' ആഘോഷിച്ചു തീര്‍ത്തതിന്റെ വൃത്തികെട്ട കാഴ്ചകള്‍ ഒളികാമറയില്‍ പതിഞ്ഞത് ഇവിടെ പങ്കുവെക്കാതെ വയ്യ. നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ 17 വയസ്‌പോലും പിന്നിടാത്ത നമ്മുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരം പുലരും വരെ ഇടകലര്‍ന്ന് ആടി തിമിര്‍ക്കുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത മകനെ രാവിലെ മദ്യപിച്ച് ലക്കുകെട്ടുറങ്ങുന്ന അവസ്ഥയില്‍ റോഡരികില്‍ നിന്ന് മാതാപിതാക്കള്‍ കണ്ടെത്തുന്നു. 21 പിന്നിടാത്തവര്‍ക്ക് മദ്യശാലയിലേക്ക് പ്രവേശനമില്ലാത്ത ഇന്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് സംശയിക്കരുത്. വര്‍ഷങ്ങളായി സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിക്കുന്ന മാന്യമായ 'ഫെയര്‍വെല്‍ പാര്‍ട്ടിയും' പിന്നീട് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന അറുവഷളന്‍ 'ഫെയര്‍വെല്‍ ആഫ്റ്റര്‍ പാര്‍ട്ടിയും' അരങ്ങേറുന്നു എന്നത് രക്ഷിതാക്കള്‍ക്കിടയില്‍ അങ്ങാടിപാട്ടായ അരമനരഹസ്യമാണ്.

അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്‌കൂളില്‍ നടക്കുന്ന 'ഫെയര്‍വെല്‍ പാര്‍ട്ടി'ക്ക് ശേഷം വിദ്യാര്‍ഥികള്‍ എങ്ങോട്ടുപോകണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞൊഴിയുന്നു. പക്ഷെ, നഗരത്തിലെ ഒരു പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രാത്രി ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ആഫ്റ്റര്‍പാര്‍ട്ടിക്കായി അഞ്ച് റിയാലിന്റെ ടിക്കറ്റ് വിറ്റത് അധ്യാപകരുടെ അറിവോടെയാണെന്ന് സംഘാടകനായ മലയാളി വിദ്യാര്‍ഥി പറയുന്നു. 'ഹോട്ടലില്‍ പാര്‍ട്ടി നടക്കുന്നുണ്ട് എന്ന് അധ്യാപകര്‍ക്ക് അറിയാം. അവര്‍ ആഫ്റ്റര്‍ പാര്‍ട്ടിക്ക് അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ എതിര്‍ത്തിട്ടുമില്ല'- വിദ്യാര്‍ഥി തങ്ങള്‍ക്ക് ലഭിച്ച മൗനാനുവാദത്തിന്റെ വഴി വ്യക്തമാക്കി. കൗമാരക്കാരായ തങ്ങള്‍ക്ക് ബാറില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ തങ്ങളുടെ പാര്‍ട്ടിയില്‍ മദ്യമില്ലായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യപെടുത്തല്‍. എന്നാല്‍, ഡി.ജെ.യുടെ സംഗീതകൊഴുപ്പില്‍ റൂഫ് ടോപ്പില്‍ ആടിതിമിര്‍ക്കുന്നവരുടെ ഇടയിലേക്ക് തൊട്ടുതാഴത്തെ പബ്ബില്‍ നിന്ന് കൈയില്‍ മദ്യകുപ്പിയുമായി കയറിപോകുന്നവരെ ഒളികാമറ കണ്ടിട്ടുണ്ട്. ഈ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയിരുന്നത് സ്‌കൂളിലെ തന്നെ വിദ്യാര്‍ഥികളായിരുന്നുവെങ്കില്‍ മറ്റൊരു സ്‌കൂളിലെ പാര്‍ട്ടി പൂര്‍ണമായും സംഘടിപ്പിച്ചത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു. സ്‌കൂളില്‍ 11ാം ക്ലാസുകാര്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ സ്‌കൂളിന് പുറത്ത് പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് വരവേല്‍പ് നല്‍കുന്നത് നേരത്തേ പഠിച്ചു പുറത്തിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍. വര്‍ഷങ്ങളായി തുടരുന്ന ഈ 'ആചാരമര്യാദ'യില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരായിരിക്കാം പുതിയ തലമുറയിലെ പലരും.

പക്ഷെ, പന്ത്രണ്ട്‌വര്‍ഷം പഠിപ്പിച്ചിട്ടും ഇന്നാട്ടിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ എന്തുസംസ്‌കാരമാണ് നമ്മുടെ കുരുന്നുകള്‍ക്ക് പകര്‍ന്ന് നല്‍കിയത് എന്നതിലാണ് ആശങ്ക. കുടിച്ചു ലക്കുകെടുന്ന, ആര്‍ക്ക് മുന്നിലും തുണിയുരിഞ്ഞാടുന്ന മക്കളെ വാര്‍ത്തെടുക്കാനാണോ നമ്മള്‍ മറുനാട്ടില്‍ വന്ന് പാടുപെട്ടത്. ബൂസിങും പാര്‍ട്ടിയും ബാള്‍റൂം നൃത്തവുമെല്ലൊം രാത്രി ജീവിതത്തിന്റെ സ്റ്റാറ്റസ് സിംബലുകളായി കൊണ്ടുനടക്കുന്ന മാതാപിതാക്കളുടെ വഴിയില്‍ തന്നെ എല്ലാവും സഞ്ചരിക്കണമെന്ന് ശഠിക്കരുത്. താന്‍ മദ്യപിക്കില്ലെന്നും, അന്യപുരുഷനൊപ്പം നൃത്തം വെക്കില്ലെന്നും ആര്‍ജവത്തോടെ പറയാന്‍ കഴിയുന്ന ചിലരെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ അവശേഷിക്കേണ്ടതുണ്ട്. അതിന് ആദ്യം വെളിച്ചമുദിക്കേണ്ടത് രക്ഷിതാക്കളുടെ തലയില്‍ തന്നെയാണ്. അര്‍ധരാത്രി പിന്നിട്ടിട്ടും റൂഫ് ടോപ്പില്‍ നിന്നുയരുന്ന കാതടിപ്പിക്കുന്ന സംഗീതാഭാസവും ആര്‍പ്പുവിളികളും കാരണം ഉറക്കം നഷ്ടപ്പെട്ടപ്പോള്‍ അയല്‍വാസികളിലൊരാള്‍ ഇറങ്ങി വന്ന് ഹോട്ടല്‍ മാനേജരോട് തട്ടികയറാന്‍ കാണിച്ച ആര്‍ജവമെങ്കിലും ഇനിയുള്ള നാളുകളില്‍ മക്കള്‍ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ കാണിക്കേണ്ടതുണ്ട്. 21വയസു പിന്നിട്ടാല്‍ മദ്യശാലയിലേക്ക് ആരോടും ചോദിക്കാതെ കടന്നുചെല്ലാന്‍ നമ്മുടെ മക്കള്‍ 'സ്വാതന്ത്ര്യം' നേടിയേക്കാം. അതിനുമുമ്പേ അവര്‍ കുടിച്ച് 'കൂമ്പ് വാടാതിരിക്കണമെങ്കില്‍', പെണ്‍കുട്ടികള്‍ വീട്ടിലെ കെടാവിളക്കുകളായി തന്നെ ജ്വലിച്ചു നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ 'വഴിപിഴപ്പിക്കുന്ന പാര്‍ട്ടികള്‍ക്ക്' നേരെ രക്ഷിതാക്കളും അധ്യാപകരും കണ്ണുതുറന്നേ പറ്റൂ. മൂക്കിന് താഴെ മീശ കിളിര്‍ക്കാന്‍ തുടങ്ങാത്തവര്‍ പാര്‍ട്ടിഹാളും മുറിയും ബുക്ക് ചെയ്യാനെത്തുമ്പോള്‍ അവരുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറെങ്കിലും വാങ്ങിവെക്കാനുള്ള ജാഗ്രത ഹോട്ടല്‍ അധികൃതരും കാണിക്കണം.

ഫെബ്രുവരി പന്ത്രട്നിന്റെ മാധ്യമത്തില്‍  വന്ന വാര്‍ത്തയോട് കടപ്പാട്

അടുത്ത കാലത്ത് കണ്ട വല്ല സിനിമയുടെയും തിരക്കഥയാണ് ഇതെന്നു തോന്നിയോ? ഇതാണ് നമ്മുടെ പ്ലസ്ടു വിധ്യാര്‍ ഥിയുടെ 'ചങ്കൂറ്റം'. ഇവരാണ് നാളെയുടെ പൌരന്മാര്‍. ഇവരുടെ കൈകളില്‍ നമ്മുടെ നാട് ഭദ്രം.!!!


ഈയിടെ നടന്ന ഒരു സര്‍വേയില്‍ കേരളത്തിലെ മദ്യപാനം പന്ത്രട്നാം വയസ്സില്‍ തന്നെ ആരംഭിക്കുന്നു എന്നതു കൂടി ചേര്‍ത്ത് വായിക്കുക. ഓരോ ഓണത്തിനും മറ്റു ആഘോഷ വേളകളിലും ഇവിടെ കുടിക്കുന്ന മദ്യത്തിന്റെ രേക്കൊര്ടിനെ ക്കുറിച്ച് നമുക്ക്‌ കേള്‍ക്കാന്‍ സാധിക്കാറുണ്ട് (അതിനു ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍ മലയാളികള്‍) ഇനി ഇതിന്റെ വയസ്സ് തിരിച്ചുള്ള കണക്ക് കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു !!!

ഇനി കാര്യത്തിലേക്ക് വരാം...

ഈ കുട്ടികള്‍ നമ്മുടെ പ്രോവശണല്‍, സ്റ്റാര്‍ കോളേജുകളില്‍ ചേര്‍ന്നാണ് ഉപരി പഠനം നടത്തുന്നത്, വലിയ പനച്ച്ചാക്കുകള്‍ ആയതിനാല്‍ തന്നെ സീനിയര്‍ വിദ്യാര്തികളുമായി ഇവര്‍ പെട്ടെന്ന് ചങ്ങാത്തത്തില്‍ ആവുകയും, പാര്‍ട്ടികളും മറ്റു 'കലാ പരിപാടികളും' (അതെന്താണെന്ന് ഇവിടെ കുറിക്കാന്‍  വിഷമമുണ്ട്) അരങ്ങേരുകയുമാണ് പതിവ്. വിടെഷത്തിരിക്കുന്ന മതാപിതാക്കള്‍ക്ക് ഇതൊന്നും അറിഞ്ഞു കൊള്ളണമെന്നില്ല, കാരണം അവര്‍ തങ്ങളുടെ മക്കളേ മാത്രമേ ബന്ടപ്പെടാറുള്ളൂ.
ഇതില്‍ പെണ്‍കുട്ടികളും ഒട്ടും പിറകിലല്ല. നമ്മുടെ നഗരങ്ങളില്‍ പഠിക്കുന്ന ചില വിദ്യാര്‍ഥിനികള്‍ എല്ലാ വെള്ളിയാഴ്ച്ചയുമാകൌമ്പോള്‍ ഹോസ്റ്റല്‍ നിന്നിറങ്ങും, അവരുടെ കായില്‍ മൊബൈല്‍ ഫോണുമുണ്ടാകും, വീട്ടില്‍ നിന്ന് വിളിക്കുകയാണെങ്കില്‍  ഹോസ്ടലിലും, ഹോസ്റ്റല്‍ നിന്ന് വിളിച്ചാല്‍ വീട്ടിലുമായിരുക്കും. എന്നാല്‍ ഇവരില്‍ ചിലരെ നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലും, ബീച്ച് പാര്‍ക്ക്‌ മുതലായ സ്ഥലങ്ങളിലും കാണ്ടാവരുന്ദ്‌ താനും. ഇതൊക്കെ നമ്മുടെ കലാലയവുമായി നടക്കുന്ന സ്ഥിരം സംഗതികളാണ്, എന്നാല്‍ ആരും ഇത്തരം സംഗതികള്‍ പുറത്തു പറയാറോ, അരിഞ്ഞാല്‍ തന്നെ കോളേജിന്റെ ഇമാജിനെയും / കുട്ടിയുടെ ഭാവിയും  ബാധിക്കുമെന്ന് ഓര്‍ത്തു മൂടി വെക്കാറുമാണ്  പതിവ്. ഇത് ഇത്തരം കുട്ടികള്‍ക്ക് വളമായി മാറുകയും ചെയ്യുന്നു.
കോളേജുകളില്‍ നിങ്ങള്ക്ക് വേറെ ഒരു വിഭാഗത്തെ കൂടി കാണാം, മാതാ പിതാക്കള്‍ അല്പം മക്കളുടെ കാര്യത്തില്‍ നിഷ്ഠയുള്ളവരാണെങ്കില്‍, നല്ല ചുറ്റുപാടും ഹോസ്ടലുമൊക്കെ ഉള്ള കാമ്പസുകളില്‍ ചേര്‍ക്കുകയാണ് പതിവ്‌, അവിടെ നിന്നും വിരുതന്മാരായ നമ്മുടെ കുട്ടികള്‍, ഹോസ്റ്റല്‍ ഭക്ഷണം ശരിയാകുന്നില്ല, വെള്ളമില്ല വൃത്തിയില്ല എന്നൊക്കെ പറഞ്ഞു മാതാപിതാക്കളെ നിരന്തരം ശല്യം ചെയ്യുകയും, അവസാനം കുട്ടിയുടെ ഇങ്ങിതത്തിനു വഴങ്ങി പുറത്ത് വീട് വാടകയ്ക്ക് എടുത്ത്‌ താമസം തുടങ്ങാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നു. പിന്നീട് അവര്‍ നടത്തുന്ന ആഘോഷങ്ങള്‍ പക്ഷെ മാതാ പിതാക്കള്‍ അറിയാറില്ല എന്ന് മാത്രം. ഇതൊന്നും വെറുതെ പറയുന്നതല്ല, നമ്മുടെ കലാലയങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന സംഗതികളും സംഭവ വികാസങ്ങളുമാണ്. 
നമ്മുടെ കണ്ണിനു മുമ്പിലുള്ള കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റു സംസ്ഥാന ങ്ങളില്‍ പഠിക്കുന്നവരെ (വിരുതന്മാരെ)ക്കുറിച്ച് പരയാതിരിക്കലാണ് ഭേദം.

പഠന കാലാവധിക്കിടയില്‍ 'അമ്മ'യാകാത്ത പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണു റിപോര്‍ട്ട്. അത് കൊണ്ട് തന്നെ ഇപ്പോള്‍ കല്യാണമന്യേശിക്കുന്നവര്‍ അവരുടെ കോളേജു കൂടി അന്വേഷിക്കുന്ന പ്രവണത ഏറി വരുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. കല്യാണത്തിനു മുന്‍പ്‌ എച്ച് ഐ വി ടെസ്റ്റ്‌ കൂടി നടത്തണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നതും കൂടെ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക.

സുഹൃത്തേ,
നമുക്കെവിടെയാണ് പിഴച്ചത്?
ആരാണ് ഇതിനുത്തരവാതികള്‍? 
കൌമാരത്തിന്റെ ചാപല്യത്തില്‍, പുതു പുത്തന്‍ കാറും (ബൈക്കും) 'ചെത്ത്' ഡ്രസ്സും സ്ടിലന്‍ മുടിയും ആഡംബരവും കണ്ടു മോഹിക്കുന്നതാണോ? അങ്ങനെ വഴി തെറ്റിപ്പോകുന്നതാണോ?
അതല്ല 'സുഖ'ങ്ങള്‍ തേടിയുള്ള യാത്രയാണോ?
അത് വരെ അനുഭവിക്കാന്‍ കിട്ടാത്ത സ്വതന്ത്രം ഒരു സുപ്രഭാതത്തില്‍ വന്നു ചേര്‍ന്നപ്പോള്‍  മതി മറക്കുന്നതാണോ?
എവിടെയാണ് തെറ്റ് പറ്റിയത്?
ഒന്നാമത്തെ വിദ്യാലയം മാതാവും വീടുമാണ് എന്നാണു നമ്മളെ പടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ മാതാവ് തന്റെ മക്കളുടെ പഠന കാര്യത്ത്തിലല്ലാതെ അവരുടെ സ്വഭാവ സംസ്കാരത്തില്‍ ഏതെങ്കിലും  വിധത്തില്‍ സ്വാധീനം ചെലുത്താറുണ്ടോ? അതിനു മാതാവിന് സാധിക്കാറുണ്ടോ? മക്കളുടെ ദൈനം ദിന ജീവിതത്തില്‍ ഉണ്ടാകാറുള്ള സംഭവങ്ങള്‍, അവരുടെ വളര്‍ക്കനുസരിച്ച്ചുള്ള  വിദ്യാഭാസം എന്നിത്യാതി കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പികാറുണ്ടോ?
പിതാവ് എന്നാ അര്‍ത്ഥത്തില്‍ മക്കളെ ശാസിക്കുകയും നേര്‍വഴിക്ക് നടത്തുകയും ചെയ്യാറുണ്ടോ? അവര്‍ക് ഒരു റോള്‍ മോഡല്‍ ആവാന്‍ പിതാവിന് സാധിക്കറുണ്ടോ? അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും / ഇന്ഗിതത്തിനും വഴങ്ങി കൊടുക്കുന്ന പ്രകൃതമാണോ?

എന്നാല്‍ ഇതൊക്കെ തന്നെയാണ് / ഇവിടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കവും എന്ന് നിങ്ങള്‍ മനസ്സിലാക്കുക.
നേരത്തെ നമ്മുടെത് കൂട്ട് കൊടുംബമായിരുന്നു, അവിടെ ശാസിക്കാനും കൂട്ട് കൂടാനും ഒരുപാട് പേര്‍ ഉണ്ടായിരുന്നു, എന്നാല്‍ ആണ് കുടംബമായപ്പോള്‍ ഇതൊക്കെ മാറി. ഈ വിടവ് നികത്തെണ്ട പണി കൂടി മാതാപിതാക്കളില്‍ നിക്ഷിപ്തമായി. ഇതൊക്കെയും 'വഴി' മാറിപ്പോകാനുള്ള കാരണമായി മാറി.

ഇനിയും സമയം അതിക്രമിച്ചിട്ടില്ല, 
നിങ്ങളുടെ മകനെ / മകളെ നിങ്ങള്‍ കൂടുതല്‍ സ്നേഹിക്കുന്നുവെങ്കില്‍ അവര്‍ പഠിക്കുന്ന കോളേജുമായി അവരുടെ അധ്യാപകരുമായി നിങ്ങള്‍ നിരന്തരം ബന്ദം പുലര്‍ത്തുക. ഒരു പരിധി വരെ അവരെ നിങ്ങള്‍ ഉദ്ധേശിക്കുന്ന വഴിയിലൂടെ നടത്താന്‍ സാധിക്കും അതിനു ദൈവം അനുഗ്രഹിക്കട്ടെ.Share/Bookmark

No comments: