പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ്
Dr. അബ്ദുസ്സലാം അഹമ്മദ്
കേരള രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തെ, എന്തുകൊണ്ട് സങ്കുചിത പാർട്ടി രാഷ്ട്രീയത്തിനതീതമായി, ഗൗരവമായി കാണണം എന്ന് പലർക്കും ഇനിയും മനസ്സിലാവാത്തത് കഷ്ടം തന്നെ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം, ഹിന്ദു-ക്രിസ്ത്യൻ വോട്ട് തങ്ങൾക്ക് ഉറപ്പുവരുത്തുന്ന വിധത്തിൽ സ്ട്രാറ്റജി രൂപീകരിച്ചിരിക്കുന്നു. അതിങ്ങനെയാണ്; ജമാഅത്തെ ഇസ് ലാമി, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീഗ് എന്നിവരുടെ യു.ഡി.എഫ് ബന്ധം പറഞ്ഞ് ഇസ്‌ലാമോഫോബിയ കത്തിച്ചു നിർത്തുക. ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകുക. അങ്ങനെ കേരളത്തിൽ ഒരു സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് തുടർ ഭരണം സാധിക്കുക...
ബി.ജെ.പി യിൽ അമിത്ഷായുടെ അതേ റോളാണ് സി.പി.എമ്മിൽ പിണറായി വിജയൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ തത്വങ്ങളും ഭാവിയും മറന്ന് അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ.
പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ്