സ്ക്രാപ്പുകൾക്കും കഥ പറയാനുണ്ട്
ദോഹയിൽ ഒക്ടോബർ 25 മുതൽ നവംബർ രണ്ടു വരെ നടക്കുന്ന സ്ക്രാപ്പ് ആർട്ട് എക്സിബിഷൻ അനുഭവ കുറിപ്പ്
ആക്രി പെറുക്കികൾ, നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി കേൾക്കുന്ന നാമമാണ് ഇത്. ഓരോ ചെറുപട്ടണങ്ങളുടെയും ഇടുങ്ങിയ മൂലകളിൽ ഇങ്ങനെ ഒരുപാട് പൊട്ടിപ്പൊളിഞ്ഞ സാധനങ്ങളുടെ കൂമ്പാരങ്ങൾ കാണാത്തവർ ആരും ഉണ്ടാവില്ല. ഇതൊക്കെയും കമ്പനികളിലേക്ക് അയച്ചു കാശ് ഉണ്ടാക്കുക എന്നത് മാത്രമാണ് അത് പെറുക്കുന്നവരുടെയും, അത് കളക്ട് ചെയ്ത അയക്കുന്നവരുടെയും ഉദ്ദേശം, കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ബിസിനസ്സ് ആണ് ആക്രി അല്ല സ്ക്രാപ്പ് ബിസിനസ്സ്.
എന്നാൽ സ്ക്രാപ്പ് ആര്ട്ട് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?
creativity at its peak
അതാണ് സ്ക്രാപ്പ് ആർട്ടിനെ ഒറ്റവാക്കിൽ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കുക. ഇന്നലെ വൈകുന്നേരം ദോഹ സൂഖ് വാഖിഫിൽ ഡേറ്റ് എക്സിബിഷൻ അവസാന ദിവസം ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു പുറപ്പെട്ടതാണ്, പുറപ്പെടാം നേരമാണ് ഷിബിലി തങ്ങൾ പറഞ്ഞത്, അവിടെ സ്ക്രാപ്പ് എക്സിബിഷൻ ഇന്നലെ തുടങ്ങിയിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ എന്ന്.
ഇശാ നമസ്കാരം കഴിഞ്ഞു ഞാനും ഷിയാസും കൂടി സ്ക്രാപ്പ് എക്സിബിഷൻ നടക്കുന്ന എൻട്രൻസിൽ എത്തി, അപ്പോൾ നമ്മുടെ സെക്യൂരിറ്റിക്കാരൻ പയ്യൻ പറഞ്ഞു ഇന്ന് ഫാമിലി ദിവസം എന്ന്. അവിടെ ഉണ്ടായിരുന്ന തമിഴ് ടീമിനെ ചട്ടം കെട്ടി ഞങ്ങൾ അകത്ത് കടന്നു.