IPC 153 - അവരുടെ പ്രതികരണങ്ങള്‍
ഹൈദരാബാദ് യൂണിവേര്‍സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല എന്ന ചെറുപ്പക്കാരന്റെ ആത്മാഹുതി, ഇന്ത്യയിലെ വിദ്യാര്‍ഥി സമര ചരിത്രത്തിനു നല്‍കിയ ഊര്‍ജ്ജം ചില്ലറയല്ല, അത് ഹൈദരാബാദ് യൂണിവേര്‍സിറ്റിയില്‍ നിന്നും JNU വഴി ഇന്ത്യ മുഴുക്കെ വ്യാപിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
Ache Din എന്ന മുദ്രാവാക്യം മുഴുക്കി, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ജന രോഷം ചുളുവില്‍ അടിച്ചെടുത്ത മോഡി അധികാരത്തിലെത്തി അധിക നാള്‍ കഴിയുന്നതിനു മുന്‍പേ തന്നെ മന്‍മോഹന്‍സിംഗിനെക്കാള്‍ മോശമായിട്ടാണ് സാധാരണക്കാരോട് പ്രവരുത്തിക്കുന്നത് എന്ന് മാത്രമല്ല തങ്ങളുടെ Ideology അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കൂടി ഇന്ത്യയുടെ ഭാവി തലമുറ മനസ്സിലാക്കി എന്നുള്ളതും ഈ ഒരു സമരത്തിന്റെ പോസറ്റീവ് വശമായി കാണുന്നു.