എല്ലാ ഭൂലോകര്‍ക്കും വായനാദിനാശംസകള്‍...!!
കേരള ഗ്രന്ഥശാലാസംഘത്തിന് തുടക്കം കുറിച്ച
ലോകത്തില്‍ ആദ്യമായി ഗ്രന്ഥശാലകള്‍ ഒരു കുടക്കീഴില്‍ വരികയും,
അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘാടന ഉണ്ടാകുകയും ചെയ്തത് നമ്മുടെ കൊച്ചുകേരളത്തില്‍ ആണ്.
കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു, ആയിര കണക്കിന് കൊച്ചു ഗ്രന്ഥശാലകളെയും,
അതിന്റെ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ കൊണ്ട് വന്ന മഹാന്റെ ഓര്‍മ്മയ്ക്കായ്, ഇന്നത്തെ ദിനം...
വായിച്ചാലും വളരും,
വായിച്ചില്ലേലും വളരും.
വായിച്ചു വളര്‍ന്നാല്‍ വിളയും,
വായിക്കാതെ വളര്‍ന്നാല്‍ വളയും.”
എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. പക്ഷേ, ആ വാക്കുകള്‍ ഇന്നും മലയാളി (മലയാളത്തെ സ്നേഹിക്കുന്നവന്‍ എന്നിവിടെ അര്‍ത്ഥം) മനസ്സില്‍ കൊണ്ട് നടക്കുന്നു.
ആ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുന്നു. ഓരോ വായനാദിനത്തിലും പങ്കുവെക്കുന്ന ആശങ്കകള്‍ വായനയെക്കുറിച്ചാണ്. എന്തുകൊണ്ട് വായനയ്ക്ക് പഴയ പ്രതാപം ഇല്ല എന്നും അതെങ്ങനെ നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കും എന്നത് പല രീതിയില്‍ പലരും പറഞ്ഞുവെക്കുന്ന ദിനമായി വായനാദിനം മാറിയെന്നു വേണമെങ്കില്‍ പറയാം.
നമ്മുടെ ഈ കൂട്ടായ്മയിലൂടെ നമ്മള്‍ വായിക്കുന്നു, ചര്‍ച്ചകള്‍ ചെയ്യുന്നു, പ്രതികരിക്കുന്നു.
എഴുത്തുകാരനോട് കൂടുതല്‍ സംവദിക്കാന്‍ കഴിയുന്നു എന്നതിനാല്‍ ബ്ലോഗ് എന്ന മാധ്യമത്തിന് ഇന്ന് ശരാശരിക്കാരന്റെ വായനയില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.
പേപ്പര്‍ ഉണ്ടാക്കാന്‍ ഒരു മരം പോലും മുറിക്കാന്‍ ഇടവരുത്താതെ.
ഒരിക്കല്‍ കൂടെ സ്നേഹം നിറഞ്ഞ വായനാദിനാശംസകളോടെ....
സ്വന്തം
No comments:
Post a Comment