SIR ന്റെ പിന്നാമ്പുറങ്ങൾ – ഒരു സംശയവാദിയുടെ കാഴ്ചപ്പാട്Behind SIR – A Skeptic’s Perspective
കേരളത്തിലെ sIR ആണല്ലോ എല്ലാ ഇടത്തേയും കാര്യമായ ചർച്ച
എന്നാൽ
അതിന്റെ പുറം ബഹളങ്ങളിൽ നിന്നും മാറി കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്
മുൻകൂർ ജാമ്യം എന്ന നിലയിൽ രണ്ടു വാക്കു
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരളത്തിലെ പത്രങ്ങൾ വായിക്കുകയോ ടിവി കാണുകയോ ചെയ്യാത്ത ഒരാളാണ് ഞാൻ
എന്റെ ഇടം സോഷ്യൽ ഇടമാണ്
Whatsapp FB , INSTA ടെലിഗ്രാം AI ഒക്കെയാണ് എന്റെ വായനാ ലോകം , എന്ന് വെച്ചാൽ ചിലപ്പോൾ എവിടെയെങ്കിലും പത്രം കണ്ടാൽ വല്ലപ്പോഴും ഒന്ന് മറിച്ചു നോക്കും അത് പോലെ വല്ലപ്പോഴും ടിവി യൂട്യൂബ് വഴി കണ്ടു എന്ന് വരും, വല്ലപ്പോഴുമാണ് എന്ന് മാത്രം
വിഷയത്തിലേക്കു വരാം
SIR ന്റെ പേരിൽ ഒരു കണ്ഫയൂഷൻ കൂടി ആളുകളുടെ ഇടയിലുണ്ട്, പഞ്ചായത് ഇലക്ഷൻ ഇടയിൽ കയറി വന്നത് കൊണ്ട് അതിന്റെ വോട്ടർ പട്ടികയിൽ ആളെ ചേർക്കലും തള്ളലും കൊള്ളലും ഒക്കെ ആളുകള് കുറച്ചു ഭീതിയോടും അതിലേറെ കൺഫ്യൂഷനോടും ആണ് നോക്കി കാണുന്നത്.
ആളുകളുടെ തെറ്റിധാരണ ഈ പഞ്ചായത്ത് ഇലക്ഷൻ ലിസ്റ്റ് SIR മായി കണക്ടഡ് ആണ് എന്നാണ് ..
ഞാൻ കുറച്ചായി കേരളത്തിൽ ഇത്ര ധൃതി പിടിച്ചു എന്തിനാണ് SIR എന്നാലോചിക്കുകയായിരുന്നു