#Yemen Diaries - അസ്ഹാബുൽ ജന്ന
(أَصْحَابَ الْجَنَّةِ)യിൽ
യമൻ കാല അനുഭവങ്ങൾ കുറിച്ചിടാനുള്ള ഒരു ശ്രമമാണ്..
ഒരു ദിവസം ഒരു യമൻ ഫോട്ടോയും (കൂടെ കഥയും!) എന്ന എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു
അല്പം ചരിത്ര വിവരണത്തോടെ തന്നെ ആവാം തുടക്കം
ഖുർആനിൽ സൂറത്ത് കലമിൽ (سورة القلم) അസ്ഹാബുൽ ജന്ന (أَصْحَابَ الْجَنَّةِ) എന്ന നാട്ടുകാരെക്കുറിച്ചു പരാമർശമുണ്ട്. 17 മുതൽ 32 വരെ ആയത്തുകളിൽ ആണ് അത് വിവരിക്കുന്നത്, തോട്ടക്കാരുടെ കഥ.
അവർ നല്ല കൃഷി നടത്തി, വിളവെടുക്കാൻ വേണ്ടി വെളുപ്പിന് തന്നെ തോട്ടത്തിലേക്ക് തിരിച്ചു, അതിനിടയിൽ യാചകരെ ഒഴിവാക്കാൻ വേണ്ടിയുള്ള ഏർപ്പാടും ചെയ്തു. അവർ നടന്നു സ്ഥലത്തെത്തിയപ്പോഴേക്കും തങ്ങൾക്ക് വഴി തെറ്റിപ്പോയി എന്ന സംശയമായി. എന്നാൽ വഴി തെറ്റിയതല്ലായിരുന്നു .. നാഥൻ അവരുടെ തോട്ടം കീഴ്മേൽ മറിച്ചതായിരുന്നു. വെള്ളം കയറാത്ത / ഇറങ്ങാത്ത ഭൂമിയാക്കി അതിനെ മാറ്റി എന്നതാണ് സംഭവ കഥയുടെ സംഗ്രഹം.
എന്റെ യമൻ വാസ കാലത്ത് ഒട്ടുമിക്ക വീക്കെന്റുകളിലും ഞങ്ങൾ കുടുംബ സമേതം കറങ്ങാൻ പോകുമായിരുന്നു. വ്യാഴാച ഉച്ച മുതൽ ശനി രാവിലെ വരെയാണ് ഫ്രീ ടൈം. ഞാനും ബോംബെ സുഹൃത്ത് മുദ്ദസിർ, പിന്നെ കോഴിക്കോട്ടുകാരായ രണ്ടു മലയാളി സുഹൃത്തുക്കൾ ഫൈസലും റഷീദും, അവരുടെ കുടുംബവും, ഇതായിരുന്നു ഞങ്ങളുടെ ടീം. ചിലപ്പോൾ മംഗലാപുരത്തുകാരായ ഷാഹിദ്, മിക്ദാദ്, റഹീം, ബാംഗ്ലൂർകാരൻ റിയാസ് എന്നിവരും ഉണ്ടാവാറുണ്ട്.