scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 21, 2021

മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ്?! എൽഡിഎഫി ന്റെ ചോദ്യം അവരെ തിരിഞ്ഞു കൊത്തുന്നു?

മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ്?! 

എൽഡിഎഫിന്റെ ചോദ്യം അവരെ തന്നെ തിരിഞ്ഞു കൊത്തുന്നു? 



മന്ത്രിമാർക്ക് എന്തിനാണ് ഒരുപാടു പേഴ്സണൽ സ്റ്റാഫ് എന്നതായിരുന്നു 2016 ലെ എൽഡിഎഫിന്റെ ചോദ്യം. .ഉമ്മൻചാണ്ടി സർക്കാരിൽ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നു എന്ന് അന്നത്തെ വാർത്തയിൽ പറയുന്നു, അത് പരാമർശിച്ചാണ് ഇങ്ങനെ ഒരു ചോദ്യം എൽഡിഎഫ് ചോദിച്ചത്, തുടർന്ന്, 25 പേഴ്സണൽ സ്റ്റാഫിൽ കൂടുതൽ നിയമിക്കരുത് എന്ന് തീരുമാനിക്കുകയും ചെയ്തു. 

വർഷങ്ങൾ കടന്നു പോയി.

എൽഡിഎഫ് സർക്കാർ ഇലക്ഷൻ നേരിടാൻ തയ്യാറായി വരുന്നു, കേരളത്തിന്റെ കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലെ ട്രെൻഡ് വലതു കാലിലെ മന്ത് ഇടത്തിലും ഇടത്തേ മന്ത് വലതിലും എന്നതാണല്ലോ, സ്വാഭാവിയാകമായും 

തങ്ങളുടെ കാലാവധി തീരാറായി എന്ന് മനസ്സിലാക്കുന്ന സർക്കാർ, തങ്ങളുടെ സ്വന്തക്കാരെയൊക്കെ "സർക്കാർ" ഉദ്യോഗസ്ഥരും പെന്ഷന്കാരും ആക്കുന്ന തിരക്കിലാണ്

പാർട്ടി വിധേയത്തമുള്ളവരുടെ എണ്ണം വർധിപ്പിക്കാനും ആജീവനാന്ത പാർട്ടി പരിപാടികൾ നടത്താൻ വേലയും കൂലിയും ഇല്ലാതെ പാർട്ടി ചാവേറുകളെ സർക്കാർ പെൻഷൻ നൽകി പോറ്റിനടക്കാനും എളുപ്പ വഴി ഇങ്ങനെ "അധികൃതമായ അനധികൃത" ജോലിയും പെൻഷനും നൽകുക എന്നതാണല്ലോ!


2016 ൽ നിന്ന് 2021 ലേക്ക് എത്തുമ്പോൾ വരുന്ന പുതിയ വാർത്ത മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 37 ആയി എന്നതാണ്, അവസാനമായി നിയമനം നൽകിയ 7 പേർക്കും മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. അതായത് അവരിൽ ഒരാൾ ഒഴികെ എല്ലാവര്ക്കും പെന്ഷന് ലഭിക്കുമെന്ന്. 

എൽഡിഎഫ് എന്ത് പറയുന്നു, തീരുമാനിക്കുന്നു എന്നൊക്കെ ഇരട്ടചങ്കൻ സഖാവിനു വിഷയമേ അല്ല, കഴിഞ്ഞ തവണ വി എസ മുഖ്യമന്ത്രി ആയിരുന്നപ്പോൾ വരച്ച വരയിൽ നിർത്തിയ പാർട്ടി സെക്രട്ടറിയൊക്കെ ഇപ്പോൾ റബ്ബർ സ്റ്റാമ്പായി സഖാവിന്റെ മുന്നിൽ മാറിക്കഴിഞ്ഞിരിക്കുന്നു. 



പുതിയ നിയമനത്തെക്കുറിച്ചു എൽഡിഎഫ് വല്ലതും പറയും എന്ന പ്രതീക്ഷയൊന്നും വേണ്ട, ന്യായീകരണ ക്യാപ്സ്യൂളുകൾ എമ്പാടും ലഭ്യമായത് കൊണ്ട് ഒരു ചര്ച്ചക്കും പ്രസക്തി ഉണ്ടാവില്ല !!


കാട്ടിലെ തടി തേവരുടെ ആന വലിയാടോ വലി      


2016 News Link - Twenty Four News

2021 News Link - Kerala Kaumudi


Share/Bookmark

Feb 10, 2021

വി.കെ അബ്ദു സാഹിബ് - വിവരസാങ്കേതിക രംഗത്തെ കാരണവർ, വിനയാന്വിത വ്യക്തിത്വം

വികെ അബ്ദു സാഹിബ് യാത്രയായി 

നാല് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി വാസം കഴിഞ്ഞു സുഖം പ്രാപിച്ചു തിരിച്ചു വന്നു പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

കേരളക്കരയെ ഐടിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുന്നതിൽ മുന്നിൽ നടന്നവരിൽ പ്രധാനിയാണ് വികെ അബ്ദു സാഹിബ്. എല്ലാവരെയും പോലെ ഞാനും അദ്ദേഹത്തെ പരിചയപ്പെടുന്നത് മാധ്യമത്തിലെ അദ്ദേഹത്തിന്റെ പംക്തികളിലൂടെയാണ്. വിദ്യാർത്ഥിയായിരുന്ന സമയത്തു അത് കൃത്യമായി വായിക്കുകയും കുറെയൊക്കെ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു. 

ഡി ഫോർ മീഡിയയുടെ ചുമതല ഏറ്റെടുത്ത ശേഷം ഹിറാ സെന്ററിൽ ഉണ്ടായിരുന്ന അബ്ദു സാഹിബിനെ, അവിടെ എപ്പോൾ സന്ദര്ശിക്കുമ്പോഴും  അബ്ദു സാഹിബിനെ കൂടി കണ്ടു സലാം പറഞ്ഞു സംസാരിച്ചിട്ടേ തിരികെ വരാറുള്ളൂ. ഇടയ്ക്കിടെ ചാറ്റും വിളിയും ഉണ്ടായിരുന്നു, നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു.

സൗമ്യനായ IT ജീനിയസ് ..

ഇവിടെ ഇപ്പോൾ, അദ്ദേഹത്തെ അനുസ്മരിച്ചു ഫേസ്ബുക്കിൽ ഞാൻ കണ്ട കുറെ കുറിപ്പുകൾ കോപ്പി ചെയ്യുകയാണ്. ഈ കുറിപ്പുകൾ നമുക്ക് അബ്ദു സാഹിബ് എങ്ങനെയൊക്കെ സ്വാധീനിച്ചിരുന്നു എന്ന് നമ്മോടു പറയാതെ പറയുന്നു 

അബ്ദു സാഹിബിനു നാഥൻ പൊറുത്തു കൊടുക്കുമാറാകട്ടെ - ആമീൻ .


Share/Bookmark