കൊറോണ സർക്കാർ ഒരു ചുക്കും ചെയ്യുന്നില്ല
സർക്കാർ ഐസ് കട്ടക്ക് പെയിന്റടിക്കുന്നു !!
കൊറോണയെ ഖത്തറിലിരുക്കുന്ന പ്രവാസി നിരീക്ഷിക്കുന്ന വിധം!!
നാട്ടിലെത്തുന്ന പ്രവാസികൾ വീട്ടിലിരിക്കുന്നില്ല ചാടി പോകുന്നു!!!
ഇതാണ് കേരളത്തിലെ പ്രധാന സംസാര വിഷയം
കേരളത്തിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നിയമ സഭ മുതൽ എല്ലാ മീഡിയകളിലും നമ്മുടെ ആരോഗ്യമന്ത്രി പ്രസ്താവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെ.
ആദ്യത്തെ കേസ് ഉണ്ടായി ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടയ്ക്ക് ഇതേ പായാരം പല തവണ പല തലത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
എന്ത് നിലപാടാണ് സർക്കാർ ഇതിനെതിരെ സ്വീകരിച്ചത്?
break_the_chain ക്യാമ്പയിൻ നടത്തുന്ന പരസ്യങ്ങൾക്ക് ചിവഴിക്കുന്ന ചെറിയൊരു തുക കൊണ്ട് പരിഹരിക്കാൻ സാധ്യമാകുന്ന വിഷയത്തിൽ ഒരു നിലപാടും സ്വീകരിക്കാതെ കേരളം ജനതയെ മുഴുവൻ ദുരിതത്തിലാഴ്ത്താൻ മന്ത്രിക്കും പരിവാരങ്ങൾക്കും എന്താ ഇത്ര വാശി?
മന്ത്രി മുഖ്യനും ആരോഗ്യമന്ത്രിയും കൊറോണ വ്യാപനം തടയാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട് എന്ന് ടെലിവിഷൻ പത്ര മാധ്യമങ്ങൾ കാണുന്ന ആളുകൾക്ക് തോന്നുന്നുണ്ട്.
നമുക്കറിയാം, കൊറോണ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌താൽ മാത്രമേ വ്യാപിക്കുകയുള്ളൂ, കേരളത്തിൽ സ്വന്തം നിലക്ക് രോഗ വൈറസ് ഇല്ല എന്നും. ഇറ്റലിക്കാർ വഴി കേരളത്തിൽ എത്തിയപ്പോൾ മനസ്സിലായതാണ് നമ്മുടെ എയർപോർട്ട് വഴിയാണ് രോഗം വന്നത് എന്ന്. ചൈന ദക്ഷിണ കൊറിയ ഇറാൻ സിംഗപ്പൂർ ജപ്പാൻ ഒക്കെ രോഗം പടർന്നു ഇറ്റലിയിൽ അതിന്റെ ആരംഭ ദിശയിലാണു രോഗം എന്നുള്ളത് കൊണ്ട് അവരെ അത്രയധികം ശ്രദ്ധിച്ചിരുന്നില്ല എന്നാണ് അന്ന് പറഞ്ഞിരുന്ന ന്യായം.