തീരദേശ നിയമലംഘനംങ്ങൾ - CRZ - CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു

കഴിഞ്ഞ ദിവസം കണ്ട പത്ര വാർത്തയാണ് ഈ കുറിപ്പിന് ആധാരം
തീരദേശ നിയമലംഘനങ്ങൾ : ഹിയറിങ് ഡിസംബർ 19നു എന്നതായിരുന്നു ചെറിയൊരു പെട്ടിക്കോളം വാർത്തയുടെ തലക്കെട്ട്
ജില്ലയിലെ തീരദേശ നിയമലംഘനങ്ങൾ സംബന്ധിച്ച പൊതു ജനങ്ങളിൽ നിന്നും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുള്ള ഹിയറിങ് ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ നടക്കും എന്നാണ് വാർത്തയിൽ പറയുന്നത്.


ഇതിലെ ഓരോ പഞ്ചായത്തുകളുടെയും ലിസ്റ്റ് ഞാൻ എടുത്ത് പരിശോധിച്ച്,
ഓരോ പഞ്ചായത്തിലെയും ലിസ്റ്റ് ചെയ്യപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം ചുവടെ ചേർക്കുന്നു (ചുവടെ ചേർത്തിട്ടുള്ള പഞ്ചായത്തിന് നേരെയുള്ള അക്കങ്ങളുടെ മുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ലിസ്റ്റ് കാണാൻ സാധിക്കും)
അജാനൂർ - 258
തൃക്കരിപ്പൂർ - 109
പള്ളിക്കര - 64
കയ്യൂർ ചീമേനി - 5
ചെറുവത്തൂർ - 22
ചെമ്മനാട് - 132
കുമ്പള - 6
പടന്ന - 127
മൊഗ്രാൽ പുത്തൂർ - 1
മീഞ്ച - 2
നീലേശ്വരം - 190
മംഗൽപാടി - 14
ഉദുമ - 37
വലിയപറമ്പ 182
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി - 48
കാസർക്കോട് മുനിസിപ്പാലിറ്റി - 129
ഒറ്റ കെട്ടിടം മാത്രം ലിസ്റ്റ് ചെയ്യപ്പെട്ട മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുതൽ 258 കെട്ടിടങ്ങൾ ലിസ്റ്റ് ചെയ്ത അജാനൂർ പഞ്ചായത്ത് വരെ ലിസ്റ്റിൽ ഉണ്ട്.
മറന്നു പോകരുത് - അദാലത്ത് ഡിസംബർ 19 നു ചെർക്കളയിൽ വെച്ചാണ്
ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെയ്യേണ്ടത്
നീലേശ്വരം, കാസർക്കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പള്ളിക്കര, ചെറുവത്തൂർ, കുമ്പള, മംഗൽപാടി, കയ്യൂർ ചീമേനി, മീഞ്ച മൊഗ്രാൽ പുത്തൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും നഗര സഭകളിൽ നിന്നും ഉള്ളവരെ രാവിലെ 9 മുതൽ ഒരുമണി വരെയുള്ള സെഷനിലും,
അജാനൂർ, ചെമ്മനാട്, പടന്ന, ഉദുമ , മഞ്ചേശ്വരം, പുത്തിഗെ ചെങ്കള മുളിയാർ, ബേഡഡുക്ക പുല്ലൂർ പെരിയ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നുള്ളവർ ഉച്ചക്ക് 2 മുതൽ 5 വരെയുള്ള ഹിയറിങ്ങിലും പങ്കെടുക്കണം
മുകളിൽ പറഞ്ഞ ചില പഞ്ചായത്തുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടു കാണുന്നില്ല, നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്

ഇങ്ങനെ ഒരു അദാലത്ത് വിളിച്ച കാര്യം ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും അറിഞ്ഞിരിക്കാനുള്ള സാധ്യത കുറവായിരിക്കും, അത് കൊണ്ട് തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ളവർ ലിസ്റ്റിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ അറിയിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് നന്നാവും.#fromsana hafeezkv
ലിസ്റ്റുകളുടെ ആദ്യ പേജിന്റെ കോപ്പി ഇവിടെ കൊടുക്കുന്നു




ചെമ്മനാട്

കുമ്പള

പടന്ന

മൊഗ്രാൽ പുത്തൂർ

മീഞ്ച

നീലേശ്വരം

മംഗൽപാടി

ഉദുമ

കാഞ്ഞങ്ങാട് നഗരസഭ

കാസർക്കോട് നഗരസഭ

കുറ്റം പറയരുതല്ലോ, ഏറ്റവും മോശം റിപ്പോർട്ട് കാസർക്കോട് മുനിസിപ്പാലിറ്റിയുടേതാണ് എന്ന് പറയാതെ വയ്യ
