scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 17, 2019

Doha - 6 Hours City Tour

Doha - 6 Hours City Tour

Discover the beautiful city of Doha including many famous places such as Doha Corniche, West Bay Area, The Pearl Island, and Katara Cultural Village. 

An orientation tour to get acquainted with Doha, a rapidly growing city with an immense futuristic world-class development program while retaining its old-world charms. Marvel at modern skyscrapers incorporating multi-faceted traditional architectural elements.


1. Museum of Islamic Art
Stop: 60 minutes 
An imposing building set on an artificial island off Doha's Corniche. The museum is dedicated to reflecting the full vitality, complexity, and diversity of the arts of the Islamic world. It is a world-class collecting institution, which preserves, studies and exhibits masterpieces spanning 3 continents and 13 centuries. The building itself was designed by world-renowned architect I. M. Pei, designer of the Louvre Pyramid in Paris


Share/Bookmark

Dec 10, 2019

തീരദേശ നിയമലംഘനംങ്ങൾ - CRZ & CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു

 തീരദേശ നിയമലംഘനംങ്ങൾ - CRZ - CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു 


Unauthorised Constructions in Costal Regulation Zone (CRZ)
No photo description available.മരട് ഫ്ലാറ്റ് വിവാദം ശ്രദ്ധിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഫ്‌ളാറ്റ് വിവാദ സമയത്ത് തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതി കേരളം സർക്കാരിനോട് കേരളത്തിലുള്ള മുഴുവൻ അനധികൃത CRZ നിർമ്മാണങ്ങളെ കുറിച്ചും റിപ്പോർട് നൽകാൻ പറഞ്ഞതായുള്ള പത്ര വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചു കാണും. അത് പ്രകാരം കേരളം സർക്കാർ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ 
കഴിഞ്ഞ ദിവസം കണ്ട പത്ര വാർത്തയാണ് ഈ കുറിപ്പിന് ആധാരം 
തീരദേശ നിയമലംഘനങ്ങൾ : ഹിയറിങ് ഡിസംബർ 19നു എന്നതായിരുന്നു ചെറിയൊരു പെട്ടിക്കോളം വാർത്തയുടെ തലക്കെട്ട് 
ജില്ലയിലെ തീരദേശ നിയമലംഘനങ്ങൾ സംബന്ധിച്ച പൊതു ജനങ്ങളിൽ നിന്നും  പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുള്ള ഹിയറിങ് ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ നടക്കും എന്നാണ് വാർത്തയിൽ പറയുന്നത്.

Share/Bookmark

Dec 9, 2019

ഫോൺ വിളി ചിലവേറിയതാകുമ്പോൾ

ഫോൺ വിളി ചിലവേറിയതാകുമ്പോൾ

വർഷങ്ങൾക്ക് ശേഷം ടെലിഫോൺ സേവനങ്ങളുടെ നിരക്ക് വർദ്ധിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

Introduction – launching the product into the market. Growth – when sales are increasing at their fastest rate. Maturity – sales are near their highest, but the rate of growth is slowing down, e.g. new competitors in the market or Saturation. Decline – the final stage of the cycle, when sales begin to fall.
Image result for telecom charges increase india


ഇതിനെ marketing life cycle എന്നാണ് വിളിക്കാറ്.
ഇതിപ്പോൾ ഇവിടെ പറയാൻ കാരണമുണ്ട്.
രണ്ടു ദിവസമായി ട്രോളന്മാർ മൊബൈൽ കമ്പനികളുടെ ടാരീഫ് നിരക്കുകൾക്ക് പിന്നാലെയാണ്.
കഴിഞ്ഞ ദിവസം ഞാൻ Airtel സൈറ്റിൽ കയറി പരിശോധിച്ചു,
നേരത്തെ ഞാൻ ഉപയോഗിച്ചിരുന്ന 84 ദിവസത്തെ പാക്കേജ് പുതിയ നിരക്കിൽ ഉപയോഗിക്കാൻ 87 % കാശ് അധികം ചെലവഴിക്കണം അത് മാത്രം പോരാ, മറ്റു നെറ്വർക്കുകളിലേക്ക് ഞാൻ വിളിക്കാൻ വീണ്ടും വേറെയും പാക്കേജുകൾ അനിവാര്യമായി വന്നിരിക്കുകയാണ്, എന്ന് വെച്ചാൽ പത്രക്കാരൻ എഴുതിയത് പോലെ 45 % വർദ്ധനവ് അല്ല എന്നർത്ഥം

Share/Bookmark

Dec 4, 2019

ഖത്തറിലെ സൗഹൃദങ്ങളോട് - നിയമങ്ങളെ ബഹുമാനിക്കുക - മുറിവൈദ്യം ആപത്താണ്

ഖത്തറിലെ സൗഹൃദങ്ങളോട് 😍

 നിയമങ്ങളെ ബഹുമാനിക്കുക - മുറിവൈദ്യം ആപത്താണ് 

പ്രവാസികൾ എപ്പോഴും താൻ ജീവിക്കുന്ന നാട്ടിലെ നിയമങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം, എന്ന് വെച്ച് സ്വന്തം രാജ്യത്തെ നിയമങ്ങളിൽ അഞ്ജരാവണം എന്നല്ല കേട്ടോ. നിയമം അറിയാതിരുന്നു പാലിക്കപ്പെടാതെ പോയാൽ ധന നഷ്ടം അടക്കമുള്ള  നഷ്ടങ്ങൾ നാം സഹിക്കേണ്ടി വരും, ചിലപ്പോൾ തീരാ ദുരിതത്തിലാവുകയും ചെയ്യും 
ഇവിടെ കുറിക്കുന്നത്, എന്റെ സുഹൃത്തിനുണ്ടായ നേരനുഭവമാണ്, അവന്റെ കൂടെ മുനിസിപ്പാലിറ്റി ഓഫീസ് വരെ ഞാനും ചെന്നിരുന്നു, അവിടന്ന് മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങളെ ഒന്നോർമ്മിപ്പിക്കാൻ വേണ്ടി കുറിച്ചിടുന്നു. 


ഇത് സുഹൃത്തിനു ആഴ്ചകൾക്ക് മുൻപ് ലഭിച്ച അവാർഡ്.No photo description available.

അവൻ നാട്ടിൽ പോയപ്പോൾ ഒരാഴ്ച വണ്ടി വില്ലയുടെ മുൻപിൽ പൊടിയും ചളിയും പിടിച്ചു കിടന്നിരുന്നു. തിരിച്ചു വന്നപ്പോൾ വണ്ടിയിൽ ഈ ഫോട്ടോ കണ്ടു, ഉടനെ തന്നെ ഇവിടത്തെ സാദാ മലയാളികളെ പോലെ അവനും ചെയ്‌തു ഒന്ന് രണ്ടു ഘടികളെ വിളിച്ചു കാര്യം പറഞ്ഞു. അവർ "ഉപദേശിച്ചു" കുഴപ്പമില്ലടാ, നീ അതങ്ങു കീറിക്കളഞ്ഞേക്ക്, വണ്ടി കഴുകി ഉപയോഗിച്ചോ എന്ന്.

Share/Bookmark