ആർത്തവ മനുഷ്യൻ - The sanitary pad revolution | Muruganandam Arunachalam
ഇന്നു മുഖ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് Niyas Banna യുടെ ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്
നാലഞ്ച് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ തുടങ്ങാൻ പറ്റുന്ന സംരംഭങ്ങളെ പറ്റി സുഹൃത്ത് Abdul Rafeeq ന്റെ അന്വേഷണങ്ങൾക്കിടയിലാണ് അരുണാചലം മുരുഗാനന്ദത്തെ പറ്റി ആദ്യമായി കേൾക്കുന്നത്. അപ്പോൾ തന്നെ ഇദ്ദേഹത്തെ പറ്റി ഒരു പാട് വായിക്കുകയും പ്രഭാഷണങ്ങൾ കേൾക്കുകയും ചെയ്തിരുന്നു.
(കേരളത്തിലെ ലേബർ കോസ്റ്റ് വെച്ച് നോക്കുമ്പോൾ യൂണിറ്റുകൾ അപ്രായോഗികമാവും എന്നോ മറ്റോ അദ്ദേഹം നേരിട്ട് അഭിപ്രായപ്പെട്ടതോടെയാണ് അതിൽ നിന്ന് പിൻമാറിയത് )
https://m.youtube.com/watch?v=V4_MeS6SOwk
...........................................................
ആർത്തവ മനുഷ്യൻ
തന്റെ അരയിൽ കെട്ടിവെച്ച ഫുട്ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തം, നടക്കുമ്പോളും സൈക്കിളോടിക്കുമ്പോളും, അയാൾ ധരിച്ച ത്രികോണാകൃതിയിലുള്ള സാനിറ്ററി നാപ്കിനിലേക്ക്
സ്വയം ചെറുതായി പമ്പുചെയ്തുകൊണ്ടിരുന്നു. തികച്ചും യാഥാസ്ഥിതികരായ നാട്ടുകാര്‍ക്കിടയില്‍ ചോരക്കറയും ചോരമണവുമായി നടന്നും സൈക്കിള്‍ ചവിട്ടിയും ഓടിയും പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരുന്ന അയാളെ ഗ്രാമം മുഴുവൻ ദുർമന്ത്രവാദി എന്നാരോപിച്ചു കല്ലെറിഞ്ഞു. അയാൾ ഗ്രാമം ഉപേക്ഷിച്ചു.
ഒരു കെട്ടു മുഷിഞ്ഞ തുണി ഒളിച്ചു പിടിച്ച്, തന്റെ മുന്നിലൂടെപോയ ഭാര്യ ശാന്തിയെ പിന്തുടർന്നാണ് അരുണാചലം മുരുകാനന്ദം എന്ന ഒമ്പതാം ക്ലാസുവരേ മാത്രം പഠിച്ച വർക് ഷോപ്പ് ജോലിക്കാരൻ ലോകത്തിന്റെ നെറുകയിലെത്തിയത്. തീണ്ടാരിക്കാലത്ത് അണപൊട്ടിയൊഴുകുന്ന രക്തസ്രാവം തടുത്തിടാൻ ജനനേന്ദ്രിയം പാഴ്തുണികളിൽ ചേർത്തു വെക്കുന്ന പെൺജീവിതങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല പഞ്ഞ ലോകത്തിന്റെ, പറുദീസയിൽ.
ഇന്നും പന്ത്രണ്ടു ശതമാനത്തോളം സ്ത്രീകൾ മാത്രമേ ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ ധരിക്കുന്നുള്ളു.സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലുമേറെയാണ് ഇന്നും സാനിട്ടറി നാപ്കിനുകളുടെ വില. എന്തുകൊണ്ടാണ് അതിനിത്രയും വില എന്ന ആലോചന, തുച്ഛമായ വിലക്ക് കോയമ്പത്തൂരും പരിസരങ്ങളിലും കോട്ടൺ കിട്ടുമെന്നറിയാവുന്ന അരുണാചലത്തെ അലട്ടി. കടയിൽ നിന്നും വാങ്ങിയ സാനിറ്ററി നാപ്കിനുകൾ അയാൾ തന്റെ വർക്ക്‌ഷോപ്പിലിട്ടു കീറി മുറിച്ചു പരിശോധിച്ചു. അതിനകത്ത് അയാൾകണ്ടെത്തിയത് പത്തുഗ്രാമിലും കുറഞ്ഞ അളവിലുള്ള പഞ്ഞിയായിരുന്നു.
അടുത്തുള്ള മില്ലിൽ നിന്നും വാങ്ങിയ പഞ്ഞി ഉപയോഗിച്ച് സ്വയം നിർമ്മിച്ച നാപ്കിനൊന്ന് ശാന്തിയുടെ കൈകളിൽ വെച്ചുകൊടുത്തുകൊണ്ടാണ് അരുണാചലത്തിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. അയാൾ തുന്നിയെടുത്ത നാപ്കിൻ അത്ര വിജയമല്ലെന്ന് ശാന്തിയുടെ അനുഭവ സാക്ഷ്യം. ഓരോ നിർമ്മിതിയുടെയും ഫലമറിയാൻ വീണ്ടും ഓരോ മാസത്തേ കാത്തിരിപ്പ്. അന്വേഷണത്തിന്റെ ഭ്രാന്തൻകാലത്തിൽ അരുണാചലത്തെ ഉപേക്ഷിച്ച് ശാന്തി പോയി. വർക്ഷോപ്പു പണിക്കാരന്റെ നാപ്കിൻ ധരിച്ച് ഫലം പറഞ്ഞുകൊടുക്കാൻ ആളെകിട്ടായതായി. ഒടുവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളെ ആശ്രയിച്ചു. അവിടെനിന്നും കൃത്യമായ മറുപടികൾ അയാൾക്ക് കിട്ടിയില്ല. ഒടുവിൽ ഉപയോഗിച്ച നാപ്കിനുകൾ ശേഖരിച്ചു കീറിമുറിച്ച് അയാൾ പരിശോധിച്ചു തുടങ്ങി. അതു കണ്ട അമ്മയും അയാളേ ഉപേക്ഷിച്ചു. ഒടുവിലിതാ സ്വന്തം ഗ്രാമവും.
തനിച്ചുള്ള അന്വേഷണങ്ങൾ, അലച്ചിലുകൾ... ഒറ്റപ്പെടലുകൾ... നാപ്കിനുകളിൽ ഉപയോഗിക്കുന്നത് പഞ്ഞിയല്ല, പൈന്‍ മരത്തിന്റെ ഫൈബറാണെന്നത് ഏകദേശം രണ്ടു വര്‍ഷത്തിനുശേഷമാണ് മുരുകാനന്ദം തിരിച്ചറിയുന്നത് . ഇത് ഇന്ത്യയില്‍ലഭ്യമല്ലെന്നും, അമേരിക്കയില്‍നിന്നോ ഓസ്‌ട്രേലിയയില്‍നിന്നോ ഇറക്കുമതി ചെയ്യണമെന്നതും അയാളെ നിരാശപ്പെടുത്തി. പക്ഷെ അപ്പോളും വില പഞ്ഞിയുടെ നാലിലൊന്നേ വരുന്നുള്ളൂ എന്നറിഞ്ഞപ്പോൾ അയാളിൽ ഊർജം നിറഞ്ഞു.
ചിലരുടെ സഹായത്താൽ അയാൾ സാംപിൾ വരുത്തിച്ചു. മുരുകാനന്ദന്റെ അന്വേഷണം പുതിയ കടമ്പകളിലേക്കു ചെന്നുമുട്ടിയത് അപ്പോളാണ്. കയ്യിൽ കിട്ടിയ ഫൈബർ കടഞ്ഞെടുക്കാനുള്ള യന്ത്രത്തിന്റെ ചുരുങ്ങിയ വില നാലരക്കോടിയാണ്. ഫൈബര്‍ വേര്‍തിരിക്കാനുള്ള ഉപകരണവും പള്‍പ്പിനെ പാഡിന്റെ രൂപത്തിലാക്കുന്ന അലൂമിനിയം മോള്‍ഡും സീല്‍ ചെയ്യാനുള്ള യൂണിറ്റും ചേര്‍ന്ന പെഡല്‍ ഉപയോഗിച്ച്. പ്രവര്‍ത്തിപ്പിക്കുന്ന മെഷീൻ 65000 രൂപ. ചെലവിൽ അയാൾ സ്വയം വികസിപ്പിച്ചെടുത്തു
2006ല്‍ മദ്രാസ് ഐ.ഐ.റ്റി സംഘടിപ്പിച്ച മല്‍സരത്തില്‍ മുരുകാനന്ദത്തിന്റെ മെഷീന്‍ ഒന്നാമതെത്തി. ചെറിയ ചെറിയ അംഗീകാരങ്ങൾക്കൊപ്പം അന്താരാഷ്‌ട്ര ഭീമൻമാരിൽനിന്നും കോടികൾ നൽകി യന്ത്രം കൈപ്പറ്റാനുള്ള അന്വേഷണങ്ങളും.വന്നു. ഓഫറുകൾ നിരസിച്ച മുരുകാനന്ദം എട്ട് പാഡുകളുള്ള പാക്കറ്റൊന്നിനു പത്ത് രൂപ നിരക്കിൽ 'കോവെ' എന്ന പേരില്‍ സാനിറ്ററി പാഡുകള്‍ വിപണിയിലെത്തിച്ചു. പക്ഷേ വൻകിട നാപ്കിനുകളുടെ പരസ്യങ്ങളിൽ ഭ്രമിച്ചുവശായ ഉപഭോക്താക്കൾ കോവെ നാപ്കിനുകൾ തിരസ്ക്കരിച്ചു. കൂടാതെ അവിശ്യസനീയമാം വിധം കുറഞ്ഞ വിലയും ഉപഭോക്താക്കളിൽ സംശയം ജനിപ്പിച്ചു. നഷ്ട്ടം അമ്പതിനായിരം രൂപയും നാലര വർഷവും.
തന്നിലേക്ക് തിരിച്ചെത്തിയ ശാന്തിയെ, സ്വന്തം ആവശ്യത്തിന് നാപ്കിൻ നിർമ്മിച്ചെടുക്കുന്നതിനു യന്ത്രം പ്രവർത്തിപ്പിക്കാൻ അയാൾ പരിശീലിപ്പിച്ചു. പക്ഷെ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കകം ശാന്തി അയാളോട് കൂടുതൽ ഫൈബർ ആവശ്യപ്പെട്ടു. ശാന്തിയിൽ നിന്നും കേട്ടറിഞ്ഞ അയല്പക്കത്തെ സ്ത്രീകളും ഈ നാപ്കിൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു.കയ്യിൽ കാശില്ലാത്തവർ ശാന്തിയോട് കടം പറഞ്ഞു. മറ്റു ചിലരാകട്ടെ വീട്ടുവളപ്പിലെ പച്ചക്കറികൾ പകരം കൊടുത്തു.
ഗ്രാമത്തിലെ മറ്റു സ്ത്രീകളെക്കൂടി പരിശീലിപ്പിച്ചാൽ അവർക്കൊരു വരുമാന മാർഗ്ഗവും കൂടിയാവുമെന്ന ആശയം അയാളിൽരൂപപ്പെടുന്നത് അങ്ങിനെയാണ്. തന്റെ കണ്ടു പിടുത്തം സ്ത്രീശാക്‌തീകനനത്തിന്റേതു കൂടിയാക്കി മാറ്റിയിരിക്കുകയാണ് അരുണാചലം മുരുകാനന്ദം ഇന്ന്. ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന് സ്ഥാപനത്തിന് അയാൾ രൂപം നൽകി.
സ്ത്രീകളുടെ സഹകരണ സംഘങ്ങള്‍ക്കാണ്. മെഷീനൊപ്പം അസംസ്‌കൃത വസ്തുക്കളും ഒരു ദിവസത്തെ പരിശീലനവും ഇന്നയാൾ നൽകി വരുന്നു . നിര്‍മ്മിക്കുന്ന പാഡുകള്‍ ഇഷ്ടമുള്ള പേരുകളിൽ സംഘങ്ങള്‍ക്ക് വിപണിയിലിറക്കാം. ഇന്ന് ഇന്ത്യയൊട്ടാകെ ആയിരത്തിൽപ്പരം പേരുകളിൽ അദ്ദേഹത്തിന്റെ യന്ത്രങ്ങൾ നിർമ്മിക്കുന്ന പാടുകൾ ഇറങ്ങുന്നുണ്ട് .പതിനഞ്ചു രൂപയുടെ ഒരു പാക്കറ്റ് വിറ്റാൽ അഞ്ചു രൂപ ലാഭം കിട്ടുമെന്നാണ് കണക്ക്. പത്തു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നല്കുക എന്നതാണ് മുരുകാനന്ദന്റെ ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കായാൾ നടന്നടുക്കുകയാണ്. ഇന്ത്യയിൽ ഹിമാലയൻ താഴ്വരകളിലടക്കം ആയിരത്തി മുന്നൂറു ഗ്രാമങ്ങളിൽ അദ്ദഹത്തിന്റെ യന്ത്രം കടന്നുചെന്നു കഴിഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ പുറം രാജ്യങ്ങളിലേക്കും യന്ത്രം പ്രയാണമാരംഭിച്ചു.
2009ല്‍ ഗ്രാസ്‌റൂട്ട്‌സ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍സ് ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്നും അരുണാചലം മുരുഗാനന്ദൻ ഏറ്റുവാങ്ങി. ഏറ്റുവാങ്ങി. ടൈം മാഗസിന്‍ പുറത്തിറക്കിയ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ 2014ലെ പട്ടികയിൽ ഒബാമയ്ക്കും മാർപ്പാപ്പക്കുമൊപ്പം സ്ഥാനം പിടിച്ച നാല് ഇന്ത്യക്കാരിൽ ഒരാൾ അരുണാചലം മുരുഗാനന്ദമായിരുന്നു മറ്റു മൂന്നു പേർ നരേന്ദ്രമോദി, അരവിന്ദ് കെജ്രിവാൾ , അരുന്ധതി റോയ്, എന്നിവരാണ്! ലോകത്തിലെ നിരവധി യൂണിവേഴ്‌സിറ്റികളിൽ ഇന്നയാൾ ക്‌ളാസെടുക്കുന്നുണ്ട്. ബിൽഗേറ്റസിനോട് പൊതുവേദിയിൽ വെച്ച് അയാൾ ചോദിച്ചത് നിങ്ങളെന്നെങ്കിലും ഒരു സാനിറ്ററി നാപ്കിൻ കൈകൊണ്ട് തൊട്ടിട്ടുണ്ടോ എന്നാണ്!
പക്ഷെ, എല്ലാ മുദ്രാവാക്യങ്ങൾക്കിടയിലും സാമ്രാജ്യത്വകുത്തകകൾ തുലയട്ടെ എന്നാർത്തു കൂവുന്ന നമ്മളിലെത്രപേർക്കറിയാം ഈ നൻമയുടെ മനുഷ്യനെ ? നമുക്കിടയിൽ സജീവമായ കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ സംവിധാനങ്ങൾ, ജയിലിലെ സ്ത്രീ തടവുകാർ എന്നിങ്ങനെ അരുണാചലത്തിന്റെ യന്ത്രത്തെ ഏറ്റെടുത്ത്, നാപ്കിൻ നിർമ്മിതിയിലേക്കു തിരിഞ്ഞാൽ അതാവും അടുത്ത കാലത്തെ ഏറ്റവും ഉദാത്തമായ ചുവടുവെപ്പ്. അയാൾ ശതകോടികൾ വേണ്ടെന്നുവെച്ച് ഇന്ത്യൻ ഗ്രാമങ്ങളിലേക്കിറങ്ങിയത് നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളുടെ ദുരിതം കൂടി ഉൾക്കണ്ണാലറിഞ്ഞാണ്. അതു മറക്കരുത്.
Addressing innovation with Bill Gates at the Grand Challenges Annual meeting 2014 at Seattle, USA. |
ഈ പോസ്റ്റ് വായിക്കാനിടയാവുന്ന, നെറ്റ് സൗകര്യമുള്ളവർക്കും ഫേസ്ബുക്കുള്ളവർക്കുമൊക്കെ വിവിധങ്ങളായ ചിറകുകളുള്ള, സുഗന്ധംപോലുമുള്ള നാപ്കിനുകൾ ഉപയോഗിക്കാനുള്ള പാങ്ങുണ്ടെന്നറിയാം. എന്നാൽ എവിടെയൊക്കേയോ ഇന്നും അരുണാചലത്തിന്റെ ഭാര്യ ശാന്തിയേപ്പോലെ നിരവധിപേർ കീറത്തുണികളുപയോഗിച്ച്, അതുമില്ലാത്തവർ കടലാസുതുണ്ടുകൾ മടക്കിവെച്ച് ആർത്തവകാലങ്ങൾക്കുമുന്നിൽ ചോര പുരണ്ടു കിടപ്പുണ്ട്. ഇതു വായിക്കുന്ന ഒരാൾക്കെങ്കിലും അരുണാചലത്തിന്റെ നാപ്നികിൻ നിർമ്മിതിപ്പുര തങ്ങളുടെ ഗ്രാമത്തിൽ കൊണ്ടുവരാനായാൽ, അതാണെന്റെ പ്രത്യാശ. ആ ഒരാൾ നിങ്ങളാവാതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ ബോധിപ്പിക്കാം.
(കടപ്പാട്)
your life, your work, your thinking should be addressing the problem with your designed solution or you can call it as business.
706 machines setup in 23 different states of India
silent "Second White Revolution"
The sanitary pad revolution | Muruganandam Arunachalam
https://www.youtube.com/watch?v=oQI0TngMm_0&app=desktop#t=794.062973
No comments:
Post a Comment