പശ്ചിമേഷ്യ കത്തുന്നു
ദിശയറിയാതെ അറബ് ലോകം
അത്യപൂര്‍വവും അതീവ ഗുരുതരവുമായ പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഒന്നിച്ച് നിന്ന് പോരാടേണ്ടുന്ന 'ഫലസ്തീന്‍' വിഷയത്തെ അവഗണിച്ച് തമ്മിലടിക്കുകയാണ് അറബ് ലോകം! സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ നൂറുക്കണക്കിന് സ്ത്രീകളും പിഞ്ചോമനകളും ക്രൂരമായി വധിക്കപ്പെട്ട, നടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലും സ്വജനതയെ കൊന്നൊടുക്കി ഭീകരതക്ക് പുതിയ മാനം തേടുകയാണ് ഈജിപ്തിലെ സൈനികര്‍. ലബനാനില്‍ സ്‌ഫോടനം, ഇറാഖില്‍ വെടിയൊച്ചയും ബോംബ് സ്‌ഫോടനവും കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളവും!! ബാഹ്യശക്തികളുടെ ചരട് വലിയില്‍ പാവകളായി. അങ്കംവെട്ടുന്ന അറബ് ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ബാധ്യസ്ഥരായ അറബ്‌ലീഗും ബന്ദനസ്ഥര്‍ .