ചരിത്രം അവിടെ തീർന്നില്ല...ഇവിടെ തീരുന്നുമില്ല....

ഏകാധിപത്യത്തിന്റെ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങളെ തുടച്ചു വൃത്തിയാക്കുക എന്നത് സമയം ആവശ്യമുള്ള പ്രക്രിയയായിരുന്നു. അതിന് കാത്തു നില്കാനുള്ള ക്ഷമ ഒരു രാജ്യത്തിനില്ലാതെ പോയതോടൊപ്പം ഒട്ടും ദഹിക്കാത്തെ സാമ്രാജ്യത്വ അജണ്ടകളും ചേർന്നപ്പോഴായിരുന്നു ഈ അവസ്ഥ കൈ വന്നത്.
സ്വാതന്ത്ര്യം അർഥ രാത്രിയിൽ എന്ന കൃതിയിൽ ബ്രിട്ടീഷുകാർക്ക് ശേഷം ഇന്ത്യക്കാർക്ക് ഇന്ത്യയെ നയിക്കാൻ ഒറ്റയടിക്ക് സാധ്യമാവാതെ വന്ന കാര്യവും അതിനെ മറികടക്കാനുള്ള കളികളുമെല്ലാം വിവരിക്കുന്നുണ്ട്.
എബ്രഹാം ലിങ്കൺ അടിമത്തം നിരോധിച്ചെങ്കിലും സ്വാതന്ത്ര്യം ശീലക്കാത്ത ജനത തങ്ങളെ അടിമകളായി തന്നെ തിരിച്ചെടുക്കണമെന്ന് ഉടമകളോട് യാചിച്ചതും ചരിത്രമാണ്. അതിന്റെ പേരിൽ എബ്രാഹാം ലിങ്കന്റെ നിലപാടിനെ ആരും എതിർത്തില്ല. അദ്ദേഹത്തെ പിന്തുണച്ചവരെ നോക്കി പല്ലിളിച്ചു കാണിച്ചില്ല.
പ്രവാചകൻ മൂസയുടെ വിമോചനം പോലും ആ ജനതക്ക് ഉൾക്കൊള്ളാനായില്ല എന്ന് പറയുന്നത് ഖുർആനാണ്. താങ്കൾ ഞങ്ങലെ കൊലക്കു കൊടുക്കാൻ കൊണ്ടു വന്നതാണോ എന്നാണ് പ്രവാചകൻ മൂസയോട് അവർ ചോദിച്ചത്. സീനായിൽ അലഞ്ഞ നടന്നപ്പോൾ പൂർവ്വകാല പ്രതാപം ധ്യാനിച്ച് മൂസയുടെ വിമോചനത്തെ പോലും ചോദ്യം ചെയ്യാൻ അവർക്ക് മടിയില്ലായിരുന്നുവെന്നത് സത്യം.
മതേതര-ജനാധിപത്യത്തിന്റെ സെക്യൂരിറ്റി ഗാർഡുകളോട്...തീര്‍ത്തും ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയപ്പോള്‍, അതിനെതിരെ പ്രതികരിക്കാന്‍ ഒരു ജനാധിപത്യ-പുരോഗമനവാദിയെയും ഇപ്പോള്‍ കാണാനില്ല !
ഈ വീഴ്ചയെ ആഘോഷിക്കുന്നവരോട് ഒരു വാക്ക്...തങ്ങൾക്ക് വിരോധമുള്ള ആരെങ്കിലും അവരെ പിന്തുണക്കുന്നു എന്ന കാരണത്താൽ ചൂട്ടു പിടിക്കുന്നതും ആർക്കു വേണ്ടിയാണ് എന്ന് മറക്കാതിരിക്കുക. പ്രവാചകന്റെ കാലത്തും റോമും പേർഷ്യയും യുദ്ധമുണ്ടായപ്പോൾ ക്രൈസ്തവ രാജ്യമായ റോമിനൊപ്പം അഭിമാനത്തോടെ പിന്തുണയറിച്ച നിലപാടായിരുന്നു പ്രവാചകനുണ്ടായിരുന്നത്. താരതമ്യേന പേർഷ്യക്കാരെക്കാൾ റോമിനെ പിന്തുണക്കാനെ പ്രവാചകന് സാധിച്ചിരുന്നുള്ളൂ. എന്നാൽ പരാചയപ്പെട്ട റോമിനന്റെ അവസ്ഥ കണ്ട് പ്രവാചകനെ പരിഹസിച്ചവരുടെ പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് ചിലർ എഴുന്നള്ളുമ്പോൾ ഓർക്കേണ്ടത് തങ്ങളുടെ നിലപാടിനെ ശരിവെച്ചും വിജയം അടുത്തു തന്നെ ഉണ്ടാവുമെന്നും പറഞ്ഞ മറുപടി കൊടുത്തത് ലോകാവസാനം വരെ നിലനില്ക്കുന്ന ഖുർആനിലൂടെയായിരുന്നു.
റോമിന്റെ ശക്തമായ തിരിച്ചു വരവിൽ പേർഷയ നിലംപതിച്ചപ്പോൾ കാലം പ്രവാചകന്റെ നിലപാടിനെ ശരിവെക്കുകയായിരുന്നുവെങ്കിൽ ചരിത്രം അവിടെ വെച്ച് അവസാനിച്ചിട്ടില്ല എന്ന കാര്യം കൂടി ഓർക്കുക....ഒപ്പം ഇവിടെയും അത് അവസാനിച്ചില്ല എന്ന കാര്യവും...
courtesy :i love mursy fb page

No comments:
Post a Comment