ഇന്നലെ രാവിലെ മുതല്‍ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു ..
കാരണമുണ്ട്, നൂറുദിവസത്ത്തിലധികമായി തലശേരി പെട്ടിപ്പാലം പ്രദേശക്കാര്‍ സമരം തുടങ്ങിയിട്ട, മാലിന്യസംസ്കരനവുമായി നഗരസഭക്കെതിരെ നടക്കുന്ന, ശുദ്ധവായു ശ്വസിക്കാനും ശുദ്ധ വെള്ളത്തിനും വേണ്ടിയുള്ള , നില നില്പിനു വേണ്ടിയുള്ള പോരാട്ടം, ഇത്രയും ദിവസം സമാധാനപരമായ സമരം നടത്തിയിരുന്ന സമരക്കാര്‍ക്ക് നേരെ നാനൂറിലധികം വരുന്ന പോലീസ്‌കാര്‍ പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ നരനായാട്ട്, നെരത്തെ വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ പോലീസ് നടത്തിയ അക്രമത്തെ അനുസ്മരിക്കുന്നു അതെ അക്രമം. (ഭരണ കൂടാ ഭീകരതയ്ക്ക് എല്ലായിടത്തും ഒരേ മുഖം മാത്രമേ ഉള്ളൂ എന്ന് ഇവര്‍ വീണ്ടും തെളിയിച്ചു ) സ്ത്രീകളെയും കൊച്ചു കുട്ടികളെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല ...
വനിതാ പോലീസ് അടക്കം മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നുള്ളത് അമ്പരപ്പുളവാക്കി !!
അത്രക്കും നികൃഷ്ടവും ക്രൂരരവുമായിരുന്നു ആക്രമണം ...
ഇന്നലെ മുഴുവന്‍ എന്റെ പ്രതിഷേധം ഫേസ്ബുക്കില്‍ കൂടി പ്രകടിപ്പിച്ചു , ഇപ്പോള്‍ എന്റെ പ്രവര്‍ത്തനമണ്ഡലമായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഫേസ്ബുക്കിനെയാണ്, കാരണം ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് മറ്റു സാമൂഹിക ഇടപെടലുകള്‍ക്കുള്ള സാധ്യത കുറവാണല്ലോ .. അത് മാത്രമല്ല, virtual ലോകത്ത് ഏറ്റവും സാധ്യതയുള്ള മാധ്യമാണ് ഫേസ്ബുക്ക്, ഈജിപ്തില്‍ നടന്ന മുല്ലപ്പൂ വിപ്ലവം മുതല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ വരെ അതാണ് നല്‍കുന്ന സൂചനകള്‍ ..
ഇന്ന് രാവിലെ ഫേസ്ബുക്ക് കറങ്ങി തിരിയുന്നതിനിടയില്‍ എന്റെ ഒരു ആല്‍ബം ലൈക് അടിച്ചു എന്ന് പറഞ്ഞു ഒരു നോടിഫിക്കേശന്‍ . ആളെ നോക്കിയിട്ട് പിടി കിട്ടിയിlla നേരെ ആളുടെ പ്രൊഫൈലില്‍ ചെന്ന് നോക്കി... എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല (തുടക്കത്തില്‍ എനിക്ക് ആളെ ചേര്‍ക്കുക എന്നത് ഒരു ക്രേസ് ആയിരുന്നല്ലോ ) പിന്നെ മെസ്സ്ജ് അയച്ചു, മറു പടി കിട്ടി ഒരു വര്‍ഷത്തിനു മേലെയായി സുഹൃത്തുക്കലായിട്ടു എന്ന് !!!
പ്രൊഫൈലില്‍ നിന്നും ബ്ലോഗ് ഐ ഡി (നന്മ) യും ലഭിച്ചു, ചെന്ന് പരിശോധിച്ചപ്പോള്‍ അല്ബുധം .. വളരെ മനോഹരമായി എഴുതിയിരിക്കുന്നു ...
വീണ്ടും മെസ്സേജ് അയച്ചു ചോദിച്ചു (എന്നെപ്പോലെ ) അടിച്ചു മാറ്റിയതാണോ എന്ന്, അല്ല സ്വന്തം സൃഷ്ടിയാണ് എന്നായി മറുപടി .. അങ്ങനെ ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ പരിചയപ്പെട്ടു ..!!
എഴുത്തിനെക്കുരിച്ചായി സംസാരം,
ഇന്നലെ നടന്ന പെട്ടിപ്പാലം വിഷയം എഴുതനമെന്നായി ഞാന്‍ ..
മറുപടി മാലിന്യ പ്രശ്നം ആണോ എന്ന് ...
ഞാന്‍ വിഷയം അല്പം വിശദീകരിച്ചു കൊടുത്തു..
"അയ്യോ എനിക്ക് പേടിയാ" എന്നായി മറുപടി,
ഞാന്‍ ധൈര്യം പകര്‍ന്നു, പറഞ്ഞു എന്റെ ബ്ലോഗില്‍ ഞാന്‍ പ്രസിദ്ധീകരിക്കാം എന്ന്
അങ്ങനെ വിഷയത്തെക്കുറിച്ച് അല്പം ഹിന്റ് കൊടുത്തപ്പോള്‍ (ഒരു പത്ത് മിനിട്ടോളം മാത്രമെ കാത്തു നില്‍ക്കേണ്ടി വന്നുള്ളൂ ) അവള്‍ എഴുതി ...
ഇതായിരുന്നു ആദ്യ വരികള്‍
മൂക്ക് പൊത്താന്‍ വയ്യിനിയും
കണ്ണടച്ചു പിടിക്കാനും
നാവിനെ തടവിലിടാനും വയ്യഉയരുമീ കൈകളില്അടങ്ങാത്ത രോഷമാണ്,പതറാത്ത പ്രതിഷേധമാണ്ഞങ്ങള്ക്ക് മേല്ഉളുപ്പില്ലാതെ തള്ളുന്നമേദസ്സുകളുടെ മേദ്യത്തെക്കാള്മലിനമായ മനസ്സുകളെചുട്ടു കരിക്കാനുള്ള പകയാണ്സ്വസ്ഥമായ് ശ്വസിക്കാനുള്ളകരുത്തുള്ള പോരാട്ടമാണിത്തളരാത്ത പ്രതിഷേധം
എനിക്ക് വളരെ നന്നായി തോന്നി, കേവലം പത്ത് മിനിട്ടിനകം ഇത്ര നന്നായി എഴുതിയതിനെ ഞാന്‍ അഭിനന്ദിച്ചു. ഞാന്‍ പറഞ്ഞു ഇന്നലെ നടന്ന പോലീസ് അതിക്രമങ്ങളില്‍ അവിടെ സ്ത്രീകളും കുട്ടികളുമടക്കം പരിക്ക് പറ്റി, പോലീസ് ഭീകരത കൂടി ഇതില്‍ വരണം എന്ന് ..
അതുമായി ബന്ദപ്പെട്ട ഫോടോ അടക്കമുള്ള ഫേസ്ബുക്ക് ലിങ്കുകള്‍ ഞാന്‍ അയച്ചു കൊടുത്തു .. അതിന്റെ കൂടെ ഇന്നലെ പലരുടെയും വാളില്‍ നിന്നും ഫോടോകളില്‍ നിന്നും അടര്‍ത്തി മാറ്റിയ വരികളും, അവ ഇവിടെ ഇങ്ങനെ വായിക്കാം ..
നിന്‍റെ മാലിന്യങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരോ,
നീ തുപ്പുന്നതൊക്കെയും, സഹിക്കുന്നവരോ ഞങ്ങള്‍ ?
നാളേക്കു നീട്ടുന്ന സഹതാപം വേണ്ടയിനി......ഇന്നേക്കു വേണ്ടൊരു ജീവിതമാണ്.കൊട്ടികുരക്കുന്ന മക്കളെയല്ല…...,പൊട്ടിച്ചിരിക്കുന്ന നാളെകള്‍ വേണമിനി.എല്ലാം കഴിഞ്ഞു, ഊര്ധം വലിക്കുമ്പോള്‍,നീ നീട്ടുന്ന പിച്ചക്കാശു വേണ്ടിനി.നാറുന്ന ചാലിലിനി ജന്മം നല്കാന്‍ വയ്യ,നീറുന്ന വിഷപ്പാല്‍ ഊട്ടുവാന്‍ വയ്യ.ഇനിയും ശ്വസിക്കണം, പച്ചപ്പു കാണണം,കൈകുമ്പിളാല്‍ കോരി വെള്ളം കുടിക്കണം.നാളേക്കു വേണ്ടി ജീവന്‍ തരാം………ഭൂമിതന്‍ പച്ചപ്പു, മായാതെ കാത്തിടും ഞങ്ങള്‍.തോക്കിന്‍ മുനയില്‍ തോല്‍ക്കാതെ നിന്നിടും,തീവ്രവാദിയെന്നു വിളിച്ചു നിനക്ക് ജയിച്ചിടാം.
സ്വന്തം ഗ്രാമത്തില്‍ ജീവിക്കനുള്ള അവകാശത്തിന്‍ വേണ്ടി മാതാപിതാക്കള്‍ സമര രം ഗത്താവുമ്പോല്‍ ഈ കുട്ടികളെ ചില്ഡ്രന്സ് ഹോമിലാക്കണമായിരുന്നോ? പിന്നെ, നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമര കാലത്ത് കുട്ടികള്‍ പങ്കെടുത്തില്ലായിരുന്നോ?
സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് രക്ഷിതാക്കള്‍ക്കും സമരക്കാര്‍ക്കുമെതിരെ ബാലപീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.(ഇതേ വാദം തന്നെ ഒരു മതേതര വാദിയും ഉന്നയിച്ചു!!)
ഏകാധിപതികള്‍ക്കും ജനാധിപത്യ വാദികള്‍ക്കും ഒരേ മുഖം.. പറയാന്‍ കാരണം യമന്‍ സമരത്തിന്റെ ആരംഭ ഘട്ടത്തില്‍, വിപ്ലവകാരികളുടെ ഏറ്റവും വലിയ സമരപരിപാടി ആയിരുന്നത് വെള്ളിയാഴ്ചകളില്‍ നടന്നിരുന്ന റാലിയും ജുമുഅ പ്രാര്‍ത്ഥനയുമായിരുന്നു. അതില്‍ കുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചു എന്നതായിരുന്നു അലി അബ്ദുള്ള സലെഹ് ഉന്നയിച്ച ആരോപണം. അതെ ആരോപണവുമായി നമ്മുടെ പോലീസ് ഏമാന്‍മാര്‍ ഇവിടെ എഴുന്നള്ളിയിരിക്കുന്നു...
ടൗണിലുള്ളവരുടെ എച്ചില്‍ പേറേണ്ടവരാണോ ഗ്രാമവാസികള്‍? എന്ത് കൊണ്ട് ഇതിനു കൃത്യമായ ഒരു ബദല്‍ സ്ഥാപിക്കാന്‍ ഇത്ര കാലമായിട്ടും നമ്മുടെ ഭരണകൂടത്തിനു സാധിക്കുന്നില്ല..
സ്വന്തം കീശ വീര്‍പ്പിക്കുക എന്നതല്ലാതെ മറ്റു വല്ല പണിയും ഇവന്മാര്‍ക്ക് അറിയാത്തത് കൊണ്ടാണോ?
അതോ ഇവിടങ്ങളില്‍ ജീവിക്കുന്നവര്‍ ഇങ്ങനെ ഒക്കെ ജീവിച്ചാല്‍ മതി എന്ന് ഭരണ കൂടം തീരുമാനിച്ചതാണോ?
Arifa Ridwan
വൃത്തികെട്ട അധികാരം ഇത്ര ക്രൂരമാകുമെന്നു കരുതിയില്ല.
വൃത്തികെട്ട അധികാരം ഇത്ര ക്രൂരമാകുമെന്നു കരുതിയില്ല.
ഇതാണോ ജനാധ്പത്യം..???!!!
ഇതാണോ സ്വാതന്ത്ര്യം.??!!!!
ഒരിക്കലും വാടാത്ത പ്രത്യാശാ പുഷ്പങ്ങളായി എന്റെ സഹോദരിമാര്‍ മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു..
എല്ലാ വിധ ഐക്യധാര്‍ ട്യവും..പ്രാര്‍ഥനകളും..!!
ഇങ്ങനെ പ്രസക്തമായിത്തോന്നിയ കമന്റുകള്‍ ഞാന്‍ അയച്ചു കൊടുത്തു .. പിന്നെ പപുന്നോള്‍ പെട്ടിപ്പാലം ഫേസ്ബുക്ക് ഗ്രൂപ് ലിങ്കും ... PUNNOL PETTIPALAMഇതില്‍ പോലീസ് നിഷ്കരുണം മര്‍ദ്ദിച്ച നാല് വയസ്സ് കാറി izza (എന്റെ ആറുമാസം പ്രായമായ മകളുടെ പേരും izza എന്ന് തന്നെ ) ഈ വാര്‍ത്തയും ഫോട്ടോയും ഇന്നലെ കണ്ടപ്പോള്‍ ഞാന്‍ അതിനു നല്‍കിയ പ്രതികരണം ഇത്ര മാത്രം
പറയാന്‍ വാക്കുകളില്ല ഒരിറ്റുകണ്ണ്നീര്‍ മാത്രം. വിപ്ലവാഭിവദ്യങ്ങള്‍
എന്റെ ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍ ... അവസാനം അവള്‍ ഒന്ന് കൂടി എഴുതി. അത് ഇങ്ങനെ വായിക്കാം ..
കരുത്ത്
മൂക്ക് പൊത്താന്‍ വയ്യിനിയും
കണ്ണടച്ചു പിടിക്കാനും
നാവിനെ തടവിലിടാനും വയ്യ
ഉയരുമീ കൈകളില്‍
അടങ്ങാത്ത രോഷമാണ്,
പതറാത്ത പ്രതിഷേധമാണ്
ഞങ്ങള്‍ക്ക് മേല്‍
ഉളുപ്പില്ലാതെ തള്ളുന്ന
മേദസ്സുകളുടെ മേദ്യത്തെക്കാള്‍
മലിനമായ മനസ്സുകളെ,
ചുട്ടു കരിക്കാനുള്ള പകയാണ്.
രോദനങ്ങളെ കേട്ടില്ലെന്നു നടിക്കുന്ന,
ഉയരുന്ന ശബ്ദങ്ങളെ
അമര്‍ത്തി പൊടിച്ചു കളയുന്ന,
ഞങ്ങള്‍ക്ക് കരുത്തായ്
കൂടെയണയുന്ന പെണ്ണുങ്ങളെയും
പ്രതീക്ഷയായ് നെഞ്ചില്‍ വളര്‍ത്തുന്ന
കുഞ്ഞുങ്ങളെയും വേദനിപ്പിക്കുന്ന ,
നാണമില്ലാത്ത ജന്മങ്ങളെ
തകര്‍ത്ത് പൊടിക്കാനുള്ള
ശക്തിയുള്ള യുദ്ധമാണ്.
സ്വസ്ഥമായ് ശ്വസിക്കാനുള്ള
കരുത്തുള്ള പോരാട്ടമാണിത്
തളരാത്ത പ്രതിഷേധം...
ഞാന്‍ പറഞ്ഞു നിന്റെ ബ്ലോഗില്‍ (കക്ഷി മൂന്നു ബ്ലോഗുകള്‍ക്ക് ഉടമയാണ് ) പോസ്റ്റ് ചെയ്യാന്‍ .
"The legend warrior Izza" |
ഞാന്‍ ഇതുവരെ ആളെ പരിചയപ്പെടുത്തിയിട്ടില്ല ..
അവസാനമാണ് ഞങ്ങള്‍ പരിചയപ്പെട്ടത് (അത് കൊണ്ട് ഇവിടെയും അവസാനമായി പരിചയപ്പെടുത്താം)
Shabna Sumayya
just a simple girl....
Under Graduate Student, MG University, lives in Ernakulam,
Born On June 12, 1992
നിലക്കാത്ത ഒഴുക്കിനിടയില്‍ ഒരുപാട് വഴികള്‍ താണ്ടി ഇവിടെയെത്തി നില്‍ക്കുന്ന ഒരു കൊച്ചരുവി... നിലാവുള്ള രാത്രികളില്‍ ആകാശത്തേക്ക് കണ്ണയച്ചു നില്‍ക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടി....
കണ്ണുകള്‍ പെട്ടെന്നു നിറയുന്ന , പൊട്ടിച്ചിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ടാത്ത ഒരു മണ്ടി.. ദേഷ്യം വന്നാലും കണ്ണുകള്‍ ഈറനാകുന്ന ഒരു പാവം.....
മഴയെ സ്നേഹിക്കുന്ന ,സ്നേഹം മനസ്സില്‍ കൊണ്ട് നടക്കുന്ന , വാക്കുകളില്‍ കുസൃതികളൊളിപ്പിക്കുന്ന ഒരു കാന്താരീ......
ഇതൊക്കെയാണ് ഞാന്‍ .....
|
ഏറണാകുളം St. Paul's കോളേജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി ...
പ്രകൃതിയെക്കുറിച്ച് കഥയും കവിതയും എഴുതാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു എഴുത്ത്കാരി
മലയാളി എഴുത്ത്കാര്ക്കിടയിലെ (ഒരു കാര്യം പറയാന്‍ വിട്ടു, ശബാനയുടെ പുതിയ കവിത വെള്ളിയാഴ്ചയിലെ കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്നു ) പുതിയൊരു സൂര്യോദയമാന് എന്നാണു എന്റെ മനസ്സ് പറയുന്നത് ,, ശബാനക്ക് എല്ലാ വിധ ആശംസകളും നേരുന്നു ..
നീ ഇനിയും എഴുതുക .. എഴുത്ത് തുടരുക ..
സമൂഹത്തിനു വേണ്ടിയാവട്ടെ നിന്റെ എഴുത്തുകള്‍
പൊതു സമൂഹത്തില്‍ നിന്നും തിരസ്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിന്റെ തൂലിക ചലിക്കട്ടെ ...
അതില്‍ നിന്നും വിപ്ലവ ബീജങ്ങള്‍ ഉടലെടുക്കട്ടെ ...
കണ്ണടച്ചു ഇരുട്ടാക്കുന്ന നമ്മുടെ രാഷ്ട്രീയ കോമരങ്ങള്‍ നിന്റെ എഴുത്തില്‍ തകര്‍ന്നു വീഴട്ടെ ..
എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും
PETTIPALAM ORU MALINYA GRAMAM- DOCUMENTARY .mp4
1,156
pettipalam solidarity dysp office march (pm abdul nasar)21032012
2 views
No comments:
Post a Comment