മുസ്ളിംങ്ങള്‍ അവരുടെ ആത്മാവിനെ സംസ്ക്കരിക്കാന്‍ ധൃതികാണിക്കുന്ന റമളാന്‍ മാസത്തില്‍ ആഭരണങ്ങളുടെയും മറ്റും സക്കാത്തിന്റെ പ്രസക്തി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മതപണ്ഡിതന്‍മാര്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും കേരളത്തില്‍ അവകാശികളായവര്‍ക്ക് പത്തായിരം കോടി രൂപ സക്കാത്തായി ലഭിക്കും, വ്യവസ്ഥാപിതമായി ഇത് ശേഖരിച്ച് അര്‍ഹരെ കണ്ടെത്തി എത്തിച്ചു കൊടുത്താല്‍ 5വര്‍ഷം കൊണ്ട് കേരളത്തില്‍ നിന്ന് ദാരിദ്യ്രം സമ്പൂര്‍ണ്ണമായി നിഷ്കാസനം ചെയ്യാന്‍ കഴിയുന്നതാണ്. എല്ലാ മഹല്ല് കമ്മറ്റികളും ഈ ഉത്തരവാദിത്തം ഭംഗിയില്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാലെ ഇത് വിജയിക്കുകയുള്ളൂ.
സക്കാത്ത് നല്‍കാതെ സൂക്ഷിക്കുന്ന സ്വര്‍ണ്ണങ്ങള്‍ നരകാഗ്നിയിലിട്ട് പഴിപ്പിച്ച് നല്‍കാത്തവരുടെ നെറ്റികളും പാര്‍ശ്വങ്ങളും അവകൊണ്ട് ചൂടു വെക്കപ്പെടുമെന്ന് ഖുര്‍ ആനില്‍ 9:34,35 ല്‍ പറയുന്നത് ബോധ്യപ്പെടുന്ന വിശ്വാസികള്‍ സക്കാത്തില്‍ നിന്ന് വ്യതിചലിക്കുകയില്ല. സക്കാത്ത് നല്‍കാത്തവര്‍ പരലോകത്ത് വെച്ച് അവകാശികള്‍ക്ക് അവരുടെ പുണ്യങ്ങള്‍ പകരമായി നല്‍കേണ്ടിവരും ഖുര്‍ ആനില്‍ 30:39ല്‍ പറയുന്നത് ശ്രദ്ധിക്കുക
അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി നിങ്ങള്‍ സക്കാത്ത് നല്‍കിയാല്‍ അവരാണിരട്ടി സമ്പാദിക്കുന്നവര്‍. സകാത്തില്‍ നിന്നുള്ള വ്യതിയാന ശ്രമം ഇന്നിന്റെ പുതുമയല്ല.
ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖി(റ)ണ്റ്റെ കാലത്ത് തന്നെ ആരംഭിച്ചതാണ്. സക്കാത്ത് ഏല്‍പിക്കുകയില്ലെന്നും പ്രവാചകണ്റ്റെ വിയോഗത്തോടെ സക്കാത്ത് അവസാനിച്ചുവെന്നും ഇവര്‍ ഖലീഫയോട് പറഞ്ഞു നോക്കി. ഒട്ടകത്തിണ്റ്റെ കെട്ടുകയര്‍ പോലും വിട്ട് തരില്ലെന്ന് ഖലീഫ പറയുകയും നല്‍കാത്തവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അവര്‍ പിന്‍മാറി. ഈ ശ്രമം ഇന്നും കാണാം. അണിയുന്ന ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്ന വാദം ഇതിന്റെ തുടര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ആഭരണങ്ങളുടെ സകാത്ത് സംബന്ധിച്ച് വന്ന നബിവചനം:
1) അമ്രു ബ്‌നു ശു ഐ ബില്‍ നിന്ന് നിവേദനം, ഒരു സ്ത്രീ നബിയുടെ അരികെ വന്നു, കൂടെ മകളുമുണ്ട്, മകള്‍ രണ്ട് സ്വര്‍ണ്ണ വളകള്‍ ധരിച്ചിട്ടുണ്ട് നബി ചോദിച്ചു ഇതിണ്റ്റെ സകാത്ത് നല്‍കാറുണ്ടോ?, സ്ത്രീ ഇല്ല, ഇത് കേട്ടപ്പോള്‍ നബി(സ)പറഞ്ഞു പുനരുദ്ധാരണ നാളിലിവ കൊണ്ട് തീവളയുണ്ടാക്കി അല്ലാഹു അണിയിക്കുന്നത് ഇഷ്ടമാണോ?, (അബൂദാവൂദ്, തിര്‍മദി, നസാ ഇ, ഇബ്‌നുമാജ, ബുലൂഗുല്‍ മറാമിലെ സകാത്ത് അദ്ധ്യായം 20 ാം ഹദീസ്)
ഈ ഹദീസ് ബുഖാരി മുസ്ളിമിന്റെ സ്വീകാര്യതക്ക് യോജിച്ചതാണ്. അമ്‌റുബ്‌നു ശു ഐ ബിന്റെ ഹദീസ് ലഭിച്ച ശേഷം ശാഫി (റ) ഈ വിഷയം ഇസ്തിഖാറത്ത് നടത്തി. തുടര്‍ന്ന് ആഭരണങ്ങള്‍ക്ക് സകാത്തില്ലെ പഴയ നിഗമനം മാറ്റി, സകാത്ത് നല്‍കണമെന്ന് കല്‍പിച്ചു (അശ്ശീറാസി അല്‍ മുഹദ്ദബ് :522) മേല്‍ തെളിവുകള്‍ കണ്ടില്ലെന്ന് നടിച്ച് ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്ന് സ്ഥാപിക്കാന്‍ പറയുന്ന ന്യായ വാദങ്ങള്‍ ആയിഷാ (റ) നബിയുടെ വഫാത്തിന് ശേഷം തന്റെ സംരക്ഷണത്തിലുള്ള യത്തീമുകളായ സഹോദരി സന്താനങ്ങളുടെ ആഭരണങ്ങള്‍ക്ക് സകാത്ത് നല്‍കിയിരുന്നില്ല എന്നാണ്. നബി (സ) യുടെ ജീവുതകാലത്തെ സ്വര്‍ണ്ണാഭരണങ്ങളുടെ സകാത്ത് നിര്‍ബന്ധമുള്ളൂ വെന്നാണ് ഭൂരി ഭാഗം പണ്ഡിതന്‍മാരുടെയും നിഗമനം. ഇമാം ശാഫീ (റ) തെ നിഗമനം മാറ്റിയതിനാല്‍ ഈ വക തെളിവുകള്‍ക്ക് ഒരര്‍ഥവുമില്ല. 20 മിസ്ഖാല്‍ (85 ഗ്രാം) സ്വര്‍ണ്ണാഭരണങ്ങളുള്ളവര്‍ ഓരോ വര്‍ഷവും രണ്ടര ഗ്രാം സകാത്തായി അവകാശികള്‍ക്ക് നല്‍കണം.
ഇക്കാര്യങ്ങള്‍ തുറന്നു പറയാതിരുന്നാല്‍ സകാത്ത് നല്‍കേണ്ടവരെ നരഗത്തിലേക്കും, അവകാശികളെ ദുരിത ചുഴിയിലേക്കും ആനയിക്കാനെ സഹായിക്കുകയുള്ളൂ. ഈ സകാത്തിണ്റ്റെ കൃത്യമായ കണക്കുണ്ടായിട്ടു ജനങ്ങളെ മന:പ്പൂര്‍വ്വം ആശയകുഴപ്പത്തിലാക്കാനായി സാധാരണയുടെ കണക്ക് വ്യക്താമാക്കാതെ സധാരണയില്‍ കൂടുതലുള്ളതിന് സകാത്ത് നല്‍കിയാല്‍ മതിയെന്നും ധരിദ്രരുടെ സാധാരണയും ധനികരുടെ സാധാരണയും ഭിന്നമാണെന്നും പറഞ്ഞ് ജനങ്ങളെ മരവിപ്പിക്കുന്നവരുമുണ്ട്. ഇങ്ങിനെയെല്ലാം ചെയ്ത് കൂട്ടി ആഭരണങ്ങളുടെ സകാത്ത് ആരും നല്‍കാതിരുന്നാല്‍ അതിനുള്ള പരലോക ശിക്ഷ കാഠിന്യമേറിയതായിരിക്കും..
ഇവിടെ പോസ്റ്റ് ചെയ്തതില്‍ വല്ല തെറ്റുകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കനിക്കനമെന്നും അഭ്യര്‍ത്ഥിക്കുന്നു . .
ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു
No comments:
Post a Comment