പ്രീയ സുഹൃത്തുക്കളോട് ... സൌഹൃദത്തെകുറിച്ച് എന്‍റെ മനസിലുള്ള ചില ചിന്തകള്‍ ഇവിടെ ഞാന്‍ നിങ്ങളുമായി പന്കുവയ്ക്കുന്നു ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു .
- 1. മനസാ വാചാ കര്‍മണ നിങ്ങളുടെ സൌഹൃദങ്ങളില്‍ വിശ്വാസ്യത പുലര്‍ത്താന്‍ ശ്രദ്ധിക്കുക . സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി സുഹൃര്‍ത്തിനെ ചതിക്കുകയോഒഴിവാക്കുകയോ അരുത് .
- 2. കഴിവതും നിങ്ങളുടെ സുഹൃത്തിനെ സംശയിക്കാതിരിക്കുക. ജീവിത സാഹചര്യങ്ങള്‍ മാറിവരാം എന്നതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടങ്ങളിലും, സുഹൃത്തിനെ സംശയിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും കുത്തുവാക്കുകള്‍ പറയാതെ മനസുതുറന്ന് സംസാരിക്കാന്‍ തയാറാകുക. (നിങ്ങളുടെയും സുഹൃത്തിന്‍റെയും ചിന്തകളിലെ അന്തരം മനസിലാക്കാന്‍ സംസാരം സഹായിക്കും)
- 3. സൌഹൃദങ്ങള്‍ വിലമതിക്കുകയും ഭൌതീകമായ നേട്ടങ്ങള്‍ കൊണ്ടു സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക .
- 4. സുഹൃത്തിന്‍റെ നേട്ടങ്ങളില്‍ സഹായി ആകാന്‍ ശ്രമിക്കുക . ഒരിക്കലും അതില്‍ അസുയപെടുകയോ , പരവയ്കുകയോ അരുത് .
- 5. ആപത്ഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങളുടെ കഴിവിന്‍റെ പരമാവധി സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിക്കുക.
- 6. നിങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സുഹൃത്തുകളേട്മനസുതുറന്ന് സംസാരിക്കുകയും സഹായങ്ങള്‍ ആവശൃപെടുകയും ചെയ്യുക , എന്നാല്‍ നിങ്ങളെ സഹായിക്കുന്നതില്‍ സുഹൃത്ത് വൈയ്മനസ്യം കാണിച്ചാല്‍ നിര്‍ബദ്ധിക്കാതിരിക്കുക.
- 7. ദൂരവും , കാലവും, തിരക്കും ജീവിതത്തിന്‍റെ ഭാഗമാണ് അത് നിങ്ങളുടെ സൌഹൃദങ്ങള്‍ നഷ്ടപെടാന്‍ കാരണം ആകരുത് .
- 8. സുഹൃത്തിന്‍റെ മനസും, ചിന്തകളും , പ്രശ്നങ്ങളും മനസിലാക്കുവാനും നല്ല ഒരു വഴികാട്ടിയകുവാനും ശ്രമിക്കുക .
- 9. നിങ്ങള്‍ക്ക് സുഹൃത്തില്‍ നിന്നും എന്തുകിട്ടി എന്നതിനെക്കാള്‍ നിങ്ങള്‍ സുഹൃത്തിന് എന്തു നല്കി എന്ന് ചിന്തിക്കുക.
- 10. നല്ല സുഹൃത്തുകള്‍ ഏറ്റവും വലിയ സമ്പത്താണ് പക്ഷെ എല്ലാവര്‍ക്കും എല്ലാവരുടെയൂം നല്ല സുഹൃത്തുകള്‍ ആകാന്‍ കഴിയില്ല , അതുകൊണ്ട് നിങ്ങളുടെ സുഹൃത്തുകളെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുക .
ദൈവത്തിന്‍റെ സൃഷ്ടികളില്‍ ബുദ്ധിയും വിവേകവും ഏറ്റവും കുടുതല്‍ നല്‍കിയിരിക്കുന്നത് മനുഷ്യനാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ മനസാക്ഷി വിലക്കുന്ന ഒരുകാര്യവും ആര്‍ക്കുവേണ്ടിയും ചെയ്യരുത്.
No comments:
Post a Comment