scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 10, 2019

തീരദേശ നിയമലംഘനംങ്ങൾ - CRZ & CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു

 തീരദേശ നിയമലംഘനംങ്ങൾ - CRZ - CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു 


Unauthorised Constructions in Costal Regulation Zone (CRZ)
No photo description available.മരട് ഫ്ലാറ്റ് വിവാദം ശ്രദ്ധിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഫ്‌ളാറ്റ് വിവാദ സമയത്ത് തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതി കേരളം സർക്കാരിനോട് കേരളത്തിലുള്ള മുഴുവൻ അനധികൃത CRZ നിർമ്മാണങ്ങളെ കുറിച്ചും റിപ്പോർട് നൽകാൻ പറഞ്ഞതായുള്ള പത്ര വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചു കാണും. അത് പ്രകാരം കേരളം സർക്കാർ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ 
കഴിഞ്ഞ ദിവസം കണ്ട പത്ര വാർത്തയാണ് ഈ കുറിപ്പിന് ആധാരം 
തീരദേശ നിയമലംഘനങ്ങൾ : ഹിയറിങ് ഡിസംബർ 19നു എന്നതായിരുന്നു ചെറിയൊരു പെട്ടിക്കോളം വാർത്തയുടെ തലക്കെട്ട് 
ജില്ലയിലെ തീരദേശ നിയമലംഘനങ്ങൾ സംബന്ധിച്ച പൊതു ജനങ്ങളിൽ നിന്നും  പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുള്ള ഹിയറിങ് ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ നടക്കും എന്നാണ് വാർത്തയിൽ പറയുന്നത്.

No photo description available.തീരദേശ പരിപാലന നിയമം ലംഘിച്ചു നടത്തിയ നിർമ്മാണങ്ങളുടെ ലിസ്റ്റ് കാസർക്കോട് ജില്ലാ വെബ്‌സൈറ്റിൽ  https://kasargod.nic.in/ നൽകിയിട്ടുണ്ട് എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഞാൻ വെബ്സൈറ് കയറി പരിശോധിച്ചു 

No photo description available.തൃക്കരിപ്പൂർ, പള്ളിക്കര, അജാനൂർ, കയ്യൂർ ചീമേനി, ചെറുവത്തൂർ, ചെമ്മനാട്, കുമ്പള, പടന്ന മൊഗ്രാൽ പുത്തൂർ, മീഞ്ച, നീലേശ്വരം, മംഗൽപാടി ഉദുമ വലിയപറമ്പ പഞ്ചായത്തുകളും  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, കാസർക്കോട് മുനിസിപ്പാലിറ്റി കളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. (ലിസ്റ്റ് ചെയ്യപ്പെടാത്ത പഞ്ചായത്തിലുള്ളവരും ഹിയറിങ്ങിൽ പങ്കെടുക്കണം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്)

ഇതിലെ ഓരോ പഞ്ചായത്തുകളുടെയും ലിസ്റ്റ് ഞാൻ എടുത്ത് പരിശോധിച്ച്, 
ഓരോ പഞ്ചായത്തിലെയും ലിസ്റ്റ് ചെയ്യപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം ചുവടെ ചേർക്കുന്നു (ചുവടെ ചേർത്തിട്ടുള്ള പഞ്ചായത്തിന് നേരെയുള്ള  അക്കങ്ങളുടെ മുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ലിസ്റ്റ് കാണാൻ സാധിക്കും) 

അജാനൂർ - 258 
തൃക്കരിപ്പൂർ - 109 
പള്ളിക്കര - 64 
കയ്യൂർ ചീമേനി -
ചെറുവത്തൂർ - 22 
ചെമ്മനാട് - 132 
കുമ്പള -
പടന്ന - 127 
മൊഗ്രാൽ പുത്തൂർ -
മീഞ്ച -
നീലേശ്വരം - 190 
മംഗൽപാടി - 14  
ഉദുമ - 37 
വലിയപറമ്പ 182 
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി - 48 
കാസർക്കോട് മുനിസിപ്പാലിറ്റി - 129 

ഒറ്റ കെട്ടിടം മാത്രം ലിസ്റ്റ് ചെയ്യപ്പെട്ട മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുതൽ 258 കെട്ടിടങ്ങൾ ലിസ്റ്റ് ചെയ്ത അജാനൂർ പഞ്ചായത്ത് വരെ ലിസ്റ്റിൽ ഉണ്ട്.

 മറന്നു പോകരുത് -  അദാലത്ത് ഡിസംബർ 19 നു ചെർക്കളയിൽ വെച്ചാണ് 
ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെയ്യേണ്ടത് 
നീലേശ്വരം, കാസർക്കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പള്ളിക്കര, ചെറുവത്തൂർ, കുമ്പള, മംഗൽപാടി, കയ്യൂർ ചീമേനി, മീഞ്ച മൊഗ്രാൽ പുത്തൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും നഗര സഭകളിൽ നിന്നും ഉള്ളവരെ രാവിലെ 9 മുതൽ ഒരുമണി വരെയുള്ള സെഷനിലും
അജാനൂർ, ചെമ്മനാട്, പടന്ന, ഉദുമ , മഞ്ചേശ്വരം, പുത്തിഗെ ചെങ്കള മുളിയാർ, ബേഡഡുക്ക പുല്ലൂർ പെരിയ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നുള്ളവർ ഉച്ചക്ക് 2 മുതൽ 5 വരെയുള്ള ഹിയറിങ്ങിലും പങ്കെടുക്കണം 

മുകളിൽ പറഞ്ഞ ചില പഞ്ചായത്തുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടു കാണുന്നില്ല, നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് 

No photo description available.ഇതിൽ എന്റെ പഞ്ചായത്തായ ചെമ്മനാട് പഞ്ചായത്തിലെ തൊട്ടടുത്ത വാർഡിൽ താമസിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ട വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലായത് അവർക്ക് 2014ൽ  നിർമ്മിച്ച വീടിനു CRZ കാരണത്താൽ ടെമ്പററി നമ്പർ ആണ് നൽകിയിട്ടുള്ളത് , എന്റെ അനുമാനം മുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട കെട്ടിടങ്ങളൊക്കെയും ആ ഒരു ഗണത്തിൽ തന്നെ വരാനാണ് സാധ്യത. ഇതിൽ തൃക്കരിപ്പൂർ പഞ്ചായത്ത് അടക്കം ഒട്ടുമിക്ക പഞ്ചായത്തുകളിലെയും കെട്ടിടങ്ങൾ  CRZ III മൂന്ന് കാറ്റഗറിയിലാണ് ഉൾപെട്ടിട്ടുള്ളത്. 2019 ഡിസംബർ നാലിനാണ് മുകളിലുള്ള ലിസ്റ്റുകൾ അപ്ഡേറ്റ് ചെയ്തിട്ടുള്ളത്.

ഇങ്ങനെ ഒരു അദാലത്ത് വിളിച്ച കാര്യം ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും അറിഞ്ഞിരിക്കാനുള്ള സാധ്യത കുറവായിരിക്കും, അത് കൊണ്ട് തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ളവർ ലിസ്റ്റിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ അറിയിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് നന്നാവും.
#fromsana  hafeezkv  
ലിസ്റ്റുകളുടെ ആദ്യ പേജിന്റെ കോപ്പി ഇവിടെ കൊടുക്കുന്നു
No photo description available.
No photo description available.

No photo description available.
No photo description available.
ചെമ്മനാട്
No photo description available.
കുമ്പള
No photo description available.
പടന്ന
Image may contain: text
മൊഗ്രാൽ പുത്തൂർ
Image may contain: text
മീഞ്ച
No photo description available.
നീലേശ്വരം
No photo description available.
മംഗൽപാടി
No photo description available.
ഉദുമ
No photo description available.
കാഞ്ഞങ്ങാട് നഗരസഭ
No photo description available.
കാസർക്കോട് നഗരസഭ
No photo description available.
കുറ്റം പറയരുതല്ലോ, ഏറ്റവും മോശം റിപ്പോർട്ട് കാസർക്കോട് മുനിസിപ്പാലിറ്റിയുടേതാണ് എന്ന് പറയാതെ വയ്യ






Share/Bookmark

No comments: