ഫോൺ വിളി ചിലവേറിയതാകുമ്പോൾ
വർഷങ്ങൾക്ക് ശേഷം ടെലിഫോൺ സേവനങ്ങളുടെ നിരക്ക് വർദ്ധിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?Introduction – launching the product into the market. Growth – when sales are increasing at their fastest rate. Maturity – sales are near their highest, but the rate of growth is slowing down, e.g. new competitors in the market or Saturation. Decline – the final stage of the cycle, when sales begin to fall.
ഇതിനെ marketing life cycle എന്നാണ് വിളിക്കാറ്.
ഇതിപ്പോൾ ഇവിടെ പറയാൻ കാരണമുണ്ട്.
രണ്ടു ദിവസമായി ട്രോളന്മാർ മൊബൈൽ കമ്പനികളുടെ ടാരീഫ് നിരക്കുകൾക്ക് പിന്നാലെയാണ്.
കഴിഞ്ഞ ദിവസം ഞാൻ Airtel സൈറ്റിൽ കയറി പരിശോധിച്ചു,
നേരത്തെ ഞാൻ ഉപയോഗിച്ചിരുന്ന 84 ദിവസത്തെ പാക്കേജ് പുതിയ നിരക്കിൽ ഉപയോഗിക്കാൻ 87 % കാശ് അധികം ചെലവഴിക്കണം അത് മാത്രം പോരാ, മറ്റു നെറ്വർക്കുകളിലേക്ക് ഞാൻ വിളിക്കാൻ വീണ്ടും വേറെയും പാക്കേജുകൾ അനിവാര്യമായി വന്നിരിക്കുകയാണ്, എന്ന് വെച്ചാൽ പത്രക്കാരൻ എഴുതിയത് പോലെ 45 % വർദ്ധനവ് അല്ല എന്നർത്ഥം
ചെറിയൊരു സമാധാനമുള്ളത് ഡാറ്റ ചാർജ്ജു കൂടി വര്ധിക്കുന്നതോടു കൂടി, പഴയതിനേക്കാൾ 74% ശതമാനമാണ് ഡാറ്റ ചാർജ്ജ് വർധിച്ചിരിക്കുന്നത്!! കുറെ ഫോർവേഡ് വീഡിയോകളുടെ ശല്യവും അനാവശ്യമായ ഫേസ്ബുക് ലൈവുകളും ഇല്ലാതാവും എന്നതാണ്.
ഇന്ത്യയിലെ സാദാ മിഡിൽ ക്ലാസുകാരനെ സംബന്ധിച്ച് ഇത് ആശ്വാസം നൽകുന്ന സംഗതിയാണ്, കുറെ സഹിക്കേണ്ടല്ലോ എന്ന മനോഭാവം വെച്ച് പുലർത്തുന്നവരാണല്ലോ അധികവും..
എന്നാൽ കാര്യങ്ങൾ അങ്ങനെയാണോ?
എപ്പോഴാണ് നമുക്ക് ഡാറ്റയും നെറ്റുമൊക്കെ ചീപ്പായി തുടങ്ങിയത്? എന്തിനാണ് അവ ചീപ്പായി നൽകിയത്? ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നെറ്റ് നമ്മൾക്ക് ലഭ്യമായി തുടങ്ങിയ തീയതി പരിശോധിക്കുമ്പോഴാണ് ഇപ്പോഴത്തെ വില കൂട്ടലിന്റെ ഗുട്ടൻസിലേക്ക് കൂടി നാം ഇറങ്ങി ചെല്ലേണ്ടി വരുന്നത്
മോഡി അധികാരമേൽക്കാൻ വേണ്ടി ഉണ്ടാക്കിയ മോഡി ഹൈപ്പ് ഉണ്ടാക്കിയെടുത്തത് സോഷ്യൽ മീഡിയകൾ വഴിയായിരുന്നല്ലോ, whatsapp യൂണിവേസിറ്റികൾ നൽകുന്ന വാർത്തകൾ ആധികാരികം എന്ന് വിചാരിച്ചു വിശ്വസിച്ചു പ്രവൃത്തിച്ചതിന്റെ ഫലമായിരുന്നു ഒന്നാം മോഡി സർക്കാരിന്റെ അധികാരാരോഹണത്തിലേക്ക് വഴി വെച്ചത്, രണ്ടാം മോഡി യുഗത്തിനും അവർ ഇതിനെ കൃത്യമായി ഉപയോഗപ്പെടുത്തി.
എന്നാൽ ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ അങ്ങനെയാണോ?
സർക്കാർ തികഞ്ഞ പാരാചയമായിക്കൊണ്ടിരിക്കുമ്പോൾ നോട്ട് നിരോധനവും ജിഎസ്ടിയും നൽകിയ അടിയിൽ നിന്ന് കരകയറാൻ രാജ്യത്തിനു ഇനിയും സാധിക്കാതെ വരുമ്പോൾ, ഉള്ളി വില സെഞ്ചറിയും കടന്നു മുന്നേറുമ്പോൾ ഇനി ജനതയുടെ ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ അവർക്ക് ഫ്രീയായി ലഭിച്ചിരുന്ന ഡാറ്റ ഇല്ലാതാക്കുകയാണ് പോം വഴി എന്ന തന്ത്രമാണ് അവർ പയറ്റുന്നത്?!!!
ജിയോ നൽകിയ അടിയിലൂടെ ഇന്ത്യയിലെ പ്രമുഖ ടെലിഫോൺ കമ്പനികൾ മൂക്കും കുത്തി വീണപ്പോൾ, ബിഎസ്എൻ എല്ലിനെ ആർക്കും വേണ്ടാത്ത കോലത്തിൽ സർക്കാർ തന്നെ മൂലയിൽ ഇരുത്തിയപ്പോൾ കളം വാണു കളിക്കാം എന്ന ജിയോയുടെ തന്ത്രങ്ങൾക്ക് സർക്കാർ വളം വെച്ച് നൽകിയ അവസരം, നഷ്ടക്കണക്കുകളുടെ പേരിൽ സർക്കാർ മനപ്പൂര്വ്വം തങ്ങളുടെ കൂടി ആവശ്യമായ ഈ വില കൂട്ടൽ യജ്ഞത്തിന് മൗനാനുവാദം നല്കിയിരിക്കുനന്ത്.
ഇനിയും ഒരുപാട് നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങളായിൽ സമീപ ഭാവിയിൽ തന്നെ നമുക്ക് പ്രതീക്ഷിക്കാം
തുടക്കത്തിൽ പറഞ്ഞ മാർക്കറ്റിങ് തന്ത്രം, അത് തന്നെയാണ് മോഡി യുഗത്തിന്റെയും അവസ്ഥ. അത് അതിന്റെ saturation പോയിന്റ് വഴി decline സ്റ്റേജിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോൾ കമ്പനികൾ നിലനിൽപ്പിനു വേണ്ടിയുള്ള പരക്കം പാച്ചലിൽ കാണിക്കാറുള്ളത് പോലെ, സർക്കാർ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ നടത്തി മോന്തായത്തിലെ അവസാനത്തെ കഴുക്കോൽ വരെ വിൽക്കാനുള്ള തിരക്കിലാണ്. അതിനിടയിൽ രാഹുൽ ബജാജ് കൊളുത്തി വിട്ട കനൽ ആളി കത്താതിരിക്കാൻ ഇന്റർനെറ്റ് നിയന്ത്രണമാണ് ഏറ്റവും എളുപ്പം എന്ന കണ്ടെത്തലിൽ നിന്ന് നടത്തുന്ന ഇത്തരം നീക്കങ്ങൾ ഒരു ജനതയുടെ പ്രതികരണ ശേഷിയെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്
എന്നാൽ എല്ലാ കാലവും എല്ലാവരെയും അടിമകളാക്കി പേടിപ്പിച്ചു നിർത്താൻ ഒരു സർക്കാറിനും സാധിക്കില്ല എന്നുള്ളത് ചരിത്രം.
#FromSana
No comments:
Post a Comment