scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Nov 18, 2018

മോഡി സർക്കാരിന്റെ പൊള്ള വാഗ്ദാനങ്ങൾ

മോഡി സർക്കാരിന്റെ പൊള്ള  വാഗ്ദാനങ്ങൾ 


ജേക്കബ് കോയിപ്പള്ളി എഴുതിയ കുറിപ്പ്.
ഇന്നത്തെ ചിന്താവിഷയം :-

" ഒരു സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി എന്തുകൊണ്ടാണ് എനിക്ക് ഇത്രക്ക് ബി ജെ പി വിരോധം എന്ന്.. ആദ്യമേ അതിനുത്തരം പറയട്ടെ.. 

ഇതിനുമുൻപുള്ള സർക്കാരുകളൊന്നും നയിച്ചിരുന്നത് മഹാത്മാക്കളായതു കൊണ്ടല്ല..
മോദിയെപ്പോലെ മുഖം മൂടിയണിഞ്ഞ ഒരു മനുഷ്യൻ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നിട്ടില്ല എന്നതുകൊണ്ടാണ്....

ഓർക്കുന്നുണ്ടോ.. 2014 മെയ് 16 നു പാർലമെൻ്റിനെ നമസ്ക്കരിച്ച് അതിനുള്ളിലേക്ക് കയറിയത്...


ഓർക്കുന്നുണ്ടോ.. അന്ന് ബി ജെ പി നിർവാഹകസമിതി യോഗത്തിൽ മോദി വികാരാധീനനായി പ്രസംഗിച്ചത്. ഒരമ്മക്ക് വേണ്ടി ചെയ്ത കടമക്ക് അമ്മ മകനോട് നന്ദി പറയുമോ എന്ന് ചോദിച്ച് കരഞ്ഞത്..?

ഓർക്കുന്നുണ്ടോ.. ആദ്യത്തെ തൻ്റെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ ഒരച്ചൻ്റെ വാൽസല്യത്തോടെ മറ്റൊരു പ്രധാനമന്ത്രിയും നടത്താത്ത രീതിയിലുള്ള പ്രസംഗം നടത്തിയത്..?

ഓർക്കുന്നുണ്ടൊ.. 50 ദിവസത്തിനുള്ളിൽ നോട്ട് നിരോധനത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ തന്നെ പച്ചക്ക് കത്തിച്ചോളൂ എന്ന് പറഞ്ഞത്. താൻ തൻ്റെ രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചവനാണ് എന്ന് പറഞ്ഞ് നിലവിളിച്ചത്..

ഏതാണ്ട് 2015 അവസാനം വരെയൊക്കെ ഞാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് ഹിന്ദുത്വം എന്ന ചെറിയ അജണ്ട മാറ്റി നിർത്തിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിൽ തെറ്റില്ല എന്നു തന്നെയായിരുന്നു. പക്ഷേ നീലക്കുറുക്കൻ്റെ യഥാർഥനിറം രാജ്യത്തിനു വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ചോദിക്കേണ്ട ചോദ്യങ്ങളുണ്ട്. ശബരിമലക്കും അയോധ്യക്കും ഇടയിൽ മറന്നുപോവാൻ പാടില്ലാത്തത്..

ആദ്യത്തെ ചോദ്യം ധൈര്യമുണ്ടോ എന്നാണ്. 

അച്ചാദിൻ വന്നു എന്ന് പറഞ്ഞ് വോട്ട് ചോദിക്കാൻ.. 

വിദേശത്തും സ്വദേശത്തും ഉള്ള കള്ളപ്പണം പിടിച്ചു എന്ന് പറഞ്ഞു വോട്ട് ചോദിക്കാൻ..

പെട്രോളിനും ഡീസലിനും 50 രൂപയാക്കി എന്നു പറഞ്ഞു വോട്ട് ചോദിക്കാൻ...

അമേരിക്കക്കാർ ഇന്ത്യയിൽ ജോലിക്ക് വേണ്ടി ക്യൂ നിൽക്കുന്നു എന്ന് പറഞ്ഞ് വോട്ട് ചോദിക്കാൻ..

ധൈര്യത്തിനു ഒരു കുറവും ഉണ്ടാവില്ലെന്നറിയാം. 
കാരണം ഉളുപ്പില്ലായ്മ തരുന്ന ഒരു ധൈര്യമുണ്ട്. പക്ഷേ അതു കൊണ്ട് ചോദ്യങ്ങളുടെ വായ മൂടിക്കെട്ടാനാവില്ല.

നോട്ട് നിരോധനം എന്ന ഭൂലോക മണ്ടത്തരം നടത്തിയ ഇരുപത്തിഒന്നാം നൂറ്റാണ്ടിൻ്റെ തുഗ്ലക്ക് രണ്ടാമതും വോട്ട് ചോദിച്ച് നമ്മുടെ മുന്നിലേക്കെത്താൻ പോവുന്നത് കൃത്യമായ ഹിന്ദുത്വ അജണ്ടയോടെയാണ്. നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്ന സമീപനം തീർച്ചയായും അവർ സ്വീകരിക്കാനിടയില്ല. പകരം ശ്രീധരൻ പിള്ള പറഞ്ഞ പോലെ അവർ മുന്നിലേക്ക് വച്ച അജണ്ടയിലേക്ക് നമ്മൾ ഓരോരുത്തരായി വീഴുക അല്ലെങ്കിൽ വീഴ്ത്തുക എന്ന സമീപനം തന്നെയാണു അവർ സ്വീകരിക്കുക.

എങ്കിലും ചില ചോദ്യങ്ങൾ മറക്കാതിരിക്കുക.

1. എവിടെയാണു 100 സ്മാർട്ട് സിറ്റികൾ..?
2. എവിടെയാണു 500 അമൃത് നഗരങ്ങൾ..?
3. എന്തുകൊണ്ടാണു സ്വച്ച് ഭാരതിലൂടെ കഴിഞ്ഞ യു പി എ സർക്കാരിനേക്കാൾ കുറവു കക്കൂസുകൾ മാത്രം നിങ്ങൾ നിർമ്മിച്ചത്..?
4. ആസൂത്രണ കമ്മീഷൻ പിരിച്ച് വിട്ട് നീതി ആയോഗ് ഉണ്ടാക്കിയിട്ട് നിങ്ങൾ എന്ത് മാറ്റമാണു പദ്ധതി നടത്തിപ്പിൽ ഉണ്ടാക്കിയിട്ടുള്ളത്..?
5. നീരവ് മോദി ഈ നാട് വിടുന്നതിനുമുൻപേ വിദേശത്ത് താങ്കളുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തത് എങ്ങനെയാണു..
6. ബാങ്കുകൾ ജനങ്ങളെ ഊറ്റുന്നത് നാഴികക്ക് നാല്പതുവട്ടം ട്വിറ്ററിൽ കേറുന്ന താങ്കൾ അറിയുന്നില്ലേ.. 
7. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്നത് താങ്കൾ അറിയുന്നില്ലേ..
8. പ്രധാനമന്ത്രി ഉജ്വൽ യോജന വഴി എത്ര സ്ത്രീകൾ രണ്ടാമത്തെ സിലിണ്ടർ വാങ്ങിച്ചു.. (ആദ്യത്തെ സിലിണ്ടർ അവർ വാങ്ങിയിട്ടുണ്ടാകാം. പക്ഷേ അവർ തുടർച്ചയായി ഉപയോഗിക്കുന്നു എന്നതിൻ്റെ തെളിവാണ് രണ്ടാമത്തെ സിലിണ്ടർ)
9. ഗംഗാ ശുചീകരണം എന്തായി...? 

10. മാധ്യമങ്ങളുടെ അല്ലെങ്കിൽ ജനങളുടെ ചോദ്യത്തിന് ഉത്തരം തരാൻ ഈ ഭരണാധികാരിക്ക് ധൈര്യം ഉണ്ടോ.....?

11. പ്രതിപക്ഷ പാർട്ടികളുടെ ചോദ്യത്തിന് എതിരെ കൊഞ്ഞനം കുത്തുക അല്ലെങ്കിൽ അവർക്കെതിരെ മിമിക്രി കാട്ടുന്ന ഒരു പ്രധാനമന്ത്രി നാളിതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ.....? 

12. ഇന്നേവരെ രാജ്യത്തിന്റെ കരുതൽ ധനം എടുത്തു പുട്ടടിക്കാൻ റിസർവ് ബാങ്കിനോട് ചോദിച്ച് നാണം കെട്ട ഒരു ഭരണാധിപൻ നമുക്ക് ഉണ്ടായിട്ടുണ്ടോ.....? "

ഈ കത്ത് ജേക്കബ് കോയിപ്പള്ളിയുടേതാണ്. 

Share/Bookmark

No comments: