ഭരണ കൂടാ ഭീകരത എന്ന് പറയുന്നത്, ഭൂകോലത്തിന്റെ ഏതോ മൂലയിൽ നടക്കുന്ന സംഗതിയല്ല, ലോകത്തിൽ ജനാധിപത്യത്തിലൂടെ ആദ്യമായി കമ്മ്യൂണിസം തിരഞ്ഞെടുത്ത കൊച്ചു കേരളത്തിൽ മുഖ്യമന്ത്രിയുടെ കാർമ്മികത്തിൽ അരങ്ങേറുന്നതാണ്
സിപിഎമ്മും മുഖ്യമന്ത്രിയും നാടകം അവസാനിപ്പിക്കണം
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളെ വിലയിരുത്തുമ്പോൾ
സമീപ കാല ഇന്ത്യ ദർശിച്ച ഏറ്റവും വലിയ പൊതു ജന സമരമായിരുന്നു ഡൽഹിയിൽ നിർഭയ ക്കു വേണ്ടി പൊതു ജനം നിരത്തിലിറങ്ങിയത്.
ഇന്ത്യയിലൂടെ മെട്രോ നഗരങ്ങളൊക്കെയും അവൾക്ക് നീതി ലഭ്യമാക്കാൻ വേണ്ടിയുള്ള സമര യജ്ഞത്തിൽ പങ്കാളികളായി.
ഇവിടെ സമരക്കാർ, ആരും തന്നെ അവരെ നിയന്ത്രിക്കാതെ സ്വയം ഇറങ്ങി പുറപ്പെടുകയായിരുന്നു, തങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ അവർ സോഷ്യൽ മീഡിയകളുടെ സാധ്യതകളും ഉപയോഗപ്പെടുത്തി. ശേഷം എന്തൊക്കെ നടന്നു എന്നുള്ളത് ചരിത്രവും.

