ചില എഫ് ബി പ്രതികരണങ്ങള്‍
ആതിര ഹാദിയ വിഷയങ്ങളില്‍ മുഖ പുസ്തകങ്ങള്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ട ചില പ്രതികരണങ്ങള്‍ ഇവിടെ കോര്ത്തിടുന്നു ...
രഞ്ജിത്ത് ലാൽ മാധവൻ എഴുതുന്നു:
ഇസ്ലാം സ്വീകരിച്ചത് പരസ്യപ്പെടുത്താനുള്ള സാഹചര്യം നിലവിലില്ലെങ്കിൽ അത് പരസ്യപ്പെടുത്തേണ്ടത് ഒരു നിർബന്ധകാര്യമല്ല. നിങ്ങൾക്കത് എത്രത്തോളം രഹസ്യമായി വെക്കാവോ അത്രത്തോളം രഹസ്യമായി തന്നെ വെക്കുക. നിങ്ങളെ പണം കൊടുത്ത് മോചിപ്പിക്കാൻ കെൽപുള്ള ഒരു അബു ബക്കറും ഇവിടില്ല , നിങ്ങളെ മർദിച്ചവൻറെ കരണം അടിച്ചുപൊളിക്കാൻ ചങ്കുറ്റമുള്ള ഹംസയും ഇവിടില്ല, ധൈര്യമുണ്ടെങ്കിൽ അവരെയൊന്ന് തൊട്ട് നോക്കടാ എന്നും പറഞ്ഞു നെഞ്ച് വിരിച്ചു നിൽക്കാൻ കെൽപുള്ള ഒരു ഉമറും ഇവിടില്ല ..ആകെ കൂടെ ഉള്ളത് പരസ്പരം പാലംവലിക്കുന്ന ഒറ്റുകൊടുക്കുന്ന , തമ്മിൽ തല്ലുന്ന സംഘടനകളാണ്. അവർ നിങ്ങൾക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ബോധം നിങ്ങൾക്കുണ്ടാകണം . നിങ്ങളുടെ വിശ്വാസത്തെ നിങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ ..അത് പരസ്യപ്പെടുത്തരുത് ..അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ.
ഇടിമുറിയിൽ പോയി ഇസ്ലാം ഉപേക്ഷിക്കുന്നതിലും നല്ലത് ഇടിമുറിയിൽ പോകാതെ ഇസ്ലാം രഹസ്യമായി സൂക്ഷിക്കുന്നതാണ്. ബാക്കി ദൈവം തമ്പുരാനിൽ ഭാരമേൽപ്പിക്കുക !