സംഘ്പരിവാര്‍ പിന്തുടരുന്നത് കൊളോണിയല്‍ പാരമ്പര്യം
കെ.പി രാമനുണ്ണി
ഇന്ത്യയില്‍ ഇപ്പോള്‍ ഫാഷിസമുണ്ടോ, അത് ജര്‍മനിയിലും ഇറ്റലിയിലും കഴിഞ്ഞുപോയ കാര്യമല്ലേ എന്ന് സംശയിക്കുന്ന ബുദ്ധിജീവികള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. ഫാഷിസം ഇവിടെ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ബുദ്ധിജീവികളെ നമുക്ക് വെറുതെ വിടാം. എന്നാല്‍, ഫാഷിസം ഇവിടെ എത്രത്തോളമുണ്ട്, അതിനെതിരെ എങ്ങനെയെല്ലാം പ്രതിരോധം സൃഷ്ടിച്ചെടുക്കാം എന്നതിനെ പറ്റിയാണ് നാം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രമുഖ എഴുത്തുകാരനായ ഉംബര്‍ട്ടോ എക്കോ പതിനാല് ലക്ഷണങ്ങളാണ് ഫാഷിസത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷണങ്ങളൊഴികെ ബാക്കിയെല്ലാം ഇവിടെ പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള രണ്ട് ലക്ഷണങ്ങള്‍ സൈനിക വകുപ്പിലൂടെ അധികാരം പിടിച്ചെടുക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയയെ റാഞ്ചിക്കൊണ്ടുപോവുക എന്നിവയാണ്. അതിന്ന് പ്രകടമായി സംഭവിച്ചുകഴിഞ്ഞിട്ടില്ല.