എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്
പരീക്ഷണങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിഭേദങ്ങളില്ല. അവ മലവെള്ളപ്പാച്ചിലെന്നവണ്ണം മുസ്ലിം ഉമ്മത്തിന്റെ പിറകെയാണ്. ആകസ്മികമായി ഉടലെടുക്കുന്നവയുണ്ടതില്‍. ഏറെക്കാലമായി നിരന്തരം ഭീകരത സൃഷ്ടിച്ചു നില്ക്കുന്നവയും അതിലുണ്ട്.പരീക്ഷണങ്ങളെ നേരിടാതെ മുസ്ലിമിന് ജീവിക്കാനാകില്ല. വേദനകളും കഷ്ടപ്പാടുകളും, നശിക്കാനടുക്കുന്നൂ എന്ന സന്നിഗ്ദഘട്ടങ്ങളും തരണം ചെയ്യുമ്പോഴേ ലക്ഷ്യം സഫലമാകൂ. യഥാര്‍ത്ഥ ഭക്തിയില്‍ നിന്നാണ് അതിന്നുള്ള നെഞ്ചുറപ്പു ലഭിക്കുന്നത്.