Do Your Due Diligence
By DENNIS NISHI
അടുത്ത കാലത്തായി എന്റെ പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യമാണ് - ഇന്ന സ്ഥലത്തെ ഇന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ആരെയെങ്കിലും പരിചയമുണ്ടോ ? അല്ലെങ്കില്‍ ABCകമ്പനിയിലെ HR മാനേജറെ അറിയുമോ .. അല്ലെങ്കില്‍ പ്രസ്തുത കമ്പനിയില്‍ കയറിപ്പറ്റാന്‍ എന്താണ് വഴി എന്നിങ്ങനെ. ആയിടയ്ക്കാണ്
DENNIS NISHI എഴുതിയ ഈ ലേഖനം ശ്രദ്ധയില്‍ പെടുന്നത് . ഒരു കമ്പനിയെക്കുറിച്ച് അറിയാന്‍ ഇന്ന് ഏറ്റവും എളുപ്പം ഗൂഗിള്‍ ലിന്കടിന് ഫേസ്ബുക്ക് അത് പോലുള്ള മാധ്യമങ്ങളാണ് . ഇതില്‍ തിരഞ്ഞാല്‍ ഇവയില്‍ ഏതെന്കിലും ഒന്നില്‍ കമ്പനിയെ ബന്ടിപ്പിക്കുന്ന ഒരു കണ്ണി ലഭിക്കും, പിന്നെ ചെയ്യേണ്ടത് ആ കണ്ണിയെ നാമുമായി എങ്ങനെ ബന്ടപ്പെടുത്താം എന്നാണ്. ഇതിനു ഒരു പക്ഷെ രണ്ടോ മൂന്നോ നാലോ സുഹൃദ് വലയം കഴിഞ്ഞു പോകേണ്ടി വരും. എന്നാലും അവസാനം ഈ റഫറന്‍സ് ഒക്കെ പറഞ്ഞു നമുക്ക അവിടെ എത്തിച്ചെരാനും പറ്റും.
