ഇന്ത്യയിലെ ആദ്യ മുസ്‌ലിം
അധ്യാപികയ്ക്ക്
ഗൂഗിളിന്റെ ആദരം,
ആരാണ് ഫാത്തിമ ഷെയ്ക്?
1831 ജനുവരി 9ന് മഹാരാഷ്ട്രയിലെ പൂനയിൽ ആണ് ഫാത്തിമ ജനിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ അദ്ധ്യാപികയാണ് ഫാത്തിമ ഷെയിഖ്...
ഇതിഹാസങ്ങളായിരുന്ന ഫൂലെ ദമ്പതിമാരുടെ അടുത്ത സഖിയായിരുന്നു ഫാത്തിമ.
1847-48ൽ പൂനയിലെ ഭീദെവാദായിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദ്യാലയം തുറക്കുന്നത്. അത് ഫാത്തിമയും ഫൂലെ ദമ്പതിമാരും കൂടിയാണ് തുറന്നത്.
ആ വിദ്യാലയത്തിൽ ദളിതർ, ആദിവാസികൾ തുടങ്ങിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പഠിക്കാൻ സൌകര്യം ഉണ്ടായിരുന്നു...
മഹാനായ അയ്യങ്കാളി ഇവിടെ വിദ്യാഭ്യാസത്തിനായി ഉജ്വല സമരങ്ങൾ നടത്തുന്നതിന് അര നൂറ്റാണ്ട് മുൻപായിരുന്നു ഇത് എന്നത് അവരുടെ മഹത്വം വിളിച്ചറിയിക്കുന്നുണ്ട്...
ഫാത്തിമ സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി ഫൂലെ ദമ്പതിമാരോടൊപ്പം പ്രവർത്തിച്ചു..
ബ്രാഹ്മണ മേധാവിത്തത്തെയും ജാതി വ്യവസ്ഥയെയും ശക്തമായി എതിർത്തു. അതിനെതിരെയുള്ള പോരാട്ടത്തിിന്റെ ഭാഗമായി സ്ത്രീകൾക്കും ദളിതർക്കും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി അവർ പ്രവർത്തിച്ചു.
അവർ പൂനെയിൽ മസ്ജിദ് സീറത്ത് സ്കൂൾ തുറന്നു.