scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"
Showing posts with label Kasaragod. Show all posts
Showing posts with label Kasaragod. Show all posts

Apr 13, 2020

Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്

Covid19 - ജനറൽ ആശുപത്രിയിലെ  നഴ്‌സിന്റെ അനുഭവക്കുറിപ്പ് 


Proud to be a kasaragodian ❤️..... 
ഇത് ഐഷാബി കാസര്ഗോഡ് ജനറല് ആശുപത്രിയില് കൊവിഡ് വാര്ഡില് ഡ്യൂട്ടിയിലായിരുന്നു. ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്

ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്


ഇന്ന് എന്റെ ഒന്നാം ഐസൊലേഷൻ ദിവസം ആണ് ഇന്നലെ വരെ ഞാൻ മറ്റേതോ ലോകത്തു ആയിരുന്നു ... എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത് .... ആദ്യം കാസർഗോഡ് ഹോസ്പിറ്റലിൽ ഒരു കൊറോണ രോഗി നിരീക്ഷണത്തിൽ വന്ന ദിവസം തന്നെ പേ വാർഡിൽ നിന്നും ആളുകളെ മാറ്റി ഐസൊലേഷൻ വാർഡ് ആക്കി മാറ്റി ... പിന്നെ അവർ 3 പേര് ആയി .. മൂന്നു പേരും നെഗറ്റീവ് ആണെന്ന് അറിഞ്ഞതോടെ ഡിസ്ചാർജ് ആയിപോയി ... അപ്പോഴും ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല ഇനി ഈ ഹോസ്പിറ്റലിൽ മൊത്തം കൊറോണ രോഗികൾ ആയിരിക്കും എന്ന് ...

അമീർ എന്ന ഏരിയാൽ ഉള്ള ആൾ വന്ന ശേഷം ആണ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഇട്ടത് ... ആദ്യം ഒന്ന് പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ ധികാര കഥകൾ വർണിച്ചു jആഘോഷിക്കുന്ന സമയം.. എന്റെ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു ..... അയാൾ വല്ലതും ചെയ്താലോ..... അപ്പോൾ വേറെ 8 രോഗികൾ കൂടി എട്ടു റൂമിൽ ആയി അവിടെ ഉണ്ട്... രാവിലെ 8 മണിക്കാണ് ഡ്യൂട്ടി ഇട്ടത് .. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .. ലോകത്തിൽ ഉള്ള എല്ലാ പ്രവാസികളെയും ശപിച്ചു ...

Share/Bookmark