ഇന്ത്യയിലെ ആദ്യ മുസ്‌ലിം
അധ്യാപികയ്ക്ക്
ഗൂഗിളിന്റെ ആദരം,
ആരാണ് ഫാത്തിമ ഷെയ്ക്?
1831 ജനുവരി 9ന് മഹാരാഷ്ട്രയിലെ പൂനയിൽ ആണ് ഫാത്തിമ ജനിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ അദ്ധ്യാപികയാണ് ഫാത്തിമ ഷെയിഖ്...
ഇതിഹാസങ്ങളായിരുന്ന ഫൂലെ ദമ്പതിമാരുടെ അടുത്ത സഖിയായിരുന്നു ഫാത്തിമ.
1847-48ൽ പൂനയിലെ ഭീദെവാദായിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദ്യാലയം തുറക്കുന്നത്. അത് ഫാത്തിമയും ഫൂലെ ദമ്പതിമാരും കൂടിയാണ് തുറന്നത്.
ആ വിദ്യാലയത്തിൽ ദളിതർ, ആദിവാസികൾ തുടങ്ങിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പഠിക്കാൻ സൌകര്യം ഉണ്ടായിരുന്നു...
മഹാനായ അയ്യങ്കാളി ഇവിടെ വിദ്യാഭ്യാസത്തിനായി ഉജ്വല സമരങ്ങൾ നടത്തുന്നതിന് അര നൂറ്റാണ്ട് മുൻപായിരുന്നു ഇത് എന്നത് അവരുടെ മഹത്വം വിളിച്ചറിയിക്കുന്നുണ്ട്...
ഫാത്തിമ സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി ഫൂലെ ദമ്പതിമാരോടൊപ്പം പ്രവർത്തിച്ചു..
ബ്രാഹ്മണ മേധാവിത്തത്തെയും ജാതി വ്യവസ്ഥയെയും ശക്തമായി എതിർത്തു. അതിനെതിരെയുള്ള പോരാട്ടത്തിിന്റെ ഭാഗമായി സ്ത്രീകൾക്കും ദളിതർക്കും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി അവർ പ്രവർത്തിച്ചു.
അവർ പൂനെയിൽ മസ്ജിദ് സീറത്ത് സ്കൂൾ തുറന്നു.
സമൂഹത്തിൽ നിന്ന് ശക്തമായി എതിർപ്പിനെ മറികടന്നാണ് ഫാത്തിമ ഇതൊക്കെ ചെയ്തത്. രാജ്യം മുഴുവൻ അവർ സ്ത്രീകൾക്കും പിന്നാക്ക വിഭാഗക്കാർക്കും വിദ്യാഭ്യാസത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ ആവേശമായി മാറി...
ഫൂലെ ദമ്പതിമാരെ അവരുടെ തറവാട്ടിൽ നിന്നും പുറത്താക്കിയപ്പോൾ അവർ കഴിഞ്ഞത് ഫാത്തിമയുടെ കൂടെയായിരുന്നു.
ഫാത്തിമയുടെ വിവരങ്ങൾ ലഭിക്കുന്നത് സാവിത്രി ഫൂലെയുടെ എഴുത്തുകളിലൂടെ മാത്രമാണ് .
സാവിത്രി ഫൂലെ എഴുതുന്നു :
"When I published Kavya Phule in 1854, I insisted that she (Fatima) publishes a book of her poems too. She has immense knowledge of Urdu and had composed many poems. Sadly, she never published…."
മേൽപ്പറഞ്ഞ പോലെ കവിതകൾ പ്രസിദ്ധീകരിക്കാൻ ഉറുദുവിൽ പണ്ഡിതയായ ഫാത്തിമയോട് പറഞ്ഞുവെങ്കിലും അവൾ അതിന് തയ്യാറായില്ല....
ഭീദെവാദാ വിദ്യാലയത്തിലേക്ക് പോയിരുന്ന സാവിത്രിയെ കല്ലും ചാണകവുമായിട്ടാണ് അന്നത്തെ സവർണ്ണവിഭാഗം നേരിട്ടത്... ഫാത്തിമയുടെ നേരെയും അതു പോലെ തന്നെ അവർ കല്ലും ചാണകവും പ്രയോഗിച്ചു...
തങ്ങളുടെ പോരാട്ടം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് എന്ന് സാവിത്രി ഫാത്തിമ എന്ന ഏറ്റവും അടു്ത്ത സുഹൃത്തിനെ ചേർത്തു പിടിച്ചു പറയുന്നു...
ഇപ്പോൾ ഇതൊക്കെ പറയാൻ ചില കാരണങ്ങളുണ്ട്....
2022-ൽ, ഫാത്തിമയുടെ 191-ആം ജന്മദിനത്തിൽ ഗൂഗിൾ അവർക്കായി ഒരു രേഖാ ചിത്രം സമ്മാനിച്ചിരുന്നു...എന്നാൽ ഇപ്പോൾ ഫാത്തിമയെ ചരിത്രത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ ബോധപൂർവ്വം നീക്കം തുടങ്ങിയിട്ടുണ്ട്...
2025 ജനുവരി മാസം ദിലീപ് മണ്ഡൽ എന്നൊരാൾ ഈ പരിപാടി തുടങ്ങി വെച്ചിട്ടുണ്ട്. ഫാത്തിമ എന്നൊരാൾ ഇല്ലെന്ന് സ്ഥാപിക്കുകയാണ് ഉദ്ദേശ്യം.
ദളിത-മുസ്ലീം പോരാട്ടങ്ങളെ സമർത്ഥമായി ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് നടക്കുന്നത്...
ഫാത്തിമ എന്ന മുസ്ലീം ഇന്ത്യൻ ചരിത്രത്തിൽ വഹിക്കുന്ന ഐതിഹാസിക പങ്ക്, മനുവാദികൾക്കെതിരെ നടത്തിയ പോരാട്ടം ഒക്കെ ഇല്ലാതാക്കാൻ സംഘ ഫാസിസ്റ്റുകൾ നടത്തുന്ന ശ്രമങ്ങൾ വരും നാളുകളിൽ ശക്തിപ്പെടുത്തുക തന്നെ ചെയ്യും...
REference
1. Manorama - Link
chat GPT
ഫാത്തിമ ഷെയ്ഖ് ഒരു ഇന്ത്യൻ അധ്യാപികയും സാമൂഹ്യ പരിഷ്കർത്താവും ആയിരുന്നു. അവർ ജ്യോതിറാവു ഫൂലെ, സാവിത്രിബായ് ഫൂലെ എന്നിവരുടെ സഹപ്രവർത്തകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ അധ്യാപികയായി അവർ പരിഗണിക്കപ്പെടുന്നു.
ഗൂഗിളിന്റെ ഡൂഡിലുകൾ സാധാരണയായി അവരുടെ ഹോംപേജിൽ പ്രദർശിപ്പിക്കപ്പെടുന്നു, എന്നാൽ അവയുടെ ആർക്കൈവ് ഗൂഗിളിന്റെ ഡൂഡിൽ വെബ്സൈറ്റിൽ ലഭ്യമാണ്. നിരവധി ഡൂഡിലുകൾ അവിടെ സൂക്ഷിച്ചിരിക്കുന്നതിനാൽ, നിങ്ങൾക്ക് ഫാത്തിമ ഷെയ്ഖിന്റെ ഡൂഡിൽ കണ്ടെത്താൻ കഴിയും.
ഡൂഡിൽ കാണാൻ, ഗൂഗിളിന്റെ ഡൂഡിൽ ആർക്കൈവ് സന്ദർശിക്കുക:
https://www.google.com/doodles
അവിടെ, 'ഫാത്തിമ ഷെയ്ഖ്' എന്ന പേരിൽ തിരയുക, അല്ലെങ്കിൽ 2022 ജനുവരി 9-ലെ ഡൂഡിലുകൾ പരിശോധിക്കുക.
കൂടാതെ, ഫാത്തിമ ഷെയ്ഖിന്റെ ഡൂഡിൽ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക:
https://www.google.com/doodles/fatima-sheikhs-191st-birthday
ഈ ലിങ്ക് വഴി, നിങ്ങൾക്ക് ഗൂഗിളിന്റെ ഔദ്യോഗിക ഡൂഡിൽ ആർക്കൈവിൽ നിന്ന് ഫാത്തിമ ഷെയ്ഖിന്റെ 191-ആം ജന്മദിന ഡൂഡിൽ കാണാൻ കഴിയും.
No comments:
Post a Comment