scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Nov 3, 2019

സിപിഎമ്മും മുഖ്യമന്ത്രിയും നാടകം അവസാനിപ്പിക്കണം

ഭരണ കൂടാ ഭീകരത എന്ന് പറയുന്നത്, ഭൂകോലത്തിന്റെ ഏതോ മൂലയിൽ നടക്കുന്ന സംഗതിയല്ല, ലോകത്തിൽ ജനാധിപത്യത്തിലൂടെ ആദ്യമായി കമ്മ്യൂണിസം തിരഞ്ഞെടുത്ത കൊച്ചു കേരളത്തിൽ മുഖ്യമന്ത്രിയുടെ കാർമ്മികത്തിൽ അരങ്ങേറുന്നതാണ് 

സിപിഎമ്മും മുഖ്യമന്ത്രിയും നാടകം അവസാനിപ്പിക്കണം 

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളെ വിലയിരുത്തുമ്പോൾ 
Image result for nirbhaya protest images

സമീപ കാല ഇന്ത്യ ദർശിച്ച ഏറ്റവും വലിയ പൊതു ജന സമരമായിരുന്നു ഡൽഹിയിൽ നിർഭയ ക്കു വേണ്ടി പൊതു ജനം നിരത്തിലിറങ്ങിയത്.
ഇന്ത്യയിലൂടെ മെട്രോ നഗരങ്ങളൊക്കെയും അവൾക്ക് നീതി ലഭ്യമാക്കാൻ വേണ്ടിയുള്ള സമര യജ്ഞത്തിൽ പങ്കാളികളായി.
ഇവിടെ സമരക്കാർ, ആരും തന്നെ അവരെ നിയന്ത്രിക്കാതെ സ്വയം ഇറങ്ങി പുറപ്പെടുകയായിരുന്നു, തങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ അവർ സോഷ്യൽ മീഡിയകളുടെ സാധ്യതകളും ഉപയോഗപ്പെടുത്തി. ശേഷം എന്തൊക്കെ നടന്നു എന്നുള്ളത് ചരിത്രവും.

m129odbസമീപകാല കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരമായി പീഡിപ്പിക്കപ്പെട്ട രണ്ടു പിഞ്ചു ബാലികമാർ, അവർ പീഡനം ഏറ്റു വാങ്ങി പത്തടി ഉയരമുള്ള ഉത്തരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു എന്നത് മന്ത്രി മുഖ്യൻ പിണറായി ആവർത്തിക്കുമ്പോൾ, നേരത്തെ തന്നെ പോലീസിന്റെ കേസിനോടുള്ള അനാസ്ഥയും, ടി കേസിൽ പാർട്ടി "ഇടപെടലു"കളും മുറുമുറുപ്പും മാറ നീക്കി പാർട്ടിക്കെതിരെയും, വിശേഷിച്ചും മുഖ്യമന്ത്രിക്കെതിരെ നീണ്ടു നിൽക്കുമ്പോൾ, കേരള ജനത ഒന്നടങ്കം വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കണം എന്ന് പറഞ്ഞു തെരുവിലും സോഷ്യൽ മീഡിയ വാളുകളിലും സമരാഗ്നി ജ്വലിപ്പിച്ചപ്പോൾ,
"ഊരിപ്പിടിച്ച വാളിനിടയിലൂടെ നെഞ്ചു വിരിച്ചു നടന്നു എന്നവകാശപ്പെടുന്ന പിണറായി സഖാവ് അധികാരം നില നിർത്താൻ എന്തൊക്കെ ചെയ്യുമെന്ന്, ചരിത്രത്തിലെ ഏകാധിപതികൾ ഇത്തരം സന്ദർനഭങ്ങളിൽ എന്തൊക്കെ ചെയ്തിരുന്നു എന്ന് ചരിത്ര പുസ്തകം പരിശോധിച്ചാൽ മനസ്സിലാവുമല്ലോ, നമുക്കൂഹിക്കാൻ കഴിയില്ല..
Image result for valayar sisters protest
കഴിഞ്ഞ എഴുപതു വർഷത്തെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ അധികാരികളുടെ ഇടയിൽ കൂടി കണ്ണോടിച്ചാൽ, ജന ശ്രദ്ധ തിരിക്കാൻ ഓരോ ഭരണാധികാരികളും അതാത് സമയങ്ങളിൽ എന്തൊക്കെ ചെയ്തിരുന്നു എന്നത് വളരെ വ്യക്തമായി തന്നെ ജനതക്ക് അറിയാൻ സാധിക്കും, കാർക്കരയെ കൊന്നത് മുതൽ  അവസാനമായി നടന്ന പുൽവാമ ആക്രമണം അടക്കം വരെ ഈ ഗണത്തിൽ പെടുന്നവ തന്നെയാണ് എന്നതിൽ സംശയമില്ല.


പറഞ്ഞു വന്നത്, കേരളത്തിലെ വാളായാർ കേസിലെ കോടതി വിധിയിൽ, അതിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന്  പാർട്ടി കൂട്ട് നിന്നത്, ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഡിപ്പാർട്മെന്റിന്റെ ഇടപെടലുകളെ കുറിച്ച് മീഡിയകൾ കൃത്യമായി അച്ചു നിരത്തിയപ്പോൾ, പ്രതിഷേധം  നാൾക്ക് നാൾ വർധിച്ചു വന്നപ്പോൾ, എന്നാൽ ഒന്ന് വഴി മാറ്റിക്കളയാം എന്ന് വിചാരിച്ചു നക്സലൈറ്റ് കളെ പോയിന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തി, ഇത് നടത്തിയിരിക്കുന്നത് ആഭ്യന്തരം കയ്യാളുന്ന പിണറായി വിജയൻറെ പോലീസ് സേന തന്നെ.
Image result for ബിനീഷ് ബാസ്റ്റിൻ
നക്സൽ വേട്ട ഉടായിപ്പാണ്‌ എന്ന് പ്രതിപക്ഷമടക്കം മീഡിയകൾ തെളിവ് നിരത്താൻ തുടങ്ങിയപ്പോൾ, അടുത്ത ബോംബുമായി വന്നു. എസ എഫ് ഐ ഭരിക്കുന്ന യൂണിയനെ കൂട്ട് പിടിച്ചു ബിനീഷ് ബാസ്റ്റിൻ എന്ന യുവനടനെ (അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണ് എന്ന് എനിക്ക് വല്യ നിശ്ചയമില്ല) കുരങ്ങു കളിപ്പിച്ചു . ഒന്ന് രണ്ടു ദിവസത്തെ മാധ്യമ ചർച്ച അത് വഴി തിരിച്ചുവിടാൻ പിണറായി സഖാവിനും പാർട്ടിക്കുമായി. കാസർക്കോട് ശൈലിയിൽ പറഞ്ഞാൽ കുറെ "ഓലു" കഥകൾ മാത്രമാണ് ഇത് എന്നാണ് പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്.

Image result for രണ്ടു എസ എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ uapa
അലനും താഹയും 
ഇതിലൊന്നും തന്നെ വാളയാർ  തിരി അടങ്ങുന്നില്ല എന്ന് മനസ്സിലാക്കിയ മുഖ്യന്റെ ട്രംപ് കാർഡാണ് കഴിഞ്ഞ ദിവസം രണ്ടു സിപിഎം അംഗങ്ങളായ എസ എഫ് ഐ വിദ്യാർത്ഥികൾക്ക് നേരെ മുഖ്യന്റെ പോലീസ് തന്നെ കൈകൊണ്ട UAPA വകുപ്പ്.

വാളയാർ കേസിനു ശേഷം നടന്ന മുഴുവൻ സംഭവ വികാസങ്ങളും കൂട്ടി വായിച്ചാൽ, അതിന്റെ തിരക്കഥയും അവതരണവും മുഖ്യമന്ത്രി ഒറ്റക്കോ ചിലതിൽ പാർട്ടി "അച്ചുതണ്ടുമായി" കൂറ് ചേർന്നോ നടത്തിയ ഓപ്പറേഷൻ മാത്രമാണ്.
തന്റെ മുഖ്യമന്ത്രി കസേര ഇങ്ങനെ അള്ളിപ്പിടിച്ചു എത്ര കാലം കക്ഷത്തിൽ വെച്ച് കൊണ്ട് നടക്കാൻ പറ്റും എന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്.
Image may contain: text
വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കുക - ഡിസൈൻ -കരീം ഗ്രാഫി 
സാധാരണ ഗതിയിൽ കേഡർ പാർട്ടി സംവിധാനങ്ങളിൽ അസാധാരണ സംഭവമായിട്ടു വേണം മുഖ്യമന്ത്രിയുടെ ഈ നിയന്ത്രണാധികാരങ്ങളെ നോക്കി കാണാൻ, ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയും ഒരു ചുക്കും പഠിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ.

#fromsana 
____________________________________________________________________________

No photo description available.സുമേഷ് ചാലിശ്ശേരിയുടെ 'ഇന്ത്യ' എന്ന മിനിമൽ ഡിസൈനിൽ നിന്നാണ് ഇങ്ങനെ ഒരു സ്ക്രിബിൾ ചെയ്യാൻ തോന്നിയത്. അത് കൊണ്ട് ഫൈനൽ സുമേഷ് തന്നെ ചെയ്തു തരേണ്ടി വന്നു.

Justice Delayed is Justice Denied
Design: Sumesh Chalissery

Image may contain: text



Image may contain: one or more people
പറയേണ്ടതും പറഞ്ഞുകൊണ്ടേ ഇരിക്കേണ്ടതും
വാളയാറിലെ പെൺകുട്ടികളെ കുറിച്ചാണ്
കാരണം അതൊരു തുടക്കമല്ല
നാം നിശ്ശബ്ദരായാൽ അത് ഒടുക്കവുമാവില്ല.

അതുപോലെയല്ല മാനവികത പ്രസംഗിക്കുകയും
അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടാകുന്ന മാത്രയിൽ
അതുവരെ വളരെ ബഹുമാനിച്ചിരുന്ന
"മനുഷ്യന്റെ" ജാതി അന്വേഷിച്ചുപോകുന്നവരെയും
ജാതിയിൽ നിന്നൊക്കെ മുക്തനായിട്ടും
ഉറങ്ങിക്കിടക്കുന്ന ജാതിയുടെ അപകർഷതാ ബോധം
തികട്ടി വരുന്നവരെ കുറിച്ചും ചർച്ചചെയ്യുന്നത് !

പറയേണ്ടതും പറഞ്ഞുകൊണ്ടേ ഇരിക്കേണ്ടതും
വാളയാറിലെ പെൺകുട്ടികളെ കുറിച്ചാണ്
കാരണം അതൊരു തുടക്കമല്ല
നാം നിശ്ശബ്ദരായാൽ അത് ഒടുക്കവുമാവില്ല..! 
കടപ്പാട് Dileep Karippali


Share/Bookmark

No comments: