ചില എഫ് ബി പ്രതികരണങ്ങള്‍
ആതിര ഹാദിയ വിഷയങ്ങളില്‍ മുഖ പുസ്തകങ്ങള്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ട ചില പ്രതികരണങ്ങള്‍ ഇവിടെ കോര്ത്തിടുന്നു ...
രഞ്ജിത്ത് ലാൽ മാധവൻ എഴുതുന്നു:
ഇസ്ലാം സ്വീകരിച്ചത് പരസ്യപ്പെടുത്താനുള്ള സാഹചര്യം നിലവിലില്ലെങ്കിൽ അത് പരസ്യപ്പെടുത്തേണ്ടത് ഒരു നിർബന്ധകാര്യമല്ല. നിങ്ങൾക്കത് എത്രത്തോളം രഹസ്യമായി വെക്കാവോ അത്രത്തോളം രഹസ്യമായി തന്നെ വെക്കുക. നിങ്ങളെ പണം കൊടുത്ത് മോചിപ്പിക്കാൻ കെൽപുള്ള ഒരു അബു ബക്കറും ഇവിടില്ല , നിങ്ങളെ മർദിച്ചവൻറെ കരണം അടിച്ചുപൊളിക്കാൻ ചങ്കുറ്റമുള്ള ഹംസയും ഇവിടില്ല, ധൈര്യമുണ്ടെങ്കിൽ അവരെയൊന്ന് തൊട്ട് നോക്കടാ എന്നും പറഞ്ഞു നെഞ്ച് വിരിച്ചു നിൽക്കാൻ കെൽപുള്ള ഒരു ഉമറും ഇവിടില്ല ..ആകെ കൂടെ ഉള്ളത് പരസ്പരം പാലംവലിക്കുന്ന ഒറ്റുകൊടുക്കുന്ന , തമ്മിൽ തല്ലുന്ന സംഘടനകളാണ്. അവർ നിങ്ങൾക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ബോധം നിങ്ങൾക്കുണ്ടാകണം . നിങ്ങളുടെ വിശ്വാസത്തെ നിങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ ..അത് പരസ്യപ്പെടുത്തരുത് ..അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ.
ഇടിമുറിയിൽ പോയി ഇസ്ലാം ഉപേക്ഷിക്കുന്നതിലും നല്ലത് ഇടിമുറിയിൽ പോകാതെ ഇസ്ലാം രഹസ്യമായി സൂക്ഷിക്കുന്നതാണ്. ബാക്കി ദൈവം തമ്പുരാനിൽ ഭാരമേൽപ്പിക്കുക !
*******
രഞ്ജിത് തുടരുന്നു:
"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" കഅബയുടെ പരിസരത്ത് ആ വാക്കുകള്‍ പ്രതിധ്വനിച്ചു... ഖുറൈശികള്‍ ഞെട്ടി വിറച്ചു! "ആര്‍ക്കാണ് ഈ വാക്കുകള്‍ ഇവിടെ വെച്ച് ഉച്ചരിക്കാന്‍ ധൈര്യം?" ഓടിയെത്തിയ അവര്‍ ആ മനുഷ്യനെ തല്ലിച്ചതച്ചു. ഇതിനിടയില്‍ അവിടെയെത്തിയ അബ്ബാസ് ബ്നു അബ്ദുല്മുത്തലിബ് ആണ് അവരെ ഓര്‍മിപ്പിച്ചത്,"നിങ്ങളുടെ എല്ലാ കച്ചവടങ്ങളും ആശയവിനിമയവും ഗിഫാര്‍ ഗോത്രത്തിന് സമീപത്ത് കൂടെയാണെന്നിരിക്കെ അവരില്‍ ഒരാളെ നിങ്ങള്‍ക്ക് വധിക്കണമോ?" അതെ, ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റ് ആണത്!! അബൂദര്‍റിനെ അവിടെ ഉപേക്ഷിച്ച് ഖുറൈശികള്‍ മടങ്ങി...
പിറ്റേന്ന് രാവിലെ,"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" തൌഹീദിന്റെ ശബ്ദം വീണ്ടും ഹറമിന്റെ ചുറ്റും അലയടിച്ചു! "ആരാണാ ധിക്കാരി?" വിറളി പിടിച്ചു പാഞ്ഞടുത്ത ഖുറൈശികള്‍ വീണ്ടും കണ്ടത് അബൂദര്‍ അല്‍ ഗിഫാരിയെ, അബ്ബാസിബ്നു അബ്ദുല്മുത്തലിബ് വന്നു പിടിച്ച് മാറ്റുന്നത് വരെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു....
ഈ സംഭവങ്ങൾ നടക്കുന്നതിൻറെ തൊട്ട് മുൻപ് നടന്ന സംഭവം
മുഹമ്മദ് നബി(സ) യെ ചെന്ന് കണ്ട അബുദാർ ഇസ്ലാം സ്വീകരിച്ചു!നബി(സ) പറഞ്ഞു: "ഓ അബൂദര്‍റ്, താങ്കളുടെ ഇസ്ലാം അശ്ലേഷണം രഹസ്യമാക്കി വെക്കുക,എന്നിട്ട് താങ്കള്‍ താങ്കളുടെ ജനതയിലേക്ക് തിരിക്കുക,ഞങ്ങളുടെ വിജയത്തെ സംബന്ധിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ഞങ്ങളിലേക്ക് തിരിച്ച് വരാം."എന്നാല്‍ അബൂദര്‍റ് പ്രതിവചിച്ചു,"താങ്കളെ ഈ സത്യസന്ദേശവുമായി അയച്ചതാരാണോ അവന്‍ തന്നെ സത്യം,എന്റെ ഇസ്ലാം സ്വീകരണം ഞാന്‍ സത്യനിഷേധികള്‍ക്കിടയില്‍ വിളംബരം ചെയ്യുക തന്നെ ചെയ്യും" അബൂദര്‍റ് അല്‍ ഗിഫാരി കഅബയിലേക്ക് നടന്നടുത്തു!
റസൂൽ രഹസ്യമാക്കാൻ പറഞ്ഞ ഇസ്ലാം സ്വീകരണത്തെ പരസ്യമാക്കിയത് അബൂദര്‍റ് അല്‍ ഗിഫാരി തന്നെയാണ്. അതിന് കിട്ടിയ പ്രതിഫലം സാമാന്യം ബേധപെട്ട രീതിയിൽ പഞ്ഞിക്കിടപെട്ടതു എന്നതും. പക്ഷെ ആ അടി ആ മനുഷ്യൻറെ വിശ്വാസം വർധിപ്പിച്ചു. അതേ അടി നമുക്ക് കൊണ്ടാൽ നമ്മുടെ വിശ്വാസം നഷ്ടപ്പെടും അല്ലെങ്കിൽ നഷ്ടപെട്ടുവെന്നോ ആ വിശ്വാസം ഉപേക്ഷിക്കാൻ തയാറാണെന്ന് പറയുകയോ ചെയ്യും. അത് നന്നായറിയാവുന്നത് കൊണ്ട് തന്നെയാണ് ഇസ്ലാം സ്വീകരണം രഹസ്യമാക്കിവെക്കാൻ റസൂൽ പറഞ്ഞതും ! അതായത് തല്ല് കൊണ്ടാലും തല്ലി കൊന്നാലും തൻറെ വിശ്വാസം ഉപേക്ഷിക്കില്ല എന്നുറപ്പുള്ളവർക്ക് മാത്രം അത് ഉറക്കെ പ്രഖ്യാപിച്ചാൽ മതിയെന്നർത്ഥം
അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?(41 / 33)
കെ ടി ഹുസൈന്‍
മതം മാറ്റാനായി ചിലര്‍ പ്രവര്‍ത്തിക്കുന്നതും അങ്ങനെ മതം മാറിയവരെ തിരിച്ച് കൊണ്ടു പോകാന്‍ സംഘ പരിവാറിന്റെ നേത്യത്തില്‍ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നതും ഒരു പോലെയാണെന്നാണ് ഇന്നലെ മീഡിയാവണ്‍ ചര്‍ച്ചയില്‍ മാക്‌സിസിറ്റ് യുവ എം എല്‍ എ സ്വരാജും സംഘപരിവാര്‍ സഹയാത്രികന്‍ രാഹുല്‍ ഈശ്വരും പറഞ്ഞത്.പൊതുവെ മത പ്രബോധനം നടത്തുന്നത് മുസ്ലിംകളും ക്യസ്ത്യാനികളുമാണ് .അവരാരും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താറില്ല.അത് നിയമ വിരുദ്ധമായതിനാല്‍ അങ്ങനെ ആരെങ്കിലും നടത്തിയാല്‍ അവരുടെ മേല്‍ നിയമത്തിന്റെ പിടി വീഴുകയും ചെയ്യും .ഇന്നേ വരെ കേരളത്തില്‍ ഒരാള്‍ പോലും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപെട്ടിട്ടില്ല.ആ നിലക്ക് സ്വരാജും രാഹുല്‍ ഈശ്വരും ഉദ്വേശിച്ചത് നിയമാനുസ്യതമായി നടക്കുന്ന മത പ്രബോധന പ്രവര്‍ത്തര്‍ത്തനങ്ങളെ തന്നെയാണ്.അതാകട്ടെ ഭരണ ഘടന അംഗീകരിച്ച മൗലികാവകാശങ്ങളില്‍പെട്ടതുമാണ്. അതെ സമയം ഇന്നലെ മീഡിയാവണ്‍ വെളിപ്പെടുത്തിയതാട്ടെ സ്വമേധയാ മത പരിവര്‍ത്തനെ ചെയതവരെ ബലാല്‍ക്കാരം പൂര്‍വ മതത്തിലെക്ക് തിരിച്ച് കൊണ്ട് വരാനായി ഒരു കേന്ദ്രത്തില്‍ നടക്കുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനത്തെ കുറിച്ചാണ് .അതിനാല്‍ മൗലികാവകാശത്തെയും പൗരാവകാശ ലംഘനത്തെയും ഇത്തരത്തില്‍ സമീകരിക്കുന്ന സ്വാരാജ് സംഘികളുടെ അരിവെപ്പുകാരനല്ലെങ്കില്‍ മറ്റെന്താണ്.
സഖാവിനോട് ഒരു ചോദ്യം ബഹുകക്ഷി ജനാധിപത്യമുള്ള ഒരു നാട്ടില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ അനുവാദമുണ്ടോ? .ഉണ്ടെങ്കില്‍ മത പ്രചരിപ്പിക്കാനുള്ള അനുവാദവും വേണം. പാര്‍ട്ടി വിട്ട് പോയാല്‍ ടി പിയോട് ചെയ്ത പോലെ വെട്ടി കൊല്ലാന്‍ അനുവാദമില്ലാത്തത് പോലെ ആതിരമാരെ ഇടിമുറികളിലൂടെ തിരിച്ച് മാാറ്റാനും അനുവാദമില്ല .കമ്മ്യൂണിസ്റ്റുകാരുടെ പഴയ സ്വര്‍ഗ രാജ്യത്ത് കമ്മ്യൂണിസം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മതങ്ങള്‍ക്കോ പ്രചരണ സ്വാതന്ത്യം പോയിട്ട് നില നില്‍ക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ലെന്ന് ്‌നമക്കറിയാം .പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സൈബീരിയയിലെ കൊടു തണുപ്പിലേക്കുള്ള നാട് കടത്തലോ ശാരീരികമായ ഉന്‍മൂലനമോ ആയിരുന്നു ശിക്ഷ .കേരളത്തില്‍ എം വി രാഘവനെ വര്‍ഷങ്ങളോളം വേട്ടയാടിയതും ടി പിയെ അമ്പത്തൊമ്പത് വെട്ടില്‍ കഥ കഴിച്ചതുമെല്ലാം സ്വാരാജിന്റെ പാര്‍ട്ടി പഴയ ഹാങ്ങോവറില്‍ തന്നെയാണ് ഉള്ളത് എന്നതിന്റെ തെളിവാണ് .അത് നമുക്ക് വിടാം പക്ഷെ മത പരിവര്‍ത്തന വിഷയത്തിലും സംഘ പരിവാര്‍ ഇടിമുറികളുടെ കാര്യത്തിലുമുള്ള സ്വാരാജിന്റെയും രാഹുല്‍ ഈശ്വറിന്റെയും ഒരെ സ്വരം അങ്ങനെ നിസ്സാര മട്ടില്‍ തള്ളി കളയേണ്ട ഒന്നല്ല..രണ്ട് പേരും സംഘ പരിവാര്‍ ഇടിമുറികളെ എതിര്‍ക്കുന്നിവെന്ന് വരുത്തി തീര്‍ക്കുക മാത്രം ചെയ്ത് മത പ്രബോധനത്തിലെക്കും മത പരിവര്‍ത്തനത്തിലെക്കും ചര്‍ച്ച വഴിമാറ്റാനാണ് ശ്രമിച്ചത് .ഹിന്ദുമതം എന്നാല്‍ മാറാന്‍ പാടില്ലാത്ത വംശീയ അടിത്തറയുള്ള ബ്രാഹ്മണ ഹിന്ദുത്വംമാണെന്ന് സംഘ പരിവാര്‍ സഹ യാത്രികനായ രാഹുലിനെ പോലെ ഇടത് പക്ഷക്കാരനായ സ്വാരാജും കരുതുവെന്നാണ് ഇന്നലത്തെ അയാളുടെ ഇടപെടല്‍ വ്യക്തമായും തെളിയിച്ചത്.ഈ വംശീയ മത ബോധം തന്നെയാണ് ഹാദിയ വിഷയത്തില്‍ പ്രതിലോമ പക്ഷം ചേരാന്‍ ഇടത് പക്ഷത്തെയും ലിബറലുകളെയുമെല്ലാം പ്രേരിപ്പിക്കുന്നതും.ഇവരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ദുര്‍ബലമാകാന്‍ കാരണവും മറ്റൊന്നല്ല.
No comments:
Post a Comment