scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 21, 2017

നമുക്ക് COMBINED GRADUATE LEVEL EXAMINATION ക്കുറിച്ച് സംസാരിക്കാം

നമുക്ക് COMBINED GRADUATE LEVEL EXAMINATION ക്കുറിച്ച് സംസാരിക്കാം 

Mohammad Nizar എഴുതിയ facebook പോസ്റ്റ്‌ 
പ്ലസ് ടു കഴിഞ്ഞാൽ മെഡിസിനോ എഞ്ചിനിയറിങ്ങിനോ അല്ലാതെ ഡിഗ്രിക് പോയിട്ട് എന്ത് കാര്യം "... 😩😩😩😩😩
Image result for COMBINED GRADUATE LEVEL EXAMINATION
നാട്ടുകാരും രക്ഷിതാക്കളും ഡിഗ്രിക് ചേരാനിരിക്കുന്നതോ പഠിക്കുന്നതോ ആയ കുട്ടികളോട് ചോദിച്ചു വെറുപ്പിക്കുന്ന ചോദ്യമാണ്. 😷😷😷😷ഡിഗ്രിക് പോയാൽ ഒന്നുകിൽ പഠിച്ചു പഠിച്ചു phd ഒക്കെ എടുത്തു റിസർച്ച് ചെയ്ത പോണം, അല്ലെങ്കിൽ NET ഒക്കെ കിട്ടി കോളേജിൽ ചേരണം( കുറച്ചു ബുദ്ധിമുട്ടാണ്..അല്ലേൽ പൈസ കൊടുത്തു ചേരണം 😶😶😶) . അല്ലെങ്കിൽ PSC എഴുതി ജോലി കിട്ടണം. രണ്ടായാലും 30 വയസ്സിനോടടുപ്പിച്ചേ ജോലി കിട്ടൂ. ( സയൻസിൽ പിജി എടുത്ത് പ്ലസ് 2 tuition എടുക്കാനോ എൻട്രൻസ് കോച്ചിങ്ങിനു ക്ലാസ് എടുക്കാനോ പോയാൽ, ശ്രമിച്ചാൽ, പ്രതിമാസം 150000 രൂപയോളം കിട്ടുമെന്നത് വേറെ കാര്യം😎😎😎 )

ഡിഗ്രിക് പഠിക്കുന്ന, അല്ലേൽ ചേരാൻ ഉദ്ദേശിക്കുന്ന, കൂടുതൽ പഠിക്കാൻ അധികം താല്പര്യം ഇല്ലാത്ത വിദ്യാര്ത്ഥികൾക് വേണ്ടിയുള്ളതാണ് ഈ ലേഖനം👏👏👏👍👍👍. അത്തരക്കാർക് PSC മാത്രമേ ഓപ്ഷൻ ഉള്ളൂ എന്നാണ് പലരും വിചാരിക്കുന്നത്. അതാണെങ്കിൽ ഡിഗ്രി കഴിഞ്ഞു ഒരു 3 വര്ഷം എക്സാം എഴുതാനും ( ചിലപ്പോൾ നേരത്തെ ) ഒരു 3 വര്ഷം റിസൾട്ട് വരാനും, പിന്നെ ഒരു 2 വർഷത്തോളം അപ്പോയിൻറ്മെൻറ് നും എടുക്കും😱😱😱😱😱.
ശരിയാണ്. 😣😣😣
എന്നാൽ നോട്ടിഫിക്കേഷൻ തീയതി മുതൽ കൃത്യമായി ഒരു വർഷത്തിനുള്ളിൽ 3 സ്റ്റേജ് എക്സാം നടത്തി റിസൾട്ട് പ്രഖ്യാപിക്കുന്ന കേന്ദ്ര ഗവർണ്മെന്റ് ഏജൻസി ആണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ😎😎😎😎😎😎 . വിവിധ പരീക്ഷകൾ ഓരോ വർഷവും SSC നടത്താറുണ്ട്. എക്സാം സ്റ്റേജ് കുറവാണെങ്കിൽ റിസൾട്ട് നേരത്തെ പ്രഖ്യാപിക്കും. റിസൾട്ട് വന്നു കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ അപ്പോയിൻറ്മെൻറ് . വിചാരിച്ചാൽ 21 വയസ്സിനുള്ളിൽ തന്നെ ജോലി വാങ്ങാം. 😱😱😱😱😱😎😎😎😎😍😍😍

ഈ എക്‌സാമുകളെ കുറിച്ചു അധികം അറിയാതെ പോകുന്നത് ഡിഗ്രി കഴിഞ്ഞവർക് നല്ല അവസരനഷ്ടമാണ്.
SSC നടത്തുന്ന ഒരു പരീക്ഷയെ കുറിച്ചു ഇന്ന് പരിചയപ്പെടാം. 🙋🙋🙋🙋

COMBINED GRADUATE LEVEL EXAMINATION 
SSC വിവിധ കേന്ദ്ര ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളിലെ ഗ്രൂപ്പ് ബി പോസ്റ്റുകളിലേക്( ചില ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കും ) നടത്തുന്ന പരീക്ഷ ആണ് ഇത്. മിനി സിവിൽ സർവീസ് എന്ന് അറിയപ്പെടുന്നു. സിവിൽ സർവീസ് പരീക്ഷയിൽ 500 ൽ താഴെ റാങ്ക് ഉള്ള ജനറൽ വിഭാഗക്കാർക് ഗ്രൂപ്പ് ബി ഗസറ്റഡ് റാങ്കിലേക്കാണ് അപ്പോയിൻറ്മെൻറ്. ആ പോസ്റ്റുകളിലേക്ക് COMBINED GRADUATE LEVEL EXAMINATION ൽ കൂടെ അപ്പോയിൻറ്മെൻറ് ലഭിക്കുന്ന ചില പോസ്റ്റുകളുടെ പ്രൊമോഷൻ ആയി 3 - 4 വര്ഷം കൊണ്ട് എത്താവുന്നതാണ്. അതായത് 21 വയസ്സിൽ COMBINED GRADUATE LEVEL EXAMINATION ൽ കൂടെ പോസ്റ്റുകളിൽ കയറാൻ സാധിച്ചാൽ 25 വയസ് ആകുമ്പോഴേക്കും സിവിൽ സർവീസ് പരീക്ഷയിൽ 500 ൽ താഴെ റാങ്ക് ലഭിച്ചാൽ കിട്ടേക്കാവുന്ന പോസ്റ്റുകളിലേക്ക് പ്രൊമോഷൻ നേടാൻ സാധിക്കും😱😱😱😱😱😍😍😍.

ഓരോ വർഷത്തിലും ഒരിക്കൽ ആണ് ssc CGL പരീക്ഷ നടത്തുന്നത്. www.ssc.nic.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. arithmetic , റീസണിങ്, ഇംഗ്ലീഷ്, ജികെ, എന്നിവ അടങ്ങുന്ന ആദ്യ സ്റ്റേജ് പരീക്ഷയിൽ വിജയിച്ചാൽ ഇംഗ്ലീഷ്, arithmetic എന്നിവ അടങ്ങുന്ന രണ്ടാം സ്റ്റേജ് പരീക്ഷയും അതിൽ വിജയിക്കുന്നവർക്കായി ഇംഗ്ലീഷിലുള്ള പ്രാവീണ്യം പരീക്ഷിക്കുന്ന മൂന്നാം സ്റ്റേജ് പരീക്ഷയും ആണ് ഉള്ളത്. 🙌🙌🙌🙌മാത്തമാറ്റിക്സ് ഉള്ളവർക്ക് കുറച്ചു മുൻഗണന കിട്ടുന്നതാണ് റീസണിങ് ഉം arithmetic ഉം. അത് കൊണ്ട് ഈ എക്സാം എഴുതാൻ ഉദ്ദേശമുളവർ പ്ലസ് ടു കഴിഞ്ഞ മാത്തമാറ്റിക്സ് ചെറിയതോതിലെങ്കിലും ഉള്ള സബ്ജക്ട് എടുത്താൽ കുറച്ചു അഡ്വാൻറ്റേജ് ലഭിക്കുന്നതാണ്🙉🙉🙉🙉
ഓരോ വർഷവും പതിനായിരത്തിൽ അധികം പോസ്റ്റുകൾ കംബൈൻഡ് GRADUATE ലെവൽ പരീക്ഷയിലൂടെ നികത്തുന്നുണ്ട്😱😱😱😱. ഇത്രയും ഉയർന്ന പോസ്റ്റുകളിലേക്ക്തി റിക്രൂട്ട്മെന്റ് നടത്തുന്ന പരീക്ഷയെ തികഞ്ഞ ഉത്സാഹത്തോടെ സമീപിക്കുന്നവർക് തീർച്ചയായും ഈ പരീക്ഷ ക്ലിയർ ചെയ്യാൻ സാധിക്കും.😍😍😍😍😘😘
ഈ പരീക്ഷയിലൂടെ ജോലി ലഭിക്കുന്ന വിവിധ പോസ്റ്റുകളെ കുറിച്ചു പരിചയപ്പെടാം
1 . ഇൻകം ടാക്സ് ഇൻസ്‌പെക്ടർ : 4 വര്ഷം കൊണ്ട് ഗ്രൂപ്പ് ബി ഓഫീസർ( ഇൻകം ടാക്സ് ഓഫീസർ ) ആകാൻ പറ്റുന്ന ജോലി ആണ് ( ഓരോ സംസ്ഥാനം അനുസരിച്ചു വ്യത്യാസം വരും ). ഇൻകം ടാക്സ് അഡിഷണൽ കമ്മിഷണർ വരെ ആകാൻ പറ്റും. ( വളരെ ചെറുപ്പത്തിൽ കയറിയാൽ കമ്മിഷണർ വരെയും. 😍😍😍😍വളരെ ലേറ്റ് ആയി സിവിൽ സർവീസ് ൽ IRS ലഭിക്കുന്നവരും കമ്മിഷണർ റാങ്കിൽ ആണ് റിട്ടയർ ചെയ്യുക ). ഇൻകം ടാക്സ് ഓഫീസർ ടെ അടുത്ത പ്രൊമോഷനിൽ IRS conferred ആയി ലഭിക്കും. പിന്നെ അസിസ്റ്റന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, ജോയിന്റ് കമ്മിഷണർ, അഡിഷണൽ കമ്മിഷണർ എന്നിവ. ഇൻസ്‌പെക്ടർ ആയി ജോയിൻ ചെയ്യുന്ന ഒരാൾക്ക് ഇപ്പോൾ ഏകദേശം 65000 രൂപയോളം ശമ്പളം ലഭിക്കും ( മെട്രോ സിറ്റികളിൽ ). 😱😱😱😱പെട്രോൾ allowance പുറമെയും. 😍😍
2 . CBI സബ് ഇൻസ്‌പെക്ടർ : സബ് ഇൻസ്‌പെക്ടർ റാങ്ക് ആണെങ്കിലും എക്സ്ട്രാ allowance അടക്കം മുകളിൽ പറഞ്ഞ ശമ്പളം തന്നെ ലഭിക്കും. നല്ല ഗ്ലാമർ പോസ്റ്റ് ആണെങ്കിലും നല്ല പണിയും ആണ്. ജോയിന്റ് ഡയറക്ടർ വരെ പ്രൊമോഷൻ ആയി എത്തിയിട്ടുണ്ട്.😍😍😍😛😛( അതിനു മുകളിൽ പിന്നെ അഡിഷണൽ ഡിറക്ടറും ഡിറക്ടറും മാത്രമേ ഉള്ളൂ സിബിഐ ൽ). SI റാങ്കിൽ നിന്ന് 2 വര്ഷം കഴിഞ്ഞാൽ ഡെപ്യൂട്ടി സൂപ്രണ്ട് ( ക്ലാസ് എ) എത്താവുന്ന എക്സാം ഉണ്ടെന്നു കേൾക്കുന്നു. അതില്ലെങ്കിൽ 5 വര്ഷം കൊണ്ട് ഇൻസ്പെക്ടറും പിന്നെ ഡെപ്യൂട്ടി സൂപ്രണ്ട്, ASP , SP , SSP , DIG തുടങ്ങിയവയാണ് പ്രൊമോഷൻസ്. 😎😎😎
3 . സെൻട്രൽ excise ഇൻസ്‌പെക്ടർ : സെൻട്രൽ എക്‌സൈസ് ഡിപ്പാർട്മെന്റിൽ ഇൻസ്പെകർ ആയി ജോയിൻ ചെയ്താൽ മുകളിൽ പറഞ്ഞ അതെ സാലറി തന്നെ ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ വാക്കൻസി ഉള്ള പോസ്റ്റ് ആണ്. physical സ്റ്റാൻഡേർഡ്‌സ് ആവശ്യം ആണ്. എക്സാംസ് ഇല്ലാത്തതിനാൽ പ്രൊമോഷൻ delayed ആണ്. 😩😩😩😩എന്നാലും ജോയിന്റ് കമ്മിഷണർ വരെ എത്താനുള്ള സാധ്യത ഉണ്ട്. അടുത്ത പ്രൊമോഷൻ സൂപ്രണ്ട് , അസിസ്റ്റന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ.😍😍😍😍
4 . കസ്റ്റംസ് preventive ഓഫീസർ: വിവിധ എയർ പോർട്ടുകളിൽ ആണ് പോസ്റ്റിങ്ങ്. സാലറി ഒക്കെ പറഞ്ഞത് പോലെ. സെൻട്രൽ excise ഇൻസ്‌പെക്ടർ ന്റെ പ്രൊമോഷൻ പോലെ തന്നെ ആണ് ഇതിന്റെയും സാധ്യത.😍😍😍
5 . examiner : സെൻട്രൽ excise ഡിപ്പാർട്മെന്റിൽ പ്രധാനപ്പെട്ട സീ പോർട്ടുകളിൽ ആണ് പോസ്റ്റിങ്ങ്. കേരളത്തിൽ കൊച്ചി മാത്രം.പ്രൊമോഷൻ സാധ്യത കൂടുതൽ. 4 വര്ഷം കൊണ്ട് അപ്പ്രൈസർ ആകാം ( ഗ്രൂപ്പ് ബി ഓഫീസർ ). പിന്നെ ഒരു 10 വര്ഷം കൊണ്ട് IRS conferred ആകും😱😱😱😚😚😚. കമ്മിഷണർ വരെ ആകാനുള്ള സാധ്യത . ശമ്പളം ഒക്കെ പറഞ്ഞ പോലെ തന്നെ. പേര് കേട്ടിട്ടില്ലെങ്കിലും ഗംഭീര പോസ്റ്റാ..പോസ്റ്റുകളുടെ എണ്ണം വളരെ കുറവ്.😷😷😷
6 . അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ : ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ ആണ് പോസ്റ്റിങ്ങ്. ഏകദേശം 68000 രൂപയോളം പ്രതിമാസ ശമ്പളം😱😱😱😱. വിവിധ ഗവണ്മെന്റ് ഡിപ്പാർട്മെന്റിൽ/ പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ ഓഡിറ്റ് നടത്തുക . ടൂർ ആയിരിക്കും മിക്കവാറും. അതിനു വേറെ നല്ല അലവൻസുകൾ ഉണ്ട്. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ വരെ ( IAAS പോസ്റ്റ്) വരെ പ്രൊമോഷൻ സാധ്യത. ടൂർ അലവൻസ് ആയി പ്രതിമാസം നല്ല തുക ലഭിക്കുന്നതാണ്.😍😍😍
7 .അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ : revenue ഡിപ്പാർട്മെന്റിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ ആണ് പോസ്റ്റിങ്ങ്. money laundering , forgery , foreign currency കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുക ആണ് ജോലി. ശമ്പളം ഒക്കെ അത് തന്നെ. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവ പ്രൊമോഷൻ സാദ്ധ്യതകൾ. പോസ്റ്റുകളുടെ എണ്ണം കുറവ്.😘😘😘😘
8 . പോസ്റ്റൽ ഇൻസ്‌പെക്ടർ : പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ആണ് പോസ്റ്റിങ്ങ്. ഡിപ്പാർട്മെന്റിന്റെ ഉള്ളിൽ നല്ല പവർ ആണ്. അസിസ്റ്റന്റ് സൂപ്രണ്ട്, സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് ( 2 സ്കെയിൽ )വരെ പ്രൊമോഷൻ സാധ്യത. 5 വര്ഷം കഴിഞ്ഞാൽ സൂപ്രണ്ട് തസ്തികയിലേക്ക് ( ഗ്രൂപ്പ് ബി ഓഫീസർ ) എക്സാം ഉണ്ട്. അത് കിട്ടിയാൽ ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ് ( DPS ) വരെ ഉയരാം .😍😍😍😍😱😱😱 IPOS conferred ആയി ലഭിക്കും സീനിയർ സൂപ്രണ്ട് ആയാൽ. ഡയറക്റ്റ് പോസ്റ്റിങ്ങ് കുറവാണു. മിക്ക ഇൻസ്‌പെക്ടർ പോസ്റ്റുകളും പോസ്റ്റൽ അസ്സിസ്റ്റന്റിന്റെ പ്രൊമോഷൻ ആയിട്ടാണ് ഫിൽ ചെയ്യുക.
9 . ഇൻസ്‌പെക്ടർ/ സബ് ഇൻസ്‌പെക്ടർ - നാർക്കോട്ടിക് കൺട്രോൾ ബ്യുറോ:
നിയമ വിരുദ്ധമായ ഓപിയം ഉത്പാദനം തടയുക ആണ് പ്രധാന ജോലി. 😒😒😒ഓപിയം ഉല്പാദിപ്പിക്കുന്ന മധ്യ പ്രദേശ് , ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ ആവും പോസ്റ്റിങ്ങ്. സബ് ഇൻസ്‌പെക്ടർ ആയും ഇൻസ്‌പെക്ടർ ആയും ഈ പരീക്ഷയിലൂടെ പോസ്റ്റിങ്ങ് ഉണ്ട്. ജോലി 2 പേർക്കും ഒരേ പോലെ ആണെങ്കിലും ( നമ്മളെ SI യും CI യും പോലെ ) ശമ്പളം വ്യത്യാസം ഉണ്ട്. ഇൻസ്പെക്ടർക് 65000 രൂപയോളവും സബ് ഇൻസ്പെക്ടർക് 50000 രൂപയോളവും സാലറി ഉണ്ട്. ഇൻസ്പെക്ടർക് ശേഷം സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മിഷണർ , ഡെപ്യൂട്ടി കമ്മിഷണർ വരെ പ്രൊമോഷൻ ആവും. ഡിസ്ട്രിക്‌ട് ഓപിയം ഓഫീസർ ആയും സേവനം അനുഷ്ഠിക്കാം. 👍👍👍

10 . സബ് ഇൻസ്‌പെക്ടർ - നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി : നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ സബ് ഇൻസ്‌പെക്ടർ. തീവ്രവാദം തടയാൻ ജോയിൻ ചെയ്യാം. 👌👌👌👌👌എക്സ്ട്രാ അലവൻസുകൾ അടക്കും നല്ല സാലറി. സൂപ്രണ്ട് വരെ പ്രൊമോഷൻ സാധ്യത. ത്രില്ലിംഗ് ജോബ് ഇഷ്ടപ്പെടുന്നവർക് opt ചെയ്യാം.
11 . അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ - വിവിധ വകുപ്പുകൾ : വിവിധ മിനിസ്ടറികളിൽ ഓഫീസിൽ ജോലി. അടുത്ത പ്രൊമോഷൻ സെക്ഷൻ ഓഫീസർ ( ഈ പോസ്റ്റിലേക് സിവിൽ സെർവിസിൽ ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഉണ്ട് ). അതിനു ശേഷം അണ്ടർ സെക്രട്ടറി , ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി വിവിധ വകുപ്പുകളിൽ ഡയറക്ടർ ഒക്കെ ആകാം🙌🙌🙌🙌. സാലറി ഒക്കെ മുൻപ് പറഞ്ഞത് തന്നെ. പൂർണമായും ഓഫീസ്‌ ജോലി ആണിത്. വിജിലൻസ് കമ്മീഷൻ, റെയിൽവേ, AFHQ , ഇലക്ഷന് കമ്മീഷൻ, വിദേശ കാര്യ മന്ത്രലയം, DOPT തുടങ്ങിയ വിവിധ വകുപ്പുകളിൽ ആവും പോസ്റ്റിങ്ങ്. പൂർണമായും ഡൽഹിയിൽ ആവും പോസ്റ്റിങ്ങ്.
12 . സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റിഗേറ്റർ: NSSO ( നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ ) ആണ് പോസ്റ്റിങ്ങ്. വിവര ശേഖരണം ആണ് പണി😩😩😩😩😩.ഫുൾ ഫീൽഡ് വർക്ക് ആണ്. സൂപ്രണ്ടിങ് ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിങ്ങനെ പ്രൊമോഷൻ സാധ്യത. മെട്രോ സിറ്റികളിൽ 50000 രൂപയോളം തുടക്കം ശമ്പളം ലഭിക്കും. സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പേടിക്കണം. ഈ പോസ്റ്റിലേക് മാത്രം സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു എക്സാം അധികം ഉണ്ടാവും.
13 . ഓഡിറ്റർ : 3 വര്ഷം കൊണ്ട് ടെസ്റ്റ് എഴുതി അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ആയി പ്രൊമോഷൻ സാധ്യത ( ഗ്രൂപ്പ് ബി). അതിനു ശേഷം സീനിയർ ഓഡിറ്റ് ഓഫീസർ വരെ ഒക്കെ പ്രൊമോഷൻ ആവാം . അതിനു ശേഷം പതിയെ മാത്രമേ പ്രൊമോഷൻ ഉള്ളൂ. 44000 രൂപയോളം മെട്രോ സിറ്റികളിൽ തുടക്കം ലഭിക്കും.
14. ടാക്സ് അസിസ്റ്റന്റ് : ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലും സെൻട്രൽ എക്‌സൈസ് ഡിപ്പാർട്മെന്റിലും ആണ് പോസ്റ്റിങ്ങ്. ഇത് ഒരു UD ക്ലാർക്ക് പോസ്റ്റ് ആണ്. 35000 രൂപയോളം ശമ്പളം ഉണ്ട്. എന്നാലും 10 വർഷത്തിനുള്ളിൽ ഇൻസ്‌പെക്ടർ ആയിട്ട് പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യത ഉണ്ട്. 😍😍😍😍😍ടാക്സ് അസിസ്റ്റന്റ് ആയി ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്താൽ IRS conferred ആയി റിട്ടയർ ചെയ്യാം.
Image result for COMBINED GRADUATE LEVEL EXAMINATIONഇത്രയും സുപ്രധാനമായതും, നല്ല ശമ്പളമുള്ളതും, നമ്മുടെ നാട്ടിൽ തന്നെ കിട്ടാൻ സാധ്യതയുള്ളതും, ഓരോ വർഷവും പതിനായിരത്തിലധികം റിക്രൂട്ടിട്മെന്റും നടത്തുന്ന ഈ പരീക്ഷയുടെ സാധ്യത നമ്മൾ കാണാതെ പോകരുത്.😷😷😷😷
ഇത് ssc നടത്തുന്ന ഒരു എക്‌സാമിനെ കുറിച്ചുള്ള മാത്രം വിവരമാണ്. ഇത് പോലെ ഒരുപാട് പരീക്ഷകൾ ssc നടത്താറുണ്ട്. അതിനെ കുറിച്ചു പിന്നീട് പറയാം.😷😷😷😷
അത് കൊണ്ട് ഡിഗ്രി എടുത്തവരും എടുക്കാൻ ഉദ്ദേശിച്ചവരും ധൈര്യമായി മുന്നോട്ട് പോയ്‌ക്കോളൂ.😍😍😍😍. അവസരങ്ങൾ അനവധി ഉണ്ട്. സിലബസിനനുസരിച് ഡിഗ്രിക് പഠിക്കുമ്പോൾ തന്നെ prepare ചെയ്ത് തുടങ്ങിക്കോളൂ .👏👏0👏👏👏
Mohammad Nizar

Mohammad Nizar

👏



Share/Bookmark

No comments: