scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Aug 27, 2013

പക്ഷേ, രക്തസാക്ഷികള്‍ മരിക്കുന്നില്ലല്ലോ

പക്ഷേ, രക്തസാക്ഷികള്‍ മരിക്കുന്നില്ലല്ലോ

 
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ ( ഇഹലോകത്ത് ) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ ( ആ രക്തസാക്ഷികള്‍ ) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും ( അവരെ സന്തുഷ്ടരാക്കുന്നു. ) (Surat ‘Ali `Imran 169-171)
വെള്ളിയാഴ്ച അസര്‍ സമയത്ത്, എന്റെ പ്രിയതമന്‍, അമര്‍ മുഹമ്മദ് കാസിം (26), സര്‍വശക്തന്റെ വിളിക്ക് ഉത്തരം നല്കിയാത്രയായിരിക്കുന്നു… വെടിയുണ്ട അദ്ദേഹത്തിന്റെ താടിയിലേറ്റ്, കഴുത്തു തുളച്ചു പുറത്തു വന്നിരുന്നു. ഈജിപ്തില്‍ ഒട്ടാകെ കഴിഞ്ഞ കുറെ ദിവസങ്ങളായി സൈന്യം നടത്തുന്ന നിര്‍ദയ കൂട്ടക്കൊലക്കെതിരെ സമാധാന ആഹ്വാനവുമായി പ്രതിഷേധ സമര മുഖത്തായിരുന്നു അദ്ദേഹം..
രാവിലെ ആശുപത്രിയിലെ മോര്‍ച്ചറി സന്ദര്‍ശിച്ചു, കുളിപ്പിച്ച് മറ മാടുന്നതിന്നു മുമ്പ് എന്റെ പ്രിയതമനെ ഒരു നോക്ക് കാണാന്‍! അമര്‍ മരണപ്പെട്ട ദിവസം ധാരാളം പേര്‍ മരണപ്പെട്ടിരുന്നതിനാല്‍, ഞാന്‍ എത്തുമ്പോള്‍ അമറിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ ധാരാളം പേര്‍ ഹോസ്പിറ്റലില്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു, അവരുടെ പ്രിയപെട്ടവരെ അവസാനമായി ഒന്ന് കാണാന്‍ വേണ്ടി.
അല്പസമയത്തിനു ശേഷം ഞാന്‍ ഒരു മുറിയില്‍ പ്രവേശിച്ചു. ഒരു നീളന്‍ പുതപ്പില്‍ പൊതിഞ്ഞു മേശയില്‍ കിടത്തിയ എന്റെ പ്രിയതമന്റെ മൃതശരീരം. ഞാന്‍ മെല്ലെ അടുത്ത് ചെന്ന്, മുഖത്തെ തുണി മെല്ലെ നീക്കി. ഊര്‍ജസ്വലതയോടെ സന്തോഷവാനായി ഒരു നറു പുഞ്ചിരിയുമായി ഞാന്‍ കണ്ടിട്ട് ഇരുപത്തിനാല് മണിക്കൂര്‍ തികഞ്ഞില്ല, അപ്പോഴേക്കും എന്റെ പ്രിയതമന്‍, എന്റെ പ്രണയം, ഇതാ ഇവിടെ മരണത്തിന്റെ തണുപ്പില്‍ വിറങ്ങലിച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ താടിയില്‍ ഞാന്‍ മെല്ലെ തലോടി. താടിയുടെ ഒരു വശം അപ്പോഴും മൃദുവായിരുന്നു. മറ്റൊരു ഭാഗം ഉണങ്ങിപ്പിടിച്ച നിണത്തില്‍ കട്ടിയായിരിക്കുന്നു.
മൂക്കില്‍ ചോര കട്ടപിടിച്ചു. കണ്ണിന്റെ ഒരു വശം മുറിഞ്ഞു…. പക്ഷെ അദ്ദേഹം സുന്ദരനായിരുന്നു. മരണത്തിലും ഉറങ്ങുന്നു എന്ന് തോന്നിക്കും വിധം നിശബ്തനും. പതിയെ ഞാന്‍ ചുണ്ടുകളും കവിളുകളും സ്പര്‍ശിച്ചു. അവയും തണുത്ത് വിറങ്ങലിച്ചു കഴിഞ്ഞിരുന്നൂ.
അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കികൊണ്ട് ഞാന്‍ അല്‍പ നേരം അവിടെ നിന്നു. എന്റെ ഹൃദയത്തിലാരോ തുടര്‍ച്ചയായി ഒരു റോഡ്‌റോളര്‍ കയറ്റിയിറക്കുന്ന പോലെ ഹൃദയം നുറുങ്ങുന്നു.. ഉച്ചത്തില്‍ കരയാന്‍ എന്റെ മനസ്സ് വിസമ്മതിച്ചു, പക്ഷെ കണ്ണുനീര്‍ എന്റെ കവിളിലൂടെ ചാലിട്ടൊഴുകി. egypt2ഞാന്‍ അദ്ദേഹത്തോട് മന്ത്രിച്ചു ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അമര്‍! എനിക്കറിയാം, ദൈവമാര്‍ഗത്തില്‍ മരിക്കാനാണ് നിങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത് എന്ന്. ഇന്ന് നിങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. ഞാന്‍ നിങ്ങളുടെ പേരില്‍ അഭിമാനിക്കുന്നു.’
സര്‍വശക്തനായ നാഥാ, അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കേണമേ, അദ്ദേഹത്തിന്റെ മരണം രക്തസാക്ഷിത്വമായി സ്വീകരിക്കുകയും ഞങ്ങളെ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ ഒരുമിപ്പിക്കുകയും ചെയ്യേണമേ.. നാഥാ, നിന്റെ അനുഗ്രഹവും തീരുമാനവും പ്രകാരം, നിശ്ചയിച്ച സമയത്ത്, നിന്റെ വിളിക്കുത്തരം അദ്ദേഹം നല്കിയെന്നും, നിന്റെ അടുത്ത് അദ്ദേഹം രക്തസാക്ഷിയായി ജീവിക്കുന്നു എന്നു അറിഞ്ഞു ക്ഷമ കൈകൊള്ളാന്‍ നീ എനിക്ക് ശക്തി പകരേണമേ..
മാനസികമായി തയാറെടുക്കുന്ന വരെ ഞാന്‍ അവിടെ നിന്നും പുറത്തിറങ്ങിയില്ല. എത്ര നേരം അവിടെ
നിന്നുഎന്ന് എനിക്കറിയില്ല. അവസാനം, അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു, ഞാന്‍ മന്ത്രിച്ചു: ‘വീണ്ടും കാണാം, ഇന്‍ശ അള്ളാ’. മുഖത്തേക്ക് തുണി നീക്കിയിട്ട് ഞാന്‍ പുറത്തിറങ്ങി…
അസര്‍ നമസ്‌കാര ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം. നൂറു കണക്കിന് ആളുകള്‍ അവിടെ എത്തി സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍. പലര്‍ക്കും അദ്ദേഹം പ്രിയങ്കരന്‍ ആയിരുന്നു. ഉണങ്ങിയ ഒരു കണ്ണും ഉണ്ടായിരുന്നില്ല അവിടെ. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ നന്മകളും. ഒരാള്‍ക്ക് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും നല്ല മരണം നല്കിയതിനു സര്‍വശക്തനോട് സ്തുതി മാത്രം.
ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി നമസ്‌കരിച്ചു… നൂറുക്കണക്കിനുപേര്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുള്ള അന്ത്യയാത്രയെ അനുഗമിക്കുന്നത് ഞാന്‍ നോക്കി നിന്നു.
സ്ത്രീകള്‍ അനുഗമിച്ചില്ല, അദ്ദേഹത്തിന്റെ ഖബറടക്കം കഴിയാന്‍ ഞങ്ങള്‍ കാത്തു നിന്നു. അല്പസമയത്തിനു ശേഷം ഞാനും അദ്ദേഹത്തിന്റെ ഉമ്മയും ചില സ്ത്രീ ബന്ധുക്കളും അദ്ദേഹത്തിന്റെ ഖബറിനരികിലേക്ക് നടന്നു. പെട്ടെന്ന് ചുറ്റിലും ഉള്ള ആണുങ്ങള്‍ ഞങ്ങളോട് അവിടെനിന്നും പുറത്തിറങ്ങി ഓടാന്‍ വിളിച്ചു പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്നെനിക്കു മനസ്സിലായില്ല. പക്ഷെ എന്തൊക്കെയോ പൊട്ടി തകരുന്നതിന്റെയും കല്ലുകള്‍ വന്നു വീഴുന്നതിന്റെയും സ്ത്രീകളോട് പുരുഷന്മാര്‍ ഓടാന്‍ ആക്രോശിക്കുന്നതിന്റെയും ശബ്ദം എന്റെ പുറകില്‍ നിന്നും കേള്‍ക്കാമായിരുന്നു.
ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഞാന്‍ ഓടി. ഓട്ടത്തിനിടെ ഒരു വലിയ കല്ല് എന്റെ കവിളില്‍ ഇടിച്ചു. സര്‍വശക്തനു സ്തുതി! അമറിന്റെ സുഹൃത്തിന്റെ ശ്രദ്ധയില്‍ ഞാന്‍ പെട്ടു. എന്റെ സുരക്ഷ ഉറപ്പാക്കാന്‍ അവരുടെ മുമ്പിലായി ഓടാന്‍ എന്നോടവര്‍ ആവശ്യപെട്ടു. ‘ഇഖവാനി’ സംസ്‌ക്കാരം നടക്കുന്നു എന്ന് കേട്ട് എത്തിയ തുഗ് വിഭാഗക്കാര്‍ ആയിരുന്നു ഞങ്ങളെ ആക്രമുച്ചത്. എന്റെ പ്രിയതമന്‍ ‘ഇഖ്‌വാന്‍’ ആയിരുന്നില്ല, ശരി യും തെറ്റും വിവേചിച്ചു അറിഞ്ഞു ജീവിച്ച ഒരു സാധാരണ വിശ്വാസി മാത്രം ആയിരുന്നു അദ്ദേഹം. പലര്‍ക്കും പരുക്കേറ്റു, മുറിവുകളും. പക്ഷെ സാരമായ അപകടം ഉണ്ടായില്ല.
മരണത്തിലും ശത്രുക്കള്‍ ആദ്ദേഹത്തെയും കൂടെ ഉള്ളവരെയും വെറുക്കുന്നു. പക്ഷെ ഞാന്‍ ഈ വെറുപ്പിനെ കാര്യമാക്കുന്നില്ല. നമ്മള്‍ ദൈവമാര്‍ഗത്തില്‍, സത്യ മാര്‍ഗത്തില്‍ ആകുമ്പോള്‍ അല്ലെ ദൈവത്തിന്റെ ശത്രുക്കള വെറുക്കുക!
egypt3എന്റെ പ്രിയ സുഹൃത്തുക്കളെ, എന്റെ ഹൃദയം വേദനയാല്‍ നുറുങ്ങുകയാണ്. ഇത്ര വേദനിക്കാന്‍ എന്റെ ഹൃദയത്തിനാകും എന്ന് ഒരിക്കലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അഭാവം അറിയുന്നു. ഉറക്കത്തില്‍ ഞാന്‍ അദ്ദേഹത്തെ സ്വപ്‌നം കാണുന്നു. ഒരു സ്ത്രീക്ക് സ്വപ്‌നം കാണാനാവുന്നതില്‍ ഏറ്റവും നല്ല പങ്കാളിയായിരുന്നു അദ്ദേഹം ദയാലു, ഉദാരന്‍ , മൃദു സ്വഭാവക്കാരന്‍, സ്‌നേഹമുള്ളയാള്‍, അതേസമയം ധീരനും ഊര്‍ജ്ജസ്വലനും.
ഞങ്ങളുടെ മുറിയിലെ ഹാങ്കറില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ തൂങ്ങുന്നുണ്ട്. വാതിലിലൂടെ കടന്നു വന്നു പൈജാമ ധരിച്ചു അദ്ദേഹം വീണ്ടു അവിടെ ഉറങ്ങും എന്ന പോലെ. അമറിന്റെ പേഴ്‌സും സെല്‍ ഫോണും സുഹൃത്തുക്കള്‍ എനിക്ക് കൈമാറി. വിവാഹ സമയത്തെ സമ്മാന മൊഴികെ (വെഡിംഗ് ബാന്‍ഡ്). അതെവിടെ പോയി എന്നെനിക്കറിയില്ല. ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു..’ഇന്ന ലില്ലാഹി…’ എന്ന് പറഞ്ഞു അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാതെ മറ്റൊന്നും എനിക്ക് പറയാനില്ല. ‘ദൈവമേ എന്തിനു അദ്ദേഹത്തെ ഞങ്ങളില്‍ നിന്നും പറിച്ചെടുത്തു’, ‘ആ വെള്ളിയാഴ്ച പോയിരുന്നില്ലെങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ’ എന്നിങ്ങനെ സ്വയം പറഞ്ഞു അദ്ദേഹത്തെ അപമാനിക്കാന്‍ എനിക്ക് താല്പര്യമില്ല. അതെ! അത് അമറിന്റെ നിശ്ചയിക്കപെട്ട സമയം ആയിരുന്നു. സംശയത്തിന്റെ നിഴല്‍ പോലും ഇല്ലാതെ അതെനിക്ക് വ്യക്തമാണ്. ഈ ലോകത്ത് എന്റെ കൂടെ കുറച്ചു കാലം കൂടി അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, അദ്ദേഹത്തിന്റെ ഭാര്യയായി ഒരുമിച്ചു കൂടുന്ന അവസരത്തിനായി ഞാന്‍ ആത്മാര്‍ഥമായി കാത്തിരിക്കുന്നു.
സ്വര്‍ഗത്തില്‍, സമയം അവസാനിക്കുകയില്ല, പ്രിയപ്പെട്ടവരേ വേര്‍പ്പെടേണ്ട വേവലാതികളും ഇല്ല. എന്റെ ഓരോ അണുവിലും ഞാന്‍ മനസിലാക്കുന്നു, എന്റെ പ്രണയം സത്യമായിരുന്നു, അടുത്ത ജീവിതത്തിലേക്കും മുതല്‍കൂട്ടകാവുന്ന പ്രണയം!
നാഥാ, മൂസനബിയെ, പുഴയിലൊഴുക്കിയ ശേഷം മാതാവുമായി നീ ഒരുമിച്ചുകൂട്ടി. വര്‍ഷങ്ങള്‍ നീണ്ട വേദനാജനകമായ വേര്‍പാടിനു ശേഷം യാക്കൂബ് നബിയെ പ്രിയ പുത്രന്‍ യുസുഫ് നബിയുമായി നീ കൂട്ടിച്ചേര്‍ത്തു. നാഥാ, എന്റെ പ്രിയതമനനുമായി എന്നെ കൂട്ടിചേര്‍ക്കാന്‍ നിനക്ക് മാത്രമേ കഴിയൂ. പരലോകത്ത് അദ്ദേഹത്തില്‍ നിന്നും എന്നെ വേര്‍പെടുത്തരുതേ എന്ന് ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം അമറിന്റെ ഒരു ബന്ധുവിന്റെ സുഹൃത്ത് ഞങ്ങളെ വിളിച്ചിരുന്നു. വെടിയേറ്റ ശേഷം അമറിനു എന്ത് സംഭവിച്ചു എന്ന് നേരിട്ട് കണ്ട വ്യക്തി. അവള്‍ ഞങ്ങളോട് പറഞ്ഞു, ‘അമര്‍ ഉടനെ മരണപ്പെട്ടില്ല. ഇടതു കൈകൊണ്ടു താടിയില്‍ വെടിയേറ്റിടം അദ്ദേഹം പിടിച്ചിരുന്നു. ചൂണ്ടു വിരല്‍ ഉയര്‍ത്തി, വ്യക്തമായി കലിമ ചൊല്ലി’
ഇത് കേട്ടപ്പോള്‍, കരയാനല്ലാതെ മറ്റൊന്നിനും എനിക്കായില്ല. ഉത്കൃഷ്ടനായ ഒരാളെ അടുത്തറിയാനും അദ്ദേഹത്തിന്റെ കുഞ്ഞിന്റെ അമ്മയാകാനും തെരഞ്ഞെടുത്തു കൊണ്ട് അള്ളാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
 

Share/Bookmark

No comments: