scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 3, 2013

ഡാ. എ. അജയഘോഷ് - തന്മാത്രകളെ താലോലിച്ച ഗ്രാമീണന്‍


ഡാ. എ. അജയഘോഷ്  

തന്മാത്രകളെ താലോലിച്ച ഗ്രാമീണന്‍ 

 ''കേരളത്തിലെ ഒരു കുഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തിലാണ് ഞാന്‍ പഠിച്ചത്. കോളജ് വിദ്യാഭ്യാസവും ഗവേഷണവുമെല്ലാം കേരളത്തില്‍ തന്നെയായിരുന്നു. ഒരു വിദേശസര്‍വകലാശാലയിലും പഠിക്കാതെയും ഗവേഷണം നടത്താതെയുമാണ് ഇന്നു ഞാനിവിടെ എത്തിനില്‍ക്കുന്നത്. എന്നെ വളര്‍ത്തിയത് കേരളമാണ്. നാട്ടിലെ നൂറുകണക്കിന് സാധാരണ വിദ്യാലയങ്ങള്‍ക്കും അവിടെ പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നു. നാളെ അവരും ഈ വഴിയില്‍ത്തന്നെ എത്തേണ്ടവരാണ്. 
കൊല്ലം ജില്ലയിയിലെ വെള്ളിമണ്‍ വെസ്റ്റ് ശങ്കരവിലാസത്തില്‍ അയ്യപ്പന്‍പിള്ളയുടെയും ആനന്ദബായി അമ്മയുടെയും മകനാണ് ഡോ. അജയഘോഷ്. ഗ്രമീനനായി ജനിച്ചു ഗ്രാമത്തില്‍ ജീവിച്ചു കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും പഠിച്ചാണ് അജയഘൊശ് ഡോക്ടര്‍ അജയഘോഷ് ആയതു . കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും 1988ല്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. അതിനു ശേഷം അദ്ദേഹം കൌണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍സ്ട്രിയല്‍ റിസര്‍ച്ചിനു (സിഎസ്ഐആര് )  കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നിസ്റ്റില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) സീനിയര്‍ സയന്റിസ്റ്റാണ്  ഡോ. അജയഘോഷ്.   

ഓര്‍ക്കുമ്പോള്‍ രസമുണ്ട്

ഡാ. എ. അജയഘോഷ് 

വെള്ളിമണില്‍ നിന്നു സ്കൂളിലെത്തണമെങ്കില്‍ അന്നു കായല്‍ മുറിച്ചു കടക്കണം. രാവിലെ സ്കൂളിലേക്കും വൈകിട്ടു വീട്ടിലേക്കും അഷ്ടമുടിക്കായല്‍ കടന്നെത്തണം. തോണിക്കകത്തേക്കു കിനിഞ്ഞിറങ്ങുന്ന കായല്‍ജലത്തെ നോക്കി, കുട്ടിയായിരുന്ന അജയഘോഷിന്റെ മനസ്സ്  മന്ത്രിക്കുമായിരുന്നു: 'പ്രിയപ്പട്ട തോണീ, എന്നെക്കാള്‍ എത്രയോ ഭേദമാണ് നിന്റെ അവസ്ഥ! നിന്റെയുള്ളില്‍ അല്‍പ്പമെങ്കിലും വെള്ളമുണ്ട്. എന്റെയുള്ളിലോ, അതുപോലുമില്ല! 

വിശപ്പായിരുന്നു അന്നത്തെ വലിയ ദു:ഖം. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുണ്ടാകില്ല. വൈകിട്ടു മടങ്ങുമ്പോള്‍ നടുക്കായലിലെത്തുമ്പോള്‍ കുറച്ചു വെള്ളം കോരിക്കുടിക്കും. അപ്പോള്‍ കുറച്ച് ആശ്വാസം കിട്ടും. തൊട്ടുപിറകേ തണുത്ത കാറ്റുകൂടി വീശിയാല്‍ ഒരു സുഖം തോന്നും. പിന്നെ ഒന്നും കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. വിശന്ന വയറുമായി സഞ്ചരിച്ച ആ കുട്ടിയെ  അഷ്ടമുടിക്കായലിനിഷ്ടമായിരുന്നു. കുട്ടി കരയെത്തുവോളം കായല്‍ കാറ്റുവീശിക്കൊടുക്കും. 

കേരളത്തിലെ കായല്‍യാത്രയെന്നാല്‍ കരിമീനും കപ്പയുമൊക്കെയായി ഉല്ലാസയാത്രയാണെന്നു ധരിച്ചിരുന്ന മലയാളികളല്ലാത്ത ആ വലിയ സദസ് വിശപ്പിന്റെ ഈ കഥകേട്ടു തരിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ താജ് ഹോട്ടല്‍ ഓഡിറ്റോറിയമായിരുന്നു വേദി. രാജ്യത്തെ മികച്ച ശാസ്ത്രജ്ഞനുള്ള അരക്കോടി രൂപയുടെ ഇന്‍ഫോസിസ് പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ഡോ. അയ്യപ്പപ്പന്‍പിള്ള അജയഘോഷ് എന്ന എ. അജയഘോഷിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 

ശാസ്ത്രജ്ഞരും നയതന്ത്രജ്ഞരും സാങ്കേതികവിദഗ്ധരും നിറഞ്ഞ സദസിനോട് ഡോ. അജയഘോഷ് പറഞ്ഞത് പട്ടിണിയോടും ഇല്ലായ്മകളോടും പടവെട്ടി നേടിയ ജീവിതത്തെക്കുറിച്ചുമാത്രം. വേദിയിലിരുന്ന നോര്‍വെ മുന്‍ പ്രധാനമന്ത്രിയും ലോകാരോഗ്യസംഘടനയുടെ മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ഗ്രോ ഹാര്‍ലൈം ബ്രന്‍ട്ലന്‍ഡ്, പ്രഫ. അമര്‍ത്യന്‍സെന്‍, മൊണ്ടേക് സിങ് അലുവാലിയ, എന്‍.ആര്‍. നാരായണമൂര്‍ത്തി, ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് അതുകേട്ട് ഇരിപ്പിടങ്ങളില്‍ തുടരാനായില്ല. അവര്‍ക്കൊപ്പം സദസും എഴുന്നേറ്റ് നിന്നു കരഘോഷം മുഴക്കി. ഏറ്റവുമൊടുവില്‍ 

ഡോ. അജയഘോഷ് ഒന്നുകൂടി പറഞ്ഞു : ''കേരളത്തിലെ ഒരു കുഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തിലാണ് ഞാന്‍ പഠിച്ചത്. കോളജ് വിദ്യാഭ്യാസവും ഗവേഷണവുമെല്ലാം കേരളത്തില്‍ തന്നെയായിരുന്നു. ഒരു വിദേശസര്‍വകലാശാലയിലും പഠിക്കാതെയും ഗവേഷണം നടത്താതെയുമാണ് ഇന്നു ഞാനിവിടെ എത്തിനില്‍ക്കുന്നത്. എന്നെ വളര്‍ത്തിയത് കേരളമാണ്. നാട്ടിലെ നൂറുകണക്കിന് സാധാരണ വിദ്യാലയങ്ങള്‍ക്കും അവിടെ പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നു. നാളെ അവരും ഈ വഴിയില്‍ത്തന്നെ എത്തേണ്ടവരാണ്. 

കൊല്ലം ജില്ലയിയിലെ വെള്ളിമണ്‍ വെസ്റ്റ് ശങ്കരവിലാസത്തില്‍ അയ്യപ്പന്‍പിള്ളയുടെയും ആനന്ദബായി അമ്മയുടെയും മകനാണ് ഡോ. അജയഘോഷ്. മൂന്നു സഹോദരിമാര്‍. സ്കൂളില്‍ പോകാനുള്ള തടസ്സം വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. 'മൂന്നു നേരം ചോറു തിന്നാന്‍ കിട്ടുകയെന്നതു തന്നെ അക്കാലത്തെ വലിയ സ്വപ്നമായിരുന്നു.. അമ്പതിലേക്കെത്തുന്ന ഡോ. അജയഘോഷ് പറയുന്നു. 'വീട്ടില്‍ മാത്രമല്ല നാട്ടിലും അന്നു പരക്കെ കഷ്ടകാലമായിരുന്നു. അഷ്ടമുടിക്കായല്‍ ഒരു വലിയ അനുഗ്രഹമായി മാറി. 

കുറെപ്പേര്‍ കായലിനെ ആശ്രയിച്ചു കഴിഞ്ഞു. മണ്ണും ചെളിയും കോരിയും മത്സ്യം  പിടിച്ചുമൊക്കെ ജീവിച്ചു. മറ്റുചിലര്‍ക്ക് പറമ്പുമാത്രമായിരുന്നു ശരണം. കാച്ചിലും ചേനയും കപ്പയുമൊക്കെ നടും. അതൊക്കെ പെട്ടെന്നു വളര്‍ന്നുവരണേ എന്നായിരുന്നു പ്രാര്‍ഥന. അതിനിടയില്‍ കുട്ടികളുടെ കാര്യം ശ്രദ്ധിക്കാന്‍ നേരമുണ്ടായിരുന്നില്ല. പട്ടിണിക്കിടയില്‍ സ്കൂളിലയക്കാനൊന്നും ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. പഠിക്കാന്‍ പോകാത്തവരും ഒട്ടേറെ പേരുണ്ടായിരുന്നു. എന്റെ കാര്യത്തില്‍ അതു സംഭവിച്ചില്ല.

പഠിക്കാന്‍ മിടുമിടുക്കനായ അജയഘോഷിനെ സ്കൂളിലയയ്ക്കാതിരിക്കുന്നത് അവനോടു ചെയ്യുന്ന നീതീകേടായിരിക്കുമെന്ന് ബോധ്യപ്പെട്ട അമ്മാവന്‍ ഗോപിനാഥന്‍പിള്ള വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഏഴാംക്ളാസ്വരെ വെള്ളിമണ്‍ യുപിഎസിലും തുടര്‍ന്ന് പത്തുവരെ ശങ്കരമംഗലം ഗവ. ഹൈസ്കൂളിലും പഠിച്ചു. കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ നിന്നു പ്രീഡിഗ്രിയും എസ്എന്‍ കോളേജില്‍ നിന്നു കെമിസ്ട്രി ബിഎസ്സി ബിരുദവും നേടിയ ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കെമിസ്ട്രിയില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. 1988ല്‍ കൌണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍സ്ട്രിയല്‍ റിസര്‍ച്ചിനു (സിഎസ്ഐആര്‍) കീഴിലുള്ള റീജനല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലിയില്‍ പ്രവേശിച്ചു.

തന്മാത്ര സങ്കലനത്തെ തുടര്‍ന്നുള്ള ഘടനാമാറ്റത്തെക്കുറിച്ചുള്ള പഠനമാണ് ഡോ. അജയഘോഷിനെ ഇന്‍ഫോസിസ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പഠനത്തെക്കുറിച്ചു ചോദിച്ചാല്‍ ഇഷ്ടികകള്‍ അടുക്കിവച്ച് ഒരു കെട്ടിടം നിര്‍മിക്കുന്നതുപോലെ തന്മാത്രങ്ങളുടെ ഫങ്ഷനല്‍ഗ്രൂപ്പുകളെ അടുക്കിവച്ച് പഠനം നടത്തുകയായിരുന്നുവെന്ന് ഡോ. അജയഘോഷ് ലളിതഭാഷയില്‍ മറുപടി നല്‍കും. പക്ഷേ ഇതത്ര ലളിതമായ സംഗതിയായിരുന്നില്ല. ഏറെ നാളത്തെ പഠനവും നിരീക്ഷണവും ആവശ്യമായിരുന്നു. ഫലം കിട്ടുവോളം വര്‍ഷങ്ങളോളം ക്ഷമാപൂര്‍വമുള്ള കാത്തിരിപ്പു തന്നെ വേണ്ടിവന്നു. കൂട്ടിവച്ച തന്മാത്ര 

ഗ്രൂപ്പുകള്‍ തമ്മിലുള്ള ആശയവിനിമയത്തെ പഠനവിധേയമാക്കി. കൂട്ടിച്ചേര്‍ത്ത തന്മാത്രകളുടെ ഘടനകള്‍ക്ക് ഓര്‍ഗാനോജെല്‍സ് (പി-ജെല്‍സ്) എന്നാണു പേരു നല്‍കിയത്. സൂപ്പര്‍മോളിക്യൂലര്‍ മേഖലയിലെ കണ്ടെത്തലുകള്‍ ഓര്‍ഗാനിക് ഇലക്ട്രോണിക്സ്, ഫോട്ടോണിക് മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കും. ഇതിനു പുറമേ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളും ഭീകരാക്രമണശ്രമങ്ങളും തടയാന്‍ തടയാന്‍ പി-ജെല്‍സ് ഉപകരിക്കുമെമെന്ന് ഡോ. അജയഘോഷ് പറയുന്നു. കാറ്റലിസ്റ്റ്, ടിഷ്യു എന്‍ജിനീറിങ്ങ് പോലെയുള്ള പഠനമേഖലകളും ഭാവിയില്‍ വികസിക്കും. ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള ഡിറ്റക്ടറുകള്‍, കള്ളനോട്ടുകള്‍ തടയാനുള്ള ഉപകരണം എന്നിവ ഓര്‍ഗാനോജെല്‍സ് ഉപയോഗിച്ചു നിര്‍മിക്കാനാകും. നാനോ പദാര്‍ഥ നിര്‍മാണഗവേഷണരംഗത്തും രസതന്ത്രം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിനു തുണയാകുമെന്നും ഡോ. താണു പത്മനാഭനുശേഷം ഇന്‍ഫോസിസ് ഫൌണ്ടേഷന്‍ പുരസ്കാരത്തിന് അര്‍ഹനാകുന്ന മലയാളിയായ അജയഘോഷ് പറയുന്നു. 

കേരളത്തിലെ ഒരു   ഗവേഷണകേന്ദ്രത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞനെന്ന നിലയിലും ഈ പുരസ്കാരനേട്ടത്തിനു പ്രത്യേകതയുണ്ട്. സിഎസ്ഐആറിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നിസ്റ്റില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) സീനിയര്‍ സയന്റിസ്റ്റാണ്  ഡോ. അജയഘോഷ്. ഡയറക്ടര്‍ ഗ്രേഡിലുള്ള ഔട്ട്സ്റ്റാന്‍ഡിങ് സയന്റിസ്റ്റ് തസ്തികയിലാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. ഓര്‍ഗാനിക് കെമിസ്ട്രി, ഫോട്ടോ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി തുടങ്ങി വിവിധ രസതന്ത്രമേഖലകളില്‍ ഒട്ടേറെ പേര്‍ ഡോ. അജയഘോഷിന്റെ നേതൃത്വത്തില്‍ ഗവേഷണം നടത്തുന്നു. 
''കേരളത്തില്‍ ശാസ്ത്രപഠനം പരിതാപകരമായ അവസ്ഥയിലാണ്. നേര്‍ച്ച പോലെയാണ് ഇവിടെ ശാസ്ത്രപഠനം. ഈ അവസ്ഥ മാറിയേ പറ്റൂ. പഠനം രസകരമായ നിലയിലേക്കു മാറണം. അധ്യാപകരാണ് ഇതിനു മുന്‍കൈയെടുക്കേണ്ടത്. എന്‍ജിനീയറിങ്ങിനോ മെഡിസിനോ പ്രവേശനം ലഭിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ ശാസ്ത്രരംഗത്തേക്കും ഗവേഷണത്തിലേക്കും വരുന്നത്. ഗവേഷണമേഖലയില്‍ നല്ല റിസല്‍ട്ടുകൊണ്ടുവവരാന്‍ കഴിയാത്തത് ഇതുമൂലമാണ്. ഡോ. അജയഘോഷ് പറയുന്നു. ''

ഈ രംഗത്ത് എന്തെങ്കിലുമാവണമെങ്കില്‍ കുറഞ്ഞത് പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുവരെ സമയം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും താല്‍പര്യമുണ്ടിവില്ലല്ലോ? പഠിച്ചിറങ്ങുമ്പോള്‍ തന്നെ വലിയ ശമ്പളമുള്ള ജോലിയാണ് ചെറുപ്പക്കാര്‍ക്കും താല്‍പര്യം. പക്ഷേ കാര്യങ്ങള്‍ മാറിവരികയാണ്. ശാസ്ത്രഗവേഷണരംഗത്ത് 15 വര്‍ഷമായി വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എണ്‍പതുകളുടെ ഒടുവില്‍ ഞാന്‍ ഈ മേഖലയിലേക്കു വരുമ്പോള്‍ രാജ്യത്ത് വേണ്ടത്ര ഗവേഷണകേന്ദ്രങ്ങളുണ്ടായിരുന്നില്ല. ഇന്ന് അതിനു മാറ്റമുണ്ട്. ഒട്ടേറെ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഗ്രാന്റുകളും ലഭ്യമാണ്. ശാസ്ത്രത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാത്രമാണു മാറ്റം വരേണ്ടത്.

തിരുവനന്തപുരത്തു കൈമനത്തു സ്ഥിരതാമസമാക്കിയ ഡോ. അജയഘോഷിന് കെമിസ്ട്രി കഴിഞ്ഞാല്‍ താല്‍പര്യം ബോണ്‍സായിയോടാണ്. ഒട്ടേറെ വൃക്ഷങ്ങളുടെ ബോണ്‍സായ് പതിപ്പുകള്‍ വീട്ടിലുണ്ട്. ''രസതന്ത്രം പോലെ ഏറെ ക്ഷമ വേണ്ട മേഖലയാണ് ബോണ്‍സായ് പരിപാലനം. ഏറെ നാളത്തെ കാത്തിരിപ്പ് ഇതിനു വേണ്ടിവരും. കെമിസ്ട്രി കീഴ്പ്പെടുത്തിയിരിക്കുന്നത് അജയഘോഷിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെ തന്നെയാണ്. പത്നി അമ്പിളി തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ രസതന്ത്ര അധ്യാപികയാണ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മൂത്തമകന്‍ അനന്തകൃഷ്ണന് കെമിസ്ട്രിയായിരുന്നു പ്രിയപ്പെട്ട വിഷയം. ഇളയ മകന്‍ അനന്തരാമന്‍ അച്ഛന്റെ വഴിയെ സഞ്ചരിക്കാനാഗ്രഹിക്കുക്കുന്നു. ഭാര്യാപിതാവും മാതാവും കെമിസ്ട്രി പ്രൊഫസര്‍മാരായിരുന്നു. 

കെമിസ്ട്രി പ്രണയത്തിന്റെ പിറകെ പോയതുകൊണ്ട് അധികം സുഹൃത്തുക്കളെ സമ്പാദിക്കാനായില്ലെന്ന് ഡോ. അജയഘോഷ് പറയുന്നു. വിപുലമായ സുഹൃദ് വലയമില്ല. പക്ഷേ ഉള്ള സൌഹൃദങ്ങള്‍ അഗാധവുമാണ്. അക്കൂട്ടത്തിലേക്ക് അടുത്തിടെ ഒരാള്‍കൂടിയെത്തി. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ഒരു ഡല്‍ഹി യാത്രയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. വിമാനം പുറപ്പെടുന്നതു വൈകിയതിനാല്‍ അടുത്തിരുന്ന സഹയാത്രികനെ പരിചയപ്പെട്ടു. ബോംബ് കണ്ടുപിടിക്കാനും കള്ളനോട്ട് കണ്ടെത്താനുമൊക്കെ ശാസ്ത്രജ്ഞന്റെ കൈയില്‍ പൊടിക്കൈയുണ്ടെന്നറിഞ്ഞതോടെ ഡിജിപി വിട്ടില്ല. രസതന്ത്രം എന്തിനൊക്കെ ഉപയോഗപ്പെടുത്താമെന്ന് ഒരു നൂറുകൂട്ടം ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായി. 

ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം രണ്ടുപേരും രണ്ടു വഴിയെ പിരിയേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല, രണ്ടാളും ഒരുമിച്ചു ഡല്‍ഹിയില്‍ കറങ്ങിനടന്നു. '' പതിവായി ഞങ്ങള്‍ സംസാരിക്കാറുണ്ട്. എന്റെ രസതന്ത്രം അദ്ദേഹത്തിനും കുറച്ചു പകര്‍ന്നു കൊടുത്തിരിക്കുകയാണ്. വൈകികിട്ടിയ ആ സൌഹൃദത്തിനു വിലയേറെയാണ്. ഡോ. അജയഘോഷ് ചിരിക്കുന്നു. 

സമയം കിട്ടുമ്പോഴൊക്കെ അഷ്ടമുടിയുടെ അരികിലേക്ക് കാറോടിച്ചുപോകും. തറവാട്ടില്‍ അച്ഛനും അമ്മയുമുണ്ട്. പഴയ സ്കൂള്‍കുട്ടിയായി തോണികടക്കാന്‍ തോന്നാറുണ്ട്. ഈയിടെ പോയപ്പോള്‍ മനസ്സിലേക്ക് പഴയൊരു പാട്ടുകടന്നുവന്നു, 

അഷ്ടമുടിക്കയായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളീ ശിങ്കാരക്കിളീ.. 
ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ..?  
നിന്നെയെനിക്കിഷ്ടമാണ്.. 
കിളിയല്ല, കായലാണു മറുപടി പറഞ്ഞത്. 

നേട്ടം ചില്ലറയല്ല 
പഴയ മലയാളം പാട്ടുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതില്‍ രസം കണ്ടെത്തുന്ന ഡോ. അജയഘോഷിന്റെ പിന്നാലെ പുരസ്കാരങ്ങളും ബഹുമതികളും കൂടി രസംപിടിച്ചെത്തുകയാണ്. 

. യുവശാസ്ത്രജ്ഞനുള്ള ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് പുരസ്കാരം (1988)
. മികച്ച ഗവേഷണ സംഭാവനയ്ക്കുള്ള കലിക്കറ്റ്  സര്‍വകലാശാല പുരസ്കാരം (1988)
. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി യുവശാസ്ത്രപുരസ്്കാരം(1991)
. കേന്ദ്രസര്‍ക്കാര്‍ സയന്‍സ് ടെക്നോളജി സ്വര്‍ണജയന്തി യുവ പുരസ്കാരം (2001)
. കെമിക്കല്‍ റിസര്‍ച്ച് സൊസൈറ്റി മെഡല്‍ (2004)
. മെറ്റീരിയല്‍ റിസര്‍ച്ച് സൊസൈറ്റി മെഡല്‍ (2007) 
. ശാന്തിസ്വരൂപ് ഭട്നാഗര്‍ പുരസ്കാരം (2007)
. തോംസണ്‍ റോയിട്ടേഴ്സ്  പുരസ്കാരം (2009) 
. ആറ്റമിക് എനര്‍ജി വകുപ്പ് പുരസ്കാരം (2009)

Dr. A. Ajayaghosh


Dr. A. AjayaghoshThe Infosys Prize for Physical Sciences is awarded to Dr. A. Ajayaghosh for his pioneering development of methods for the construction of supramolecular functional materials, which can be employed as components in organic electronic devices and in powerful substance selective optical sensing and imaging.


Bio

Dr. A. Ajayaghosh is a CSIR-Outstanding Scientist at the National Institute for Interdisciplinary Science and Technology (CSIR-NIIST), Thiruvananthapuram, India. He obtained his Master’s degree in Science (1984) from Kerala University and a Ph. D (1988) from Calicut University. He joined the Regional Research Laboratory, CSIR (presently CSIR-NIIST), as a Scientist in 1988. He was the Alexander von Humboldt Fellow at the Max Plank Institute for Strahlen Chemie, Germany (1994-96).
He has received several awards such as the Thomson Reuters Research Excellence Award (2009), the Outstanding Researcher Award of the Department of Atomic Energy (DAE) (2009), the Ramanna Fellowship of the Department of Science and Technology, India (DST) (2007) and the Shanti Swarup Bhatnagar Prize for Chemical Sciences (2007).
He has published several articles, book chapters and filed patents in the areas of molecular self-assembly, molecular probes and fluorescent materials. He is a Fellow of all the three Science Academies of India, and is on the international advisory board of the journal, Chemistry-An Asian Journal. He is holding an additional position as the Dean of Chemical Sciences, Academy of Scientific and Innovative Research (AcSIR), CSIR, New Delhi.


Share/Bookmark

No comments: