മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത്
നിങ്ങൾ മരുന്നിട്ടു കൊടുക്കരുത്
അതായിരുന്നു രാജ കല്പന
ശ് ശ് , ജനാധിപത്യത്തിൽ "രാജ" എന്ന് പറയാൻ പറ്റുമോ?!
പഴയ ജനാധിപത്യത്തിൽ അങ്ങനെയൊന്നും പറ്റില്ല, ചിന്തിക്കാനേ വയ്യ
എന്നാൽ ന്യൂ ജെൻ ജനാധിപത്യത്തിലെ വയസ്സന്മാർക്ക് ഇപ്പോൾ ഇതൊക്കെയാണ് പഥ്യം
ഫാസിസ്റ്റു സംഘ് പരിവാർ സർവ്വതിലും വിദ്വേഷം പടർത്തി അഴിഞ്ഞാടുന്ന സമയത്തു, കേരളം എങ്ങനെയെങ്കിലും കുട്ടിച്ചോറാക്കി തങ്ങളുടെ അധീനതയിൽ വരുത്താനുള്ള കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ
ജനങ്ങളുടെ നടുവൊടിക്കുന്ന ഇത്തരം മരുന്നുകൾ സ്വന്തം കുഴി തോണ്ടാനുള്ള ആയുധം നൽകലാണെന്നു, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കുന്ന ഒരുത്തനും തന്നെ ഇടതു സംഘങ്ങളിൽ ഇല്ലേ? അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന സമയത്ത് എന്ത് വേദമോതിയിട്ടും കാര്യമില്ല എന്നറിയാം, അല്ലെങ്കിലും കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം അല്ലെ?! അധികാരമൊഴിഞ്ഞു ചമ്രം പടിഞ്ഞു കോലായിൽ കാലും നീട്ടി ഇരിക്കുമ്പോൾ ഇതൊക്കെ അയവിറക്കാനുള്ള അവസരം ഉണ്ടാകുമായിരിക്കും അല്ലെ?!