scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 4, 2023

#Yemen Diaries - അസ്ഹാബുൽ ജന്ന (أَصْحَابَ الْجَنَّةِ)യിൽ

#Yemen Diaries - അസ്ഹാബുൽ ജന്ന

 (أَصْحَابَ الْجَنَّةِ)യിൽ 

യമൻ കാല അനുഭവങ്ങൾ കുറിച്ചിടാനുള്ള ഒരു ശ്രമമാണ്..

ഒരു ദിവസം ഒരു യമൻ ഫോട്ടോയും (കൂടെ കഥയും!) എന്ന എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു 

അല്പം ചരിത്ര വിവരണത്തോടെ തന്നെ ആവാം തുടക്കം

        ഖുർആനിൽ സൂറത്ത് കലമിൽ (سورة القلم) അസ്ഹാബുൽ ജന്ന (أَصْحَابَ الْجَنَّةِ) എന്ന നാട്ടുകാരെക്കുറിച്ചു പരാമർശമുണ്ട്. 17 മുതൽ 32 വരെ ആയത്തുകളിൽ ആണ് അത് വിവരിക്കുന്നത്, തോട്ടക്കാരുടെ കഥ.

    അവർ നല്ല കൃഷി നടത്തി, വിളവെടുക്കാൻ വേണ്ടി വെളുപ്പിന് തന്നെ തോട്ടത്തിലേക്ക് തിരിച്ചു, അതിനിടയിൽ യാചകരെ ഒഴിവാക്കാൻ വേണ്ടിയുള്ള ഏർപ്പാടും ചെയ്തു. അവർ നടന്നു സ്ഥലത്തെത്തിയപ്പോഴേക്കും തങ്ങൾക്ക് വഴി തെറ്റിപ്പോയി എന്ന സംശയമായി. എന്നാൽ വഴി തെറ്റിയതല്ലായിരുന്നു .. നാഥൻ അവരുടെ തോട്ടം കീഴ്മേൽ മറിച്ചതായിരുന്നു. വെള്ളം കയറാത്ത / ഇറങ്ങാത്ത ഭൂമിയാക്കി അതിനെ മാറ്റി എന്നതാണ് സംഭവ കഥയുടെ സംഗ്രഹം.  

        എന്റെ യമൻ വാസ കാലത്ത് ഒട്ടുമിക്ക വീക്കെന്റുകളിലും ഞങ്ങൾ കുടുംബ സമേതം കറങ്ങാൻ പോകുമായിരുന്നു. വ്യാഴാച ഉച്ച മുതൽ ശനി രാവിലെ വരെയാണ് ഫ്രീ ടൈം. ഞാനും ബോംബെ സുഹൃത്ത് മുദ്ദസിർ, പിന്നെ കോഴിക്കോട്ടുകാരായ  രണ്ടു മലയാളി സുഹൃത്തുക്കൾ ഫൈസലും റഷീദും, അവരുടെ കുടുംബവും, ഇതായിരുന്നു ഞങ്ങളുടെ ടീം. ചിലപ്പോൾ മംഗലാപുരത്തുകാരായ ഷാഹിദ്,  മിക്ദാദ്, റഹീം, ബാംഗ്ലൂർകാരൻ റിയാസ് എന്നിവരും ഉണ്ടാവാറുണ്ട്.  


Share/Bookmark

Apr 5, 2023

മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത്

 മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത് 


നിങ്ങൾ മരുന്നിട്ടു കൊടുക്കരുത് 

അതായിരുന്നു രാജ കല്പന 

ശ് ശ് , ജനാധിപത്യത്തിൽ  "രാജ" എന്ന് പറയാൻ പറ്റുമോ?! 

പഴയ ജനാധിപത്യത്തിൽ അങ്ങനെയൊന്നും പറ്റില്ല, ചിന്തിക്കാനേ വയ്യ

എന്നാൽ ന്യൂ ജെൻ ജനാധിപത്യത്തിലെ വയസ്സന്മാർക്ക് ഇപ്പോൾ ഇതൊക്കെയാണ് പഥ്യം 


ഫാസിസ്റ്റു  സംഘ് പരിവാർ സർവ്വതിലും വിദ്വേഷം പടർത്തി അഴിഞ്ഞാടുന്ന സമയത്തു, കേരളം എങ്ങനെയെങ്കിലും കുട്ടിച്ചോറാക്കി തങ്ങളുടെ അധീനതയിൽ വരുത്താനുള്ള കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ

ജനങ്ങളുടെ നടുവൊടിക്കുന്ന ഇത്തരം മരുന്നുകൾ സ്വന്തം കുഴി തോണ്ടാനുള്ള ആയുധം നൽകലാണെന്നു, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കുന്ന ഒരുത്തനും തന്നെ ഇടതു സംഘങ്ങളിൽ ഇല്ലേ? അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന സമയത്ത് എന്ത് വേദമോതിയിട്ടും കാര്യമില്ല എന്നറിയാം, അല്ലെങ്കിലും കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം അല്ലെ?! അധികാരമൊഴിഞ്ഞു ചമ്രം പടിഞ്ഞു കോലായിൽ കാലും നീട്ടി ഇരിക്കുമ്പോൾ ഇതൊക്കെ അയവിറക്കാനുള്ള അവസരം ഉണ്ടാകുമായിരിക്കും അല്ലെ?!


Share/Bookmark