തവക്കുല്‍ കര്‍മാന്‍ - വിപ്ലവത്തിന്റെ വനിതാ വസന്തം
ഹഫീസുല്ല കെ വി
2011 ജനുവരിയിലെ ഒരു സായാഹ്നം, ഞാന്‍ എന്റെ കമ്പനിയിലെ, ഹൈദര്‍ , ഖാലിദ്, അബ്ദുള്ള എന്നിവരുമായി സന്‍ആ യൂനിവേര്‍സിറ്റി പരിസരത്ത് കൂടി യാത്ര ചെയ്യുകയായിരുന്നു. ടുനീഷ്യന്‍ വിപ്ലവതിന്റെ അലയൊലികള്‍ അങ്ങിങ്ങായി അടിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ വിപ്ലവം ആ സമയത്ത് അതിന്റെ ശൈഷവത്തിലാണ്. സ്വാഭാവികമായും ഞങ്ങളുടെ ചര്‍ച്ചയില്‍ ടുണീഷ്യ യും കടന്നു വന്നു. ബിന്‍ അലി സൗദിയിലേക്ക് ഓടിപ്പോയത്, യമാനികള്‍ക്ക് ചിരിക്ക് വക നല്‍കുന്ന കാര്യമായിരുന്നു, ഇവിടത്തെ മാധ്യമങ്ങളൊക്കെ അത് ഗംഭീരമായിആഘോഷിക്കുകയും ചെയ്തു. സംസാരിക്കുന്നതിനിടയില്‍ വാഹനം യൂനിവേര്‍സിറ്റി മൈതാനതിനടുത്തെത്തി, അവിടെ ചെറിയൊരാള്‍ക്കൂട്ടം, കഷ്ടിച്ച് പത്തു-പതിനഞ്ചു പേര്‍ വരും അവര്‍ , ഞാന്‍ ഹൈദറിനോട് ചോദിച്ചു എന്താ കാര്യം എന്ന് . ഹൈദര്‍ തമേശ രൂപേണ പറഞ്ഞു അത് യമന്‍ വിപ്ലവത്തിന്റെ തുടക്കമാണെന്ന്. പൊതുവേ ഭരണ പക്ഷ പാര്‍ട്ടിക്കാരനായ ഖാലിദ് അത് പുചിച്ചു തള്ളി, 'യമനില്‍ ഇതൊന്നും നടക്കില്ല'
എനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമായി, പിന്നീട് ഓഫീസില്‍ എത്തിയപ്പോള്‍ ഞാന്‍ ഹൈദറിനോട് വിശദമായി സംസാരിച്ചു. ഹൈദര്‍ പറഞ്ഞു തുടങ്ങി, തവക്കുലിനെക്കുറിച്ച്. (അപ്പോഴാണ് ഈ നാമം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്.) "2007 മുതല്‍ എല്ലാ ചൊവ്വാഴ്ചയും സന്‍ആ യൂണിവേര്‍സിറ്റി പരിസരത്ത് തന്റെ ഭര്‍ത്താവും മൂന്നു കുട്ടികളുമായി, പ്ലക്കാര്‍ഡും പിടിച്ചു വന്നിരിക്കുന്ന തവക്കുലിന്റെ കഥ" !. ഒന്ന് കൂടി പറഞ്ഞു The 2011